ആറാട്ടുപുഴ ക്ഷേത്രം ചരിത്രം
എ.ഡി 583ലാണ് പെരുവനം പൂരം
ആരംഭിച്ചതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ അതിനേക്കാള്‍ മുമ്പ് തന്നെ
ഇത് ഉണ്ടായിരുന്നു എന്നും ഇടക്കാലത്ത് വച്ച് മുടങ്ങിപ്പോയ പൂരം എ.ഡി. 583-ല്‍
പുനരാരംഭിക്കുക മാത്രമാണ് ചെയ്‌തത് എന്നാണ് മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നത്.
ആദ്യകാലങ്ങളില്‍ 108 ക്ഷേത്രങ്ങളില്‍ നിന്ന് ദേവീദേവന്മാര്‍ ആറാട്ടുപുഴ
പൂരത്തിനെത്തിയിരുന്നു. കേരളത്തിലെ 56 നാട്ടുരാജാക്കന്മാരും
പങ്കെടുത്തിരുന്നു.
ഈ ക്ഷേത്രത്തിന് മൂവായിരം വര്‍ഷത്തിലധികം പഴക്കം ഉണ്ടെന്നു
കരുതപ്പെടുന്നു. അക്കാലങ്ങളില്‍ ഇത് ദ്രാവിഡ ക്ഷേത്രമായിരുന്നു എന്നും പിന്നീട്
കേരളത്തിലെ പ്രബലമായ ബൗദ്ധക്ഷേത്രമായി പരിണമിച്ചു എന്നും കരുതുന്നു. 8-ാം
നൂറ്റാണ്ടിലാണ് ഇത് ഹിന്ദുക്കളുടെ കൈകളിലെത്തിച്ചേരുന്നത്. പുരാതനവും
പ്രശസ്‌തവുമായ ദേവമേള ഉത്സവം ഇവിടെയാണ് നടക്കുക. 108 ആനപ്പുറത്താണ് ഇവിടെ പൂരം
നടത്തുക. 108 ആനകള്‍ മുഴുവനും വെവ്വേറെ ക്ഷേത്രങ്ങളില്‍ നിന്നാണു വരുന്നത്. ഓരോ
ആനകളും ഓരോ ദേവതകളെ പ്രതിനിധീകരിക്കും. ആറാട്ടുപുഴ ശാസ്‌താവ് ആതിഥേയനായിരിക്കും.
എല്ലാ ദൈവങ്ങളും ദേവതമാരും ഈ ഉത്സവത്തിന് ഒത്തുകൂടാറുണ്ടെന്ന്
വിശ്വസിക്കപ്പെടുന്നു.
പ്രതിഷ്‌ഠ
എല്ലാ ദേവങ്ങളുടേയും ദൈവീക ചേതന
ഇവിടുത്തെ പ്രതിഷ്‌ഠയില്‍ ഉണ്ടെന്നാണു വിശ്വാസം. ഇടതു കാലും വലതു കാലും മടക്കി
ചമ്രം പിടിഞ്ഞിരുന്ന് ഇടതു കൈ വലത്തേ തുടയില്‍ വിശ്രമിക്കുന്ന രീതിയില്‍ ശന്തമായി
ഇരുന്ന് വലതുകാല്‍ മുട്ടില്‍ ഊന്നിയ വലതു കൈയ്യില്‍ അമൃത കലശം ഏന്തിയ ഇവിടുത്തെ
ശാസ്‌താ വിഗ്രഹം പ്രശസ്‌തമാണ്. ശ്രീരാമന്റെ ഗുരുവായ ഗുരു വസ്‌ഷ്‌ഠന്റെ ദൈവിക ചേതന
ഈ ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ കുടിക്കൊള്ളുന്നു എന്നാണ് വിശ്വാസം. മറ്റു
പ്രതിഷ്‌ഠകളൊന്നും തന്നെ ഇല്ലാത്ത കേരളത്തിലെ ചുരുക്കം ചില ക്ഷേത്രങ്ങളിലൊന്നാണ് ഈ
ക്ഷേത്രം.
വഴിപാടുകള്‍
തിരൂട്ട്, അട, നാളികേരമുടയ്‌ക്കല്‍,
കരിക്കഭിഷേകം എന്നിവ ദേവനു പ്രിയപ്പെട്ട വഴിപാടുകളാണ്. ആറാട്ടുപുഴ ശാസ്‌താവിനു
അടയാണ് ഏറ്റവും ഇഷ്ടം. മാസത്തില്‍ 15 ദിവസത്തിലധികം അട വഴിപാട് ഉണ്ടാകും.
ദുരിതഹരവും, കാര്യസിദ്ധിയുമാണ് ഫലം.
ആണ്ടുവിശേഷങ്ങള്‍
മാനമാസത്തിലെ
പൂരാഘോഷം, മിഥുനത്തിലെ പ്രതിഷ്‌ഠാദിനം, കര്‍ക്കിടകത്തിലെ മഹാഗണപതിഹോമം, ഇല്ലംനിറ,
ചിങ്ങത്തിലെ ഉത്രാടം നാളിലെ തൃപ്പുത്തരി, കന്നിമാസത്തിലെ നവരാത്രി ആഘോഷങ്ങള്‍,
വിശ്ചികത്തിലെ ദേശവിളക്ക്, ധനുമാസത്തിലെ പത്താമുദയ ആഘോഷങ്ങള്‍, എല്ലാ
മലയാളമാസത്തിലേയും ഒന്നാം തിയ്യതിയും മുപ്പെട്ടു ശനിയാഴ്‌ചയും പ്രധാന
വിശേഷങ്ങലാണ്. ആണ്ടു വിശേഷങ്ങളില്‍ പ്രധാനം പൂരം
തന്നെയാണ്.
ദേവസംഗമം
പെരുവനം ഗ്രാമത്തിലെ 108 ദേവീദേവന്മാരുടെ
സംഗമഭൂമിയായിരുന്നു ആറാട്ടുപുഴ. ഇന്ന് ദേവമേളയില്‍ 23 ദേവീദേവന്മാര്‍
പങ്കെടുക്കുന്നുണ്ട്. ആറാട്ടുപുഴ പൂരത്തിന്റെ നെടുനായകത്വം വഹിക്കുന്ന തൃപ്രയാര്‍
തേവര്‍ തന്റെ ഗുരുനാഥനെ കാണാന്‍ വരുന്നതാണ് ആറാട്ടുപുഴ പൂരം എന്നാണ് ഐതീഹ്യം.
മുപ്പത്തിമുക്കോടി ദേവകള്‍ക്കു പുറമെ യക്ഷകിന്നരഗന്ധര്‍വ്വന്മാരും ആറാട്ടുപുഴ
പൂരത്തിനെത്തുന്നു എന്നാണ് വിശ്വാസം.
ക്ഷേത്രഭരണം
മാടമ്പ്,
എളമണ്ണ്, ചോരുഞ്ചേടത്ത്, കരോളില്‍ എളമണ്ണ്, ചിറ്റിശ്ശേരി കപ്ലിങ്ങാട്ട്,
ഓടേടുമേയ്‌ക്കാട്ടൂര്‍ എന്നീ മനകള്‍ക്കാണ് ഊരായ്‌മ സ്ഥാനം. കൊച്ചിന്‍ ദേവസ്വം
ബോര്‍ഡിന്റെ കീഴിലാണ് ആറാട്ടുപുഴ ക്ഷേത്രം.
പങ്കാളികള്‍
പെരുവനത്തുത്സവത്തിനു വന്നിരുന്ന
നൂറ്റെട്ട് ദേവന്മാരേയും ഇവിടെ പണ്ട് എഴുന്നള്ളിച്ചിരുന്നു. കുംഭമാസത്തില്‍
കുട്ടനെല്ലൂര്‍ പൂരം കഴിക്കുന്ന വീമ്പ്, ചേമ്പ്, പനമുക്ക്, വെല്ലോര്‍ക്കാവ്,
കുട്ടനെല്ലൂര്‍ എന്നീ ഭഗവതിമാരും, മേടത്തില്‍ തൃശ്ശൂര്‍ പൂരത്തില്‍ പങ്കുകൊള്ളുന്ന
കണിമംഗലം, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍,
നെയ്‌തലക്കാവ് എന്നീ ദേവന്മാരും ഒരുകാലത്ത് ആറാട്ടുപുഴ വന്നിരുന്നരാണ്. 108
ക്ഷേത്രങ്ങള്‍ പങ്കെടുത്തിരുന്നുവെങ്കിലും ഇന്ന് 23 ക്ഷേത്രങ്ങളാണ് പൂരത്തില്‍
പങ്ക് ചേരുന്നത്. ശാസ്‌താവും ഭഗവതിമാരുമാണ് പൂരത്തിനു പോകുന്ന ദേവതകള്‍.
താഴെപറയുന്നവയാണ് 23 ക്ഷേത്രങ്ങള്‍.
തൃപ്രയാര്‍
തേവര്‍
ശാസ്‌താക്ഷേത്രങ്ങള്‍
1. ചാത്തക്കുടം ശ്രീധര്‍മ്മ
ശാസ്‌താക്ഷേത്രം
2. ചിറ്റിചച്ചാത്തക്കുടം ശ്രീധര്‍മ്മശാസ്‌താക്ഷേത്രം
3.
ചക്കംകുളങ്ങര ശ്രീധര്‍മ്മശാസ്‌താക്ഷേത്രം
4. മാട്ടില്‍
ശ്രീശാസ്‌താക്ഷേത്രം
5. കല്ലേലി ശാസ്‌താക്ഷേത്രം
6. മേടംകുളം
ശാസ്‌താക്ഷേത്രം
7. നാങ്കളം ശാസ്‌താക്ഷേത്രം
8. കോടന്നൂര്‍
ശാസ്‌താക്ഷേത്രം
9. നെട്ടിശ്ശേരി ശ്രീശാസ്‌താക്ഷേത്രം
10. തിരുവുള്ളക്കാവ്
ധര്‍മ്മശാസ്‌താക്ഷേത്രം
11. ആറാട്ടുപുഴ
ക്ഷേത്രം
ഭഗവതിക്ഷേത്രങ്ങള്‍
1. കടലാശ്ശേരി പിഷാരിക്കല്‍
ഭഗവതിക്ഷേത്രം
2. ഊരകം അമ്മത്തിരുവടി ക്ഷേത്രം
3. ചേര്‍പ്പ്
ഭഗവതിക്ഷേത്രം
4. തൊട്ടിപ്പാള്‍ ഭഗവതിക്ഷേത്രം
5. അയ്യകുന്ന് പാണ്ഡവഗിരി
ദേവീക്ഷേത്രം
6. അന്തിക്കാട് ശ്രീകാര്‍ത്ത്യായനി ക്ഷേത്രം
7. ചൂരക്കോട്ട്
ഭഗവതിക്ഷേത്രം
8. എടക്കുന്നി ഭഗവതിക്ഷേത്രം
9. തൈക്കാട്ടുശ്ശേരി
ഭഗവതിക്ഷേത്രം
10. പൂനിലാര്‍ക്കാവ് ഭഗവതിക്ഷേത്രം
11. കടുപ്പശ്ശേരി ശ്രീ
ദുര്‍ഗ്ഗാ ഭഗവതിക്ഷേത്രം
12. ചാലക്കുടി പിഷാരിക്കല്‍ ഭഗവതിക്ഷേത്രം
ഇതു
കൂടാതെ തൃപ്രയാര്‍ തേവര്‍ എന്ന ശാസ്‌താവും മുഖ്യാതിഥിയായെത്തുന്നു.





