Saturday, 17 March 2018

കൊടുങ്ങല്ലൂര്‍ ഭരണി


''കൊടുങ്ങല്ലൂര്‍ ഭരണി'' 


കേരളത്തിലെ തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ കുംഭമാസത്തിലെ ഭരണി നാളില്‍ തുടങ്ങി മീനമാസത്തിലെ ഭരണി നാളില്‍ അവസാനിക്കുന്ന പ്രശസ്തമായ ആഘോഷമാണ് ''കൊടുങ്ങല്ലൂര്‍ ഭരണി'' എന്നറിയപ്പെടുന്നത്. 'ഭക്തിയുടെ രൗദ്രഭാവം' എന്നാണ് കൊടുങ്ങല്ലൂര്‍ ഭരണി വിശേഷിപ്പിക്കപ്പെടുന്നത്. മീനത്തിലെ തിരുവോണം നക്ഷത്രം മുതല്‍ അശ്വതി നാള്‍ വരെയാണ് പ്രധാന ചടങ്ങുകള്‍ നടക്കുന്നത്. ഈ ദിവസങ്ങളില്‍ പകല്‍ സമയത്ത് മുഴുവനും ക്ഷേത്രനട തുറന്നിരിക്കുന്നു. ഭരണിയോടനുബന്ധിച്ചു ദര്‍ശനം നടത്തുന്നത് ദുരിതമോചനത്തിന് ഉത്തമമെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. ദ്രാവിഡ ക്ഷേത്രമായിരുന്ന കൊടുങ്ങല്ലൂര്‍ പില്‍ക്കാലത്ത് ബ്രാഹ്മണ മേധാവിത്വത്തിന് കീഴിലായപ്പോള്‍ ക്ഷേത്രത്തില്‍ അവകാശമുണ്ടായിരുന്ന ദ്രാവിഡ ജനതയുടെ കൂടിച്ചേരലാണ് ഈ ഉത്സവം എന്ന് കണക്കാക്കപ്പെടുന്നു. അശ്വതി നാളിലെ കാവുതീണ്ടലില്‍ പങ്കെടുക്കുന്ന ഭക്തര്‍ ക്ഷേത്രാങ്കണത്തില്‍ ലൈംഗികച്ചുവയുള്ള ഭക്തിപ്പാട്ടുകള്‍ പാടുന്ന ഒരു ആചാരം അടുത്തകാലം വരെ നിലനിന്നിരുന്നു. ശാക്തേയ സമ്പ്രദായത്തിലെ പഞ്ചമകാരപൂജയുടെ ഭാഗമായ മൈഥുനത്തിന് പകരമായാണ് ഈ പാട്ട് പാടിയിരുന്നത് എന്ന് കണക്കാക്കപ്പെടുന്നു. ആദ്യകാലത്തു ദ്രാവിഡജനത തങ്ങള്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക വിഭവങ്ങളുടെ ഒരു പങ്ക് സമര്‍പ്പിച്ചുകൊണ്ട് തങ്ങളുടെ ദുഃഖങ്ങളും പ്രാരാബ്ധങ്ങളും ഭക്തിപ്പാട്ടായി പാടി ആദിപരാശക്തിയെ ആരാധിച്ചിരുന്നതായി കരുതുന്നു. ദാരികവീരനെ വധിച്ചു കലിതുള്ളി വരുന്ന ഭദ്രകാളിയുടെ കോപമടക്കാന്‍ ശിവഗണങ്ങള്‍ ദേവീസ്തുതികള്‍ പാടി നൃത്തം ചവിട്ടിയതിന്റെ ഓര്‍മപ്പെടുത്തലാണ് ഈ ഉത്സവം എന്നും; നിരപരാധിയായ തന്റെ ഭര്‍ത്താവിനെ വധിച്ചതില്‍ പ്രതിഷേധിച്ചു മുലപറിച്ചെറിഞ്ഞു സംഹാരരുദ്രയായിമാറി മധുരാനഗരം ദഹിപ്പിച്ച കണ്ണകിയെ സാന്ത്വനിപ്പിക്കാന്‍ ആണെന്നും വിശ്വസിക്കപ്പെടുന്നു. ഭരണി കേരളത്തിലാകമാനമുള്ള, പ്രത്യേകിച്ചും വടക്കന്‍ ജില്ലകളിലെ ദ്രാവിഡ വിഭാഗങ്ങളുടെ അനുഷ്ഠാനമാണ്. കൊടുങ്ങല്ലൂര്‍ക്കാരായ ദ്രാവിഡരും ഇതില്‍ ക്രിയാത്മകമായി ഇടപെടുന്നുണ്ട്. കുടുംബികള്‍, പുലയര്‍, അരയര്‍, വള്ളോന്‍, വേലന്‍ എന്നിങ്ങനെ പല സമുദായങ്ങള്‍ക്ക് ഭരണിയില്‍ പ്രത്യേക പങ്കാളിത്തമുണ്ട്. തിരുവോണം നാളില്‍ വിശ്വകര്‍മ്മജര്‍ പട്ടും താലിയും സമര്‍പ്പിക്കുന്നതില്‍ തുടങ്ങി തച്ചോളി വീട്ടുകാരുടെ കോഴിക്കല്ല് മൂടലില്‍ തുടങ്ങി, രേവതി വിളക്ക് തൊഴല്‍, അശ്വതി നാളിലെ തൃച്ചന്ദനചാര്‍ത്ത് പൂജ, 'കാവ് തീണ്ടല്‍' എന്നിവയാണ് പ്രധാന ചടങ്ങുകള്‍. ഈ സമയത്ത് ചെമ്പട്ടണിഞ്ഞു വാളും ചിലമ്പും ധരിച്ച കോമരക്കൂട്ടങ്ങള്‍ ഉറഞ്ഞു തുള്ളുന്നു, ഭക്തര്‍ മുളന്തണ്ടു കൊണ്ട് ക്ഷേത്രത്തിന്റെ ചെമ്പോല തകിടുകളില്‍ ആഞ്ഞടിച്ചു പ്രദക്ഷിണം ചെയ്തു നൃത്തം ചെയ്യുന്നു. രേവതിനാളിലെ ദേവീദര്‍ശനം ഐശ്വര്യപ്രദമായി കരുതപ്പെടുന്നു. വാളും ചിലമ്പും സമര്‍പ്പിക്കുക, ചുവന്ന പട്ടുകൊണ്ടു കോഴിക്കല്ലു മൂടല്‍, രോഗദുരിത ശാന്തിക്കായി വസൂരിമാലക്ക് മഞ്ഞളും കുരുമുളകും ആടിക്കുക, മാറാത്ത ശ്വാസകോശരോഗങ്ങള്‍ അകലുവാന്‍ തവിടാട്ടുമുത്തിക്ക് (ചാമുണ്ഡാദേവി) തവിട് ആടിക്കുക, ഇഷ്ടവിവാഹത്തിനും ദീര്‍ഘ മംഗല്യത്തിനുമായി പട്ടും താലിയും നടയ്ക്കു വെക്കുക, പഴക്കുലയും കോഴിയും സമര്‍പ്പിക്കുക തുടങ്ങി ധാരാളം വഴിപാടുകളും ഭരണിയോടനുബന്ധിച്ചു നടക്കാറുണ്ട്. ശാക്തേയപൂജയില്‍ അധിഷ്ഠിതമായ ദ്രാവിഡ ആചാരങ്ങള്‍ ആണ് കൂടുതലും ഭരണിക്ക് കാണപ്പെടുന്നത്.


പേരിനു പിന്നില്‍
കുംഭമാസത്തിലെ ഭരണി നാളില്‍ കൊടിയേറി മീനമാസത്തിലെ ഭരണി നാള്‍ വരെ നീണ്ടു നില്‍കുന്ന ഒരു മാസത്തെ ആചാര അനുഷ്ഠാനങ്ങളാണ് ഈ പേരിനു കാര്യണം. മീനമാസത്തിലെ ഭരണി നാളില്‍ അഘോഷങ്ങള്‍ ഒന്നും ഇല്ല. തലേന്നുള്ള അശ്വതി നാളില്‍ പ്രസിദ്ധമായ കാവു തീണ്ടല് ആചാരത്തോടെ ആഘോഷങ്ങള്‍ അവസാനിക്കുന്നു.

ഐതിഹ്യം
ആദിപരാശക്തി ദാരുകനില്‍ വിജയം വരിച്ച രേവതി നാളിലാണ് പ്രസിദ്ധമായ 'രേവതി വിളക്ക്' നടത്തപ്പെടുന്നത്. ദാരിക വധത്തിനു ശേഷം കോപം അടങ്ങാത്ത ഉഗ്രരൂപിണിയായ ഭദ്രകാളിയെ ശാന്തയാക്കാന്‍ ശിവഗണങ്ങള്‍ ദേവീസ്തുതികള്‍ പാടി നൃത്തമാടിയതിനെ അനുസ്മരിപ്പിച്ചു കൊണ്ടുള്ള ആഘോഷമാണെന്നും, നിരപരാധിയായ ഭര്‍ത്താവിനെ വധിച്ച പാണ്ഢ്യനെ ശപിച്ച് മധുരാനഗരം ദഹിപ്പിച്ച പതിവ്രതയായ കണ്ണകിയുടെ കോപമകറ്റാന്‍ ആണെന്നും; അതല്ല ശാക്തേയ സമ്പ്രദായത്തിലെ പഞ്ചമകാരപൂജയുടെ ഭാഗമായുള്ള ലൈംഗികാരാധനയായ മൈഥുനത്തിന് പകരമാണ് ഇതെന്നും വിശ്വാസമുണ്ട്. ജീവന്റെ നിലനില്‍പ്പിനും പ്രകൃതിപുരുഷബന്ധത്തിനും ആധാരമായ ലൈംഗികതയെ പ്രാചീന ഭാരതത്തില്‍ ഒരു പാപം, അശ്ലീലം എന്നതില്‍ ഉപരിയായി ചില ദൈവീക മാനങ്ങള്‍ കൊടുത്തിരുന്നതായി താന്ത്രിക ഗ്രന്ഥങ്ങളില്‍ കാണാം. ബലിയുടെ പകരമായാണ് ചുവന്ന പട്ടു കൊണ്ട് കോഴിക്കല്ല് മൂടുന്ന ചടങ്ങു നടത്തുന്നത്.

ചരിത്രം
കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിന്റെ കാരണഭൂതയായ കണ്ണകി പാണ്ഡ്യനാട്ടില്‍ നിന്നും ചേര രാജ്യത്തെത്തിയതാണെന്നാണല്ലോ വിശ്വാസം. ഇതിനു ഉപോത്ഫലകമായി നിരവധി തെളിവുകള്‍ കാണിക്കുന്നുണ്ട്. ചില ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍ മംഗളമലയിലുള്ള ബുദ്ധവിഹാരത്തിലാണ് കണ്ണകി ആദ്യം അഭയം തേടിയത്. ഇത് ബുദ്ധ സന്യാസിനിമാരുടെ വിഹാരമായിരുന്നു. പില്‍ക്കാലത്ത് സംബന്ധമൂര്‍ത്തി എന്ന ശൈവ സന്യാസിയുടെ നേതൃത്വത്തില്‍ പ്രത്യേക സൈന്യം ശൈവസിദ്ധാന്ത പ്രചാരണര്‍ത്ഥം പ്രമുഖ ബുദ്ധവിഹാരങ്ങളിലെല്ലാം തേര്‍വാഴ്ച നടത്തി ബുദ്ധഭിക്ഷുക്കളെയെല്ലാം കൊന്നൊടുക്കിയെന്നും അതിന്റെ ഓര്‍മ്മക്കായി എല്ലാ വര്‍ഷവും ആഘോഷങ്ങളും നടത്തിയിരുന്നും എന്നും പറയപ്പെടുന്നു. ബുദ്ധവിഹാരമായിരുന്ന കൊടുങ്ങല്ലൂരായിരുന്നു പ്രമുഖ ബുദ്ധഭിക്ഷുക്കളുടെ അഭയകേന്ദ്രവും. വടക്കന്‍ ജില്ലകളില്‍ നിന്നു വന്ന തീര്‍ത്ഥാടകര്‍ അവരുടെ അവകാശത്തറയില്‍ സ്ഥാനം പിടിച്ചിരിക്കുന്നുഈ ഉത്സവത്തിനു വരുന്നവരില്‍ അധികവും കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ (കടത്തനാടന്‍) നിന്നുള്ളവരാണെന്നത് ഒരു പ്രത്യേകതയാണ്. ഇന്നും കൊടുങ്ങല്ലൂര്‍ ഭരണി ഈ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഉത്സവമാണ്. കൊടുങ്ങല്ലൂരും ചേരന്റെ രണ്ടാം തലസ്ഥാനമായ തൊണ്ടി (തിണ്ടിസ്) പട്ടണം സ്ഥിതി ചെയ്യുന്ന ഈ സ്ഥലങ്ങളും തമ്മിലുള്ള പുരാതന കാലത്തെ ബന്ധമായിരിക്കണം ഈ ആചാരങ്ങള്‍ക്ക് പിന്നില്‍ എന്ന് ചില ചരിത്രകാരന്മാര്‍ കരുതുന്നു.

പ്രത്യേകതകള്‍
രേവതി വിളക്ക് തൊഴല്‍, അശ്വതി കാവ് തീണ്ടല്‍, മന്ത്രതന്ത്രാദികള്‍ ഇല്ലാത്ത കൊടിയേറ്റം, കോഴികല്ല് മൂടല്, പാലക്കവേലന്‍ എന്ന മുക്കുവന്റെ ചടങ്ങുകള്‍ പ്രത്യേക അനുഷ്ഠാനങ്ങളാണ്. കൊടിയേറ്റ് ചടങ്ങ് കുംഭമാസത്തിലെ ഭരണിനാളില്‍ നടക്കുന്നു. ഇതിനെ ഭരണിവേല കൊടിയേറുക എന്നാണ് പറയുന്നത്.കൊടുങ്ങല്ലൂര്‍ കാവില്‍ കൊടിമരമില്ല. വടക്കേനടയിലും കിഴക്കേനടയിലും തോരണം പോലെ കൊടിക്കൂറകള്‍ കെട്ടുകയും ക്ഷേത്രത്തിനു ചുറ്റുമുള്ള ആല്‍മരങ്ങളില്‍ കെട്ടിത്തൂക്കുകയുമാണ് ചെയ്യാറുള്ളത്. ധാരാളം കൊടിതോരണങ്ങള്‍ ഇതിനായി ഉപയോഗിക്കുന്നു. കുംഭ ഭരണി ദിവസം രാവിലെ ഭഗവതിക്ക് പട്ടും താലിയും സമര്‍പ്പിക്കുന്നതോടുകൂടിയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. അതിനുള്ള അവകാശം മലയന്‍ തട്ടാനാണ്.


കാവുതീണ്ടലിനു തുടക്കം കുറിക്കുന്ന ചുവപ്പ് കുട-കൊടുങ്ങലൂര്‍ രാജാവിന്റെ കോയ്മയായ നമ്പൂതിരിയാണ് ഉയര്‍ത്തുന്നത്
രേവതി നാളിലെ 'രേവതി വിളക്ക് തൊഴല്‍', ഭരണിക്ക് തലേ ദിവസം നടക്കുന്ന ചടങ്ങായ (അശ്വതി നാളില്‍) അശ്വതീ കാവു തീണ്ടല്‍ എന്നിവയാണ് പ്രധാനപ്പെട്ടത്. മീനഭരണി ദിവസം ക്ഷേത്രത്തില്‍ യാതൊരാഘോഷവുമില്ല. കുംഭമാസത്തിലെ ഭരണിദിവസമുള്ള കൊടിയേറ്റുമുതല്‍ മീനമാസത്തിലെ അശ്വതിനാള്‍ വരെയുള്ള ദിവസങ്ങളാണ്‍ ആഘോഷങ്ങള്‍ മുഴുവനും. ഇക്കാലയളവില്‍ കേരളത്തിലെ മിക്ക ദ്രാവിഡ ക്ഷേത്രങ്ങളിലും പൊങ്കാലയും, പൂരവും, കുത്തിയോട്ടം, കെട്ടുകാഴ്ച എന്നീ ആഘോഷങ്ങള്‍ നടക്കുന്നു. അശ്വതിനാളിനു മുന്നേ തന്നെ വിദൂരദേശങ്ങളില്‍ നിന്നും നിരവധി പേര്‍ കാവിലെത്തും. വ്രതാനുഷ്ടാനത്തോടെ എത്തുന്ന ഭക്തരെ ഭരണിക്കാര്‍ എന്നാണ് വിളിക്കുക.കുംഭമാസത്തിലെ കൊടിയേറ്റിനോടനുബന്ധിച്ച് നടക്കുന്ന ചടങ്ങുകളില്‍ വിശ്വകര്‍മ്മജര്‍ ചേര്‍ന്ന് നടത്തുന്ന ഒരു ചടങ്ങുണ്ട്. നല്ലവനായ വീരാശാരിയും മലയന്‍ തട്ടാന്‍ എന്നു വിളിക്കുന്ന സ്വര്ണപ്പണിക്കാരനുമാണവര്‍. തട്ടാന്‍ മണികിലുക്കി അമ്പലം വലം വെച്ച് അശുദ്ധമാക്കുന്നു. പ്ലാപ്പിള്ളിത്തറവാട്ടിലെ മൂത്തന്മാര്‍ അശുദ്ധിതീര്‍ത്ത് ക്ഷേത്രം ശുദ്ധമാക്കുന്നു. അതോടെ അമ്പലത്തിനു ചുറ്റുമുള്ള എല്ലാ ആലിന്മേലും ഗോപുരത്തിലും കൊടിക്കൂറകള്‍ കെട്ടുന്നു. അതോടെ ഭരണിക്കാലം ആരംഭിക്കുകയായി.മീനത്തിലെ തിരുവോണദിവസം കഴിഞ്ഞാല്‍ ക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹം തുടങ്ങും. എല്ലാദേശത്തു നിന്നും ജനങ്ങള്‍ സംഘം ചേര്‍ന്ന് ഭരണിക്കാരായി വന്നു ചേരുന്നു. ഭരണിപ്പാട്ടും പാടി മണികെട്ടിയ വടിയുമായാണ് അവര്‍ വരിക. വയനാട്, കണ്ണൂര്‍, തലശ്ശേരി, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് എന്നിവടങ്ങളില്‍ നിന്ന് സംഘമായി കാല്‍നടയായി വരുന്നവരും ഉണ്ട്. ഭരണിക്ക് പോകുന്നതിനു ഏഴുദിവസത്തെ വ്രതാചരണം അത്യാവശ്യമായിരുന്നു. ശബരിമലക്ക് പോകുന്നതു പോലുള്ള സന്നാഹങ്ങളും പൂജകളും കഴിച്ചാണ് ഇവര്‍ എത്തിയിരുന്നത്. എല്ലാ ജാതിയില്‌പെട്ടവര്‍ക്കും കൊടുങ്ങലൂര്‍ ഭരണിക്ക് പോകാം എന്നും ആദിമകാലങ്ങളില്‍ നിരവധി കോഴികളെ അറുത്ത് വെള്ളത്തിനു പകരം മദ്യം തര്‍പ്പണം ചെയ്യുന്ന പതിവായിരുന്നു എന്നാണ് വില്യം ലോഗന്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഭക്തിയും ലഹരിയും ഒത്തുചേരുന്ന അപൂര്‍വ്വം ക്ഷേത്രോത്സവങ്ങളാണ് ഇത്.

കോഴികല്ല് മൂടല്‍
മീനഭരണിക്ക് പത്തു് ദിവസം മുന്‍പാണ് കോഴിക്കല്ലു മൂടല്‍ എന്ന ചടങ്ങ്. ശ്രീഭദ്രകാളി ദാരികനുമായി അങ്കം കുറിക്കുന്നു വെന്ന് വിശ്വസിക്കുന്ന ചടങ്ങാണിത്.ആദ്യകാലങ്ങളില്‍ നടക്കല്‍ കോഴിയെ അറുത്ത് ബലി കൊടുക്കുന്ന പതിവുണ്ടായിരുന്നു.1953ല്‍ ജന്തു ഹിംസ പൊതുക്ഷേത്രങ്ങളില്‍ നിരോധിച്ചതുമൂലം അതിനു പകരമായി ചുവന്ന പട്ട് കൊണ്ട് ബലിക്കല്ല് മൂടുന്ന ചടങ്ങാണ് നടത്തപ്പെടുന്നത്. കൂടാതെ പ്രതീകാത്മകമായി കുമ്പളങ്ങ മുറിക്കലും കോഴിയെ പറപ്പിക്കലും നടത്തിവരുന്നു. നിരോധനം വരുന്നതിനു മുന്പ് വടകരയിലെ തച്ചോളി വീട്ടിലെ അവകാശമായിരുന്നു ആദ്യത്തെ കോഴിയെ ബലി കഴിക്കുക എന്നത്. കോഴിക്കല്ല് മൂടിയാല്‍ പിന്നെ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ വെടി നിര്‍ത്തിവക്കുന്നു. പിന്നീട് നടതുറപ്പിനുശേഷമേ വീണ്ടും ഇത് പുനരാരംഭിക്കുകയുള്ളൂ. കോഴിക്കല്ല് മൂടല്‍ കഴിഞ്ഞ് കാവിന്റെ തെക്കുകിഴക്കേ മൂലയില്‍ കിഴക്കുഭാഗത്തെ ഒരാലില്‍ നിന്നും തെക്കുഭാഗത്തുള്ള ഒരു ആലിലേക്ക് കൊടിക്കൂറകളും ചെറുമണികളും ഇടകലര്‍ത്തി കെട്ടിയ തോരണം ഉയരത്തില്‍ വലിച്ചുകെട്ടുന്നു. അമ്പലത്തിന്റെ പ്രദക്ഷിണവഴിയിലുളള ആലുകളില്‍ തന്നെയാണ് ഇങ്ങനെ കെട്ടുന്നത്. ഇതിനെ വേണാടന്‍ കൊടിയേറല്‍ എന്നാണ് പറയുന്നത്. ഇതു കെട്ടുന്നതും എടമുക്കുകാരായ മൂപ്പന്മാര്‍ (കുടുംബികള്‍) തന്നെയാണ്.
മീന മാസത്തിലെ തിരുവോണ നാളില്‍ അവകാശികളായ ഭഗവതി വീട്ടിലെ പ്രതിനിധികള്‍ വടക്കെ നടയിലെ നടപ്പന്തിലിന്റെ അടുത്തുള്ളപ്രധാന ദീപസ്തംഭതിനു താഴെ, വട്ടത്തിലുള്ള വലിയ രണ്‍റ്റു കല്ലുകള്‍ കുഴിയുണ്ടാക്കി അതിലിട്ട് മൂടുന്നു. അതിനു മേല്‍ മണല്‍ തിട്ടയുണ്ടാക്കി ചുവന്ന പട്ടു വിരിക്കുന്നു. ഭഗവതി വീട്ടിലെ കാരണവര്‍ തച്ചോളി വീട്ടിലെ കോഴി ഹാജരുണ്ടൊ എന്ന് മൂന്നു പ്രാവശ്യം വിളിച്ചു ചോദിക്കും. കോഴികളെ ആദ്യം സമര്‍പ്പിക്കുന്നതിന് അവകാശികളായിട്ടുള്ള വടക്കെ മലബാറിലെ തച്ചോളി തറവാട്ടിലെ പ്രതിനിധികള്‍ മൂന്നു തവണ മണല്‍ തിട്ടയെമൂന്നു തവണ പ്രദക്ഷിണം ചെയ്ത് ചുവന്ന പട്ടില്‍ കോഴികളെ സമര്‍പ്പിക്കുന്നു. ക്ഷേത്രത്തിന്റെ തെക്കു കിഴക്കെ മൂലയില്‍ വേണാടന്‍ കൊടികള്‍ ഉയരും. തുടര്‍ന്ന് ക്ഷേത്ര അധികാരികളും പിന്നെ ഭക്തരും കോഴികളെ സമര്‍പ്പിക്കും

രേവതി വിളക്ക്
രേവതി നാളില്‍ നടക്കുന്ന പ്രസിദ്ധമായ ചടങ്ങാണ് 'രേവതിവിളക്ക് തൊഴല്‍'. അന്നേ ദിവസം ക്ഷേത്രത്തിന് മുന്‍പില്‍ സ്ഥാപിച്ചിട്ടുള്ള കല്‍വിളക്കില്‍ രേവതിദീപം തെളിയിക്കുന്നു. ദാരികനില്‍ ഭദ്രകാളി വിജയം നേടിയതിന്റെ വിളംബരമാണ് രേവതി വിളക്ക്. രേവതി നാളിലെ ദേവീദര്‍ശനം ഐശ്വര്യപ്രദായകവും ദുരിതനാശകരവും ആണെന്നാണ് വിശ്വാസം. രേവതിക്ക് തലേ ദിവസം തന്നെ ധാരാളം ഭക്തജനങ്ങളും ചെമ്പട്ടണിഞ്ഞ കോമരങ്ങളും ക്ഷേത്രത്തില്‍ എത്തിച്ചേരുന്നു.

കാവുതീണ്ടല്‍
'രേവതി വിളക്കു തൊഴല്‍' കഴിഞ്ഞു പിറ്റേദിവസം അശ്വതി നാളില്‍ നടക്കുന്ന പ്രസിദ്ധമായ 'തൃച്ചന്ദനച്ചാര്‍ത്തു പൂജയും' തുടര്‍ന്ന് 'ഭക്തിയുടെ രൗദ്രഭാവം' എന്ന് വിശേഷിപ്പിക്കുന്ന 'കാവു തീണ്ടല്‍' എന്ന ക്ഷേത്രം അശുദ്ധമാക്കുന്ന ചടങ്ങുമാണ് കൂടുതല്‍ പ്രാധാന്യമുള്ളത്. 'തീണ്ടുക' എന്നാല്‍ അശുദ്ധമാക്കുക എന്നാണ് അര്‍ത്ഥം. ചുവന്ന പട്ടുടുത്ത് വാളും ചിലമ്പും ധരിച്ച ധാരാളം വെളിച്ചപ്പാടുകള്‍ അന്നേ ദിവസം ക്ഷേത്രത്തില്‍ എത്തിച്ചേരുന്നു. ഭക്തര്‍ ക്ഷേത്രത്തിലെ ചെമ്പോല തകിടുകളില്‍ മുളംതണ്ട് കൊണ്ട് അടിച്ചു മൂന്ന് പ്രദക്ഷിണം ചെയ്യുകയും ശെഷം മുളംതണ്ടില്‍ താളമിട്ടു ദേവീസ്തുതികള്‍ പാടി നൃത്തം ചെയ്യുന്നു. ദേവീ പ്രീതിക്കായി വാളും ചിലമ്പും ധരിക്കുക, ശത്രുതാദോഷ നിവാരണത്തിനായി ചെമ്പട്ട് കൊണ്ട് കോഴിക്കല്ല് മൂടുക, മഞ്ഞളും കുരുമുളകും ഉഴിഞ്ഞിടുക, കോഴി പറത്തല്‍ തുടങ്ങിയ വഴിപാടുകളും അന്ന് നടത്തപ്പെടുന്നു.കൊടുങ്ങല്ലൂര്‍ ഭരണിയോടനുബന്ധിച്ച് നടക്കുന്ന കാവുതീണ്ടല്‍ എന്ന ചടങ്ങ്- ക്ഷേത്രത്തെ അശുദ്ധമാക്കുന്ന എന്ന പ്രതീകാത്മകമായ ചടങ്ങാണിത്ഭരണിനാളിനു തലേദിവസം അശ്വതി നാളില്‍ നടക്കുന്ന പ്രത്യേക ചടങ്ങാണ്. കാവുതീണ്ടല്‍. അന്ന് ഉച്ചക്ക് പതിനൊന്നുമണിയോടെ ക്ഷേത്രത്തിന്റെ വടക്കേ നട അടച്ചുപൂട്ടും. പിന്നീട് ക്ഷേത്രത്തിനകത്തേക്ക് ആരേയും പ്രവേശിപ്പിക്കുകയില്ല. അത്താഴപൂജക്ക് ശേഷം 'അശ്വതീപൂജ' എന്ന പേരില്‍ രഹസ്യമായ മറ്റൊരു ചടങ്ങൂകൂടി നടത്തപ്പെടുന്നു.ക്ഷേത്രാധികാരിയായ വലിയ തമ്പുരാന്‍, എടമുക്ക് മൂപ്പന്മാര്‍ ചുമക്കുന്ന പല്ലക്കില്‍ സര്‍വാഭരണഭൂഷിതനായി ബലിക്കല്‍ പുരയില്‍ എഴുന്നെള്ളുന്നു. പാലയ്ക്കല്‍ വേലന്‍ പടിഞ്ഞാരെ നടയില്‍ പീഠമിട്ട് ഇരിക്കും. തമ്പുരാന്റെ അനുവാദത്തോടെ അടികള്‍ പൂജക്കായി ശ്രീക്കോവിലില്‍ പ്രവേശിക്കും.ഈ സമയം തന്ത്രിയും തമ്പുരാനും പരിവാരങ്ങളും ക്ഷേത്രത്തികത്ത് പ്രവേശിക്കും . ശ്രീകോവിലിലെ എല്ലാ പൂജാസാധങ്ങളും പുറത്തുവെച്ച്, പരാശക്തിയുടെ പ്രതിഷ്ഠയില്‍ നിന്ന് ആഭരണങ്ങള്‍ എല്ലാം അഴിച്ചുമാറ്റി, ശ്രീകോവില്‍ കഴുകി വൃത്തിയാക്കുന്നു.പിന്നീടുള്ള പൂജകള്‍ പുതിയ പാത്രങ്ങള്‍ ഉപയോഗിച്ചാണ്. കരിക്ക് മൂട് വെട്ടി ആ കരിക്കുവെള്ളവും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് തൃച്ചന്ദനമുണ്ടാക്കി, വിഗ്രഹത്തില്‍ ചാര്‍ത്തുന്നു. അടികള്‍ക്കാണ് ഇതിന്നവകാശം. ദേവി ഒരു സാധാരണക്കാരിയായി മാറുന്നു എന്നാണ് സങ്കല്‍പ്പം.പാരമ്പര്യമായി കിട്ടിയ രഹസ്യമന്ത്രങ്ങള്‍ കൊണ്ട് തൃച്ചന്ദനപൂജകള്‍ കഴിഞ്ഞ് അടികള്‍മാരും അകത്തുണ്ടായിരുന്ന തന്ത്രിയും തമ്പുരാനും പുറത്തിറങ്ങും. പിന്നീടാണ് കാവുതീണ്ടലിന് തമ്പുരാന്‍ അനുവാദം കൊടുക്കുന്നത്.തൃച്ചന്ദനപൂജകള്‍ കഴിഞ്ഞ് അടച്ച നട തുറക്കുമ്പോള്‍ അടികള്‍മാര്‍ ചേര്‍ന്ന് വരിയരി പായസം നിവേദിക്കും. ഇതിനുള്ളനെല്ല് പരമ്പരാഗതമായി എത്തിക്കുന്നത് ഗുരുവായൂരിനടുത്ത കൊരഞ്ഞിയൂര്‍ കീഴേപ്പാട്ട് തറവാട്ടിലെ പ്രതിനിധിയാണ്.
ഉത്രട്ടാതി നാള്‍ മുതല്‍ കാവില്‍ കോമരങ്ങള്‍ എത്തിത്തുടങ്ങും. രേവതിവെളുപ്പിന് വടക്കുനിന്നും തെക്കുനിന്നും കോമരങ്ങളുടെ വന്‍ കൂട്ടം തന്നെ കാവില്‍ ഉണ്ടാകും. പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ ജില്ലകളില്‍ നിന്നും ധാരാളം പേര്‍ ഭരണിക്ക് എത്താറുണ്ട്. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട എന്നീ തെക്കന്‍ ജില്ലകളില്‍ നിന്നും ഉണ്ടാകാറുണ്ട്. കോയമ്പത്തൂരില്‍ നിന്നും ധാരാളം ഭക്തജനങ്ങള്‍ എത്തുന്നുണ്ട്. പക്ഷേ കോമരങ്ങള്‍ കൂടുതലും കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ നിന്നാണ്. ഓരോ ദേശത്തും ഒരു പ്രധാന കോമരത്തിന്റെ കീഴില്‍ ഒരു സംഘം ഉണ്ടാകും.കോമരങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്തര്‍ വരുന്നത് വഴിപാടുസാമഗ്രികളുമായാണ്. അവര്‍, വഴിക്ക് ചില വീടുകളൊക്കെകയറി ഭിക്ഷ (നെല്ല്) വാങ്ങിച്ചുകൊണ്ടാണ് വരാറ്. അങ്ങനെ തെണ്ടി വരണം എന്നുമുണ്ട്. ഭിക്ഷയായി കിട്ടുന്ന നെല്ല് ചാക്കിലാക്കി ചുമന്നുനടക്കാന്‍ കോമരത്തിനൊപ്പം വേറെയും ആളുകള്‍ ഉണ്ടാകും. വഴിപാടായി നെല്ല് കൂടാതെ തിനപോലുള്ള ധാന്യങ്ങള്‍, കുരുമുളക്, മഞ്ഞള്‍പ്പൊടി, എള്ള്, കടുക്, തേങ്ങ എന്നിവയുണ്ടാകും. ഇവ പൊതിഞ്ഞുകെട്ടി പള്ളിമാടത്തിലേക്ക് എറിയുകയാണ് ചെയ്യാറ്. നാണയങ്ങളും എറിയാറുണ്ട്. കുരുമുളകും മഞ്ഞള്‍പ്പൊടിയും വസൂരിമാലയുടെ കെട്ടിലേക്കും എറിയും. കുരുമുളകും മഞ്ഞള്‍പ്പൊടിയുമാണ് വഴിപാടായി ഏറ്റവും കൂടുതല്‍ വരാറുള്ളത്.കാവുതീണ്ടലിനായി എത്തുന്ന കോമരങ്ങള്‍ കാവിന്റെ കിഴക്കേ നടയിലുള്ള വടക്കേടത്ത് മഠത്തിന്റെ മുറ്റത്താണ് തടിച്ചുകൂടുക. ഇവിടത്തെ അറയില്‍ ഭഗവതി സാന്നിദ്ധ്യമുണ്ടെന്നാണ് വിശ്വാസം. ഇവിടെ നിന്ന് വെളിച്ചപ്പാട് പൂജിച്ചു നല്‍കുന്ന വാളുമായാണ് കോമരങ്ങള്‍ കാവുതീണ്ടുന്നത്.ഇതിനുശേഷം നടതുറക്കുമ്പോള്‍ ദര്‍ശനം നടത്തുന്നത് സര്‍വൈശ്വര്യപ്രധാനിയാണ് എന്ന് ഭക്തര്‍ വിശ്വസിക്കന്നു. നടതുറന്നു കഴിഞ്ഞാല്‍ കൊടുങ്ങല്ലൂര്‍ കോവിലകത്തെ വലിയ തമ്പുരാനെ ദേവിയുടെ ഭക്തന്മാരും യോഗക്കാരും ചേര്‍ന്ന് ആനയിച്ച് കൊണ്ടുവരുന്നു. അദ്ദേഹം കിഴക്കേ നടയിലുള്ള നിലപാടുതറയില്‍കയറി കോയ്മ സ്വീകരിക്കുന്നതോടെ കാവ്തീണ്ടല്‍ ആരംഭിക്കുകയായി. പാലക്കവേലന്‍ എന്ന മുക്കുവനാണ് ദേവിയുടെ ആരോഗ്യത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍. പാലക്കവേലന്റെ കയ്യില്‍ നിന്ന് ഇളനീര്‍ വാങ്ങിക്കുടിച്ചശേഷമാണ് തമ്പുരാന്‍ തന്റെ കോയ്മയായ നമ്പൂതിരിക്ക് പട്ടുകുട ഉയര്‍ത്താനുള്ള ഉത്തരവ് കൊടുക്കുന്നത്. ആദ്യം കാവുതീണ്ടാനുള്ള അനുമതി പാലക്കവേലനാണ്. അതിനുശേഷം അതുവരെ ഊഴം കാത്ത് നില്‍ക്കുന്ന കോമരങ്ങളും ജനങ്ങളും ഒന്നിച്ച് ആവേശലഹരിയോടെ ദിക്കുകള്‍ മുഴങ്ങുന്ന തരത്തില്‍ മരങ്കമ്പുകൊണ്ട് ക്ഷേത്രത്തിന്റെ ഓടുമേഞ്ഞ മേല്‍ക്കൂരയില്‍ അടിച്ചുകൊണ്ട് മൂന്നുപ്രാവശ്യം വലം വക്കുന്നു. ഇതാണ് കാവുതീണ്ടല്‍. കാവുതീണ്ടല്‍ എന്നു പറയുന്നത് ആദ്യകാലത്ത് കാവുമായി ബന്ധമുണ്ടായിരുന്ന എല്ലാ ജാതിക്കാര്‍ക്കും പിന്നീട് ക്ഷേത്രം വിലക്കപ്പെട്ടപ്പോള്‍ വര്‍ഷത്തിലൊരിക്കല്‍ കാവില്‍ പ്രവേശിക്കാനായി ഒരുക്കപ്പെട്ട ഒരു ദിനമാണ്. അതിന്റെ ഓര്‍മ്മക്കായി ദേവീഭക്തന്മാരും കോമരങ്ങളും ഉറഞ്ഞ്തുള്ളി മൂന്നുവട്ടം ക്ഷേത്രത്തെ വലം വക്കുന്നു. ക്ഷേത്രത്തിന്റെ മേല്‍ക്കൂരയിലെ ചെമ്പ് പലകയില്‍ അടിച്ചുകൊണ്ടാണ് ഈ പ്രദക്ഷിണം വക്കല്‍ നടക്കുന്നത്. ഇതിനുശേഷം ഏഴുദിവസം കഴിഞ്ഞേ ക്ഷേത്രനട തുറക്കൂ. ഇതിനെ പൂയത്തന് നാളില്‍ നടതുറപ്പ് എന്നാണ് പറയുക.

അച്ഛന്റെ തോളിലേറി ഒരു കുട്ടി കാവിലേക്ക്- ചെറിയ കുട്ടികളും കാവു തീണ്ടലില്‍ പങ്കെടുക്കുന്നു
കാവുതീണ്ടല്‍ കഴിഞ്ഞ് പിറ്റേ ദിവസം (ഭരണി) വരിനെല്ലിന്റെ പായസമാണ് നിവേദ്യമായി നല്‍കുക.കാളി- ദാരിക യുദ്ധത്തില്‍ മുറിവേറ്റ് ചികില്‍സ കഴിഞ്ഞ് ദേവി ആദ്യം കഴിക്കുന്ന ഭക്ഷണമാണിത്. 40 കിലൊഗ്രാം ശര്‍ക്കര, 101 നാളികേരം, 101 കദളിപ്പഴം, 2 കിലൊഗ്രാം നെയ്യ്, സുഗന്ധദ്രവ്യങ്ങള്‍ എന്നിവ ചേര്‍ത്താണ് വരിയരിപായസം ഉണ്ടാക്കുന്നത്.  പിറ്റേന്ന് മുതല്‍ ഒരോ നേരത്താണ് പൂജ. വടക്കേ നട അടഞ്ഞു കിടക്കുന്നതിനാല്‍ അടികള്‍ കിഴക്കേ നട വഴിയാണ് പൂജ ചെയ്യാനകത്ത് കയറുക.അതിനുശേഷം ഭഗവതിയെ പള്ളിമാടത്തില്‍ സങ്കല്‍പ്പിച്ചിരുത്തും. കിണ്ടിയില്‍ ഉടയാടകളും,വാല്‍ക്കണ്ണാടിയും വെച്ച് അതിനുമുമ്പില്‍ നെറ്റിപ്പട്ടം വിരിച്ചുവെച്ച് കിഴക്കോട്ട് നിലവിളക്കുകള്‍ തെളിയിക്കും.ഇതോടെ വടക്കെ നടയിലെ കൊടിമരത്തില്‍ വെന്നിക്കൊടി ഉയര്‍ത്തുന്നതോടെ ഭരണി മഹോല്‍സവും സമാപിക്കുന്നു.

ഭരണിപ്പാട്ട്
കോഴിക്കല്ലുമൂടല്‍ ചടങ്ങു കഴിഞ്ഞ ഉടന്‍ തന്നെ വടക്കേഗോപുരത്തില്‍ ഭരണിപ്പാട്ട് തുടങ്ങുന്നു. തൃശ്ശൂരിനടുത്തുള്ള വല്ലച്ചിറയില്‍ നിന്നു വരുന്ന സംഘമാണ് പാടിത്തുടങ്ങുന്നത്. ഇവരുടെ ഒപ്പം കോമരങ്ങള്‍ ഇല്ല. ഇവരിലെ കാരണവര്‍ ദേവിയെ സ്തുതിച്ചുകൊണ്ട് പാടുകയും മറ്റുള്ളവര്‍ തന്നാരം പാടുകയും ചെയ്യുന്നു. ഊരകത്തമ്മയും കൊടുങ്ങല്ലൂരമ്മയും തമ്മിലുള്ള ഒരു സംവാദം ഇവരുടെ ആദ്യപാട്ടിലുണ്ട്.കാവ് തീണ്ടല്‍ നടക്കുന്ന അശ്വതി നാളിലാണു ഭരണിപ്പാട്ട് കൂടുതലായും പാടുന്നത്. ദൈവത്തിനെ സ്തുതിച്ചു കൊണ്ടും ലൈംഗികച്ചുവയുള്ള ഗാനങ്ങള്‍ പാടിക്കൊണ്ടും ആണു ഭക്തര്‍ കാവ് തീണ്ടുന്നത്. ചിലര്‍ തങ്ങളുടെ ജീവിതപ്രാരാബ്ധങ്ങളും രോഷത്തോടെ പാടി കാളിയെ സ്തുതിക്കുന്നു. ശാക്തേയപൂജയിലെ മൈഥുനത്തിന് പകരമായാണ് ലൈംഗികച്ചുവയുള്ള സ്‌തോത്രങ്ങള്‍ പാടിയിരുന്നത് എന്ന് കണക്കാക്കപ്പെടുന്നു. എന്നാല്‍ ഇന്ന് 'അമ്മേ നാരായണ' പോലെയുള്ള ഭഗവതിസ്തുതികള്‍ ആണ് കൂടുതലും പാടിക്കാണുന്നത്.

അവകാശത്തറകള്‍
ചില ദേശങ്ങളിലെ കോമരങ്ങള്‍ക്ക് ഭരണിക്കാലത്ത് ഒതുകൂടാനുള്ളതാണ് അവകാശത്തറകള്‍. ഏകദേശം 47 തറകളോളമുണ്ട്. ഇതില്‍ ഭൂരിഭാഗവും വടക്കന്‍ ജില്ലകളില്‍ നിന്നും വരുന്ന ദേസക്കാരുടെ വകയാണ്.ആല്‍ത്തറപണം പിരിക്കുന്നത്, കോതപറമ്പിലെ അരയംപറമ്പില്‍ തറവാട്ടുകാരാണ്. ഈ പണം വലിയ തമ്പുരാനുള്ളതാണ്.തറകളില്‍ ഉടമസ്ഥാവകാശം കുറിച്ചിട്ടുണ്ട്. ഭരണി നാളില്‍ മറ്റു ദേശക്കാര്‍ക്ക് ഇവിടെ പ്രവേശനം ഇല്ല.ഇത്തിലെ ഏറ്റവും പ്രധാന തറ നിലപാടു തറയാണ്. വലിയ തമ്പുറന്‍ എഴുന്നെള്ളുന്നത് ഇവിടെയാണ്. കാവുതീണ്ടലിന് അനുമതി നല്‍കുന്നതിന്റെ അടയാളമായി ചുവന്ന പട്ടുകുട ഉയര്‍ത്തുന്നത് ഇവിടെയാണ്.

photos Gokul Das

Monday, 28 September 2015

തിരുവതാംകൂര്‍ ശില്‍പ്പഭംഗിയില്‍ തല ഉയര്‍ത്തി ഇരിങ്ങാലക്കുട നെടുമ്പിള്ളി തരണനെല്ലൂര്‍ മന.


ഇരിങ്ങാലക്കുട: പണ്ടത്തെ കഥകളി ആശാന്മാരുടെ ഇടയില്‍ ഒരു പറച്ചിലുണ്ട്. ഇരിങ്ങാലക്കുടയില്‍ പ്രസിദ്ധം കൂടല്‍മാണിക്യവും നെടുമ്പിള്ളി തരണനെല്ലൂര്‍ മനയുമാണെന്ന്. കഥകളിയോഗങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, വലുപ്പത്തിലും ശില്‍പ്പഭംഗിയിലുമെല്ലാം നെടുമ്പിള്ളി മനയുടെ പ്രസിദ്ധി ഏറെയാണ്. പരശുരാമന്റെഅനുഗ്രഹാശിസ്സുകള്‍ നേടിയ മഹാതന്ത്രിയുടെ പിന്‍തലമുറക്കാരാണ് ഇപ്പോഴത്തെ തരണനെല്ലൂര്‍ മനക്കാര്‍. തിരുവതാംകൂര്‍ രാജാവിന്റെ പുരോഹിതസ്ഥാനം വഹിക്കുന്നത് നെടുമ്പിള്ളി തരണനെല്ലൂര്‍ മനയിലെ തന്ത്രിമാരാണ്. കൊച്ചി രാജ്യത്തിന്റെ കിഴിലുള്ള ഇരിങ്ങാലക്കുടയിലാണ് നെടുമ്പിള്ളി തരണനെല്ലൂര്‍ മനയായതിനാല്‍ തിരുവതാംകൂര്‍ രാജാക്കന്‍മാര്‍ പുരോഹിത കുടുംബത്തിന് തങ്ങളുടെ പ്രൗഢി വിളിച്ചോതുന്ന തരത്തിലുള്ള അതിഗംഭീരമായ മനയാണ് നിര്‍മ്മിച്ചുനല്‍കിയത്. സ്വതന്ത്രലബ്ദിക്ക് മുമ്പ് വരെ തിരുവതാംകൂര്‍ രാജ്യഭരണത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു ഈ മന.   തിരുവതാംകൂര്‍ ശില്‍പ്പചാരുതയുടെ വിസ്മയമാണ് ഇരിങ്ങാലക്കുട താണിശ്ശേരിയിലുള്ള നെടുമ്പിള്ളി തരണനെല്ലൂര്‍ മന. നൂറ്റാണ്ടുകളുടെ പഴക്കമുള്ള മന 1800 കാലഘട്ടത്തില്‍ തിരുവതാംകൂര്‍ രാജാവായിരുന്ന ആയില്യം തിരുന്നാള്‍ മഹാരാജാവാണ് പുതുക്കിപണിതത്. മരത്തിലാണ് തെക്കിനി തളം നിര്‍മ്മിച്ചിരിക്കുന്നത്. തെക്കിനി തളത്തിന്റെ വാതിലിന് ഇരുവശത്തും മരത്തില്‍ കടഞ്ഞ അഴികളും, മുകളില്‍ ശില്‍പ്പവും പുറത്തെ ദീപസ്തംഭവുമാണ് നമ്മെ വരവേല്‍ക്കുക. അകത്തേയ്ക്ക് കയറിയാല്‍ മുകള്‍വശത്ത് മരത്തില്‍ ഒരു വിസ്മയലോകമാണ്. ഒരടി ചതുരത്തില്‍ 172 വ്യത്യസ്ത താമരകള്‍, ചുറ്റും നാഗങ്ങള്‍, ഗണപതി, അഷ്ടദിക് പാലകര്‍, ബ്രഹ്മാവ്, അര്‍ജ്ജുനന്റെ തപസ്സ്, കിരാത മൂര്‍ത്തി തുടങ്ങിയ ശില്‍പ്പങ്ങളും തെക്കിനിയെ മനോഹരമാക്കുന്നു. അതിലും വലിയ വിസ്മയങ്ങളാണ് നടുത്തളത്തില്‍. ഒരടി വണ്ണത്തിലുള്ള പന്ത്രണ്ട് തുണുകളിലാണ് ഉത്തരത്തിന്റെ കഴുക്കോലുകള്‍ വന്നിരിക്കുന്നത്. തൂണുകള്‍ക്ക് മുകളില്‍ ചെയ്തിരിക്കുന്ന കൊത്തുപണികളും ഒന്നിനൊന്ന് വ്യത്യസ്തങ്ങളാണ്.തെക്കിനിയില്‍ പരദേവതയായ വേട്ടെയ്‌ക്കൊരു മകന്റേയും ഭഗവതിയുടേയും ശ്രീകൃഷ്ണന്റേയും പ്രതിഷ്ഠകളുണ്ട്. പടിഞ്ഞാറെ അറയുടെ മുകളില്‍ കാളിയമര്‍ദ്ദനം, ശ്രീരാമന്‍, സീത ലക്ഷ്മണന്‍, ഗിതോപദേശം, ശ്രീപത്മനാഭന്റെ ആറാട്ട് ഘോഷയാത്ര, അശോക വനിയിലെ സീത, തുടങ്ങിയ ശില്‍പ്പങ്ങളും കാഴ്ചക്കാരില്‍ അത്ഭുതമുളവാക്കുന്നു. തൂണുകള്‍ക്ക് മുകളിലെല്ലാം തേക്കിന്റെ തടികളാണ് കയറ്റിവെച്ചിരിക്കുന്നത്. കഴുക്കോലില്‍ കൂടല്‍മാണിക്യസ്വാമിയും, വ്യാളികളും കൊത്തിവെച്ചിരിക്കുന്നു. തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ തന്ത്രിമാരായ നെടുമ്പിള്ളി തരണനെല്ലൂര്‍ മനയിലെ പൂര്‍വ്വികര്‍ക്ക് തിരുവതാംകൂര്‍ രാജാവ് നിര്‍മ്മിച്ചുനല്‍കിയതാണ് ഈ മന. ആദ്യം രണ്ടേക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടന്നിരുന്ന മനയില്‍ ശേഷിക്കുന്നത് പ്രധാന നാലുകെട്ടുമാത്രമാണ്. ആറായിരത്തിയഞ്ചൂറ് ചതുരശ്ര അടിയുണ്ട് ഇപ്പോഴത്തെ മനയ്ക്ക്. അതിനുമദ്ധ്യത്തിലുള്ള നടുമുറ്റത്തിന് ആയിരത്തിയഞ്ചൂറ് ചതുരശ്ര അടി ചുറ്റളവുണ്ട്. കേരളത്തില്‍ ഇത്രയും വലിയ നടുത്തളമുള്ള മനകള്‍ അപൂര്‍വ്വമാണ്. മലയാറ്റൂര്‍ മലയില്‍ നിന്നും കൊണ്ടുവന്ന തേക്കിന്‍ തടി ഉപയോഗിച്ചാണ് മന നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. അപൂര്‍വ്വ വൈദിക, താന്ത്രിക ഗ്രന്ഥങ്ങളുടെ വലിയൊരു ശേഖരം ഇവിടെയുണ്ട്. യജൂര്‍വേദത്തിലെ വാധൂലക സൂത്രക്കാരായ ഈ ഗൃഹക്കാരുടെ പക്കലുള്ള വാധൂലക ശൂത സ്മാര്‍ത്ത ഗ്രന്ഥങ്ങളെ കുറിച്ച് പഠിക്കുന്നതിന് ദേശ-വിദേശങ്ങളില്‍ നിന്നും ധാരാളം പണ്ഡിതന്മാരും ഈ മനയിലെത്തുന്നുണ്ട്. അരനൂറ്റാണ്ട് മുമ്പുവരെ സംസ്‌കൃത പഠനവും, താന്ത്രിക പഠനവും ഇവിടെ നല്‍കി വന്നിരുന്നു. 
നിര്‍മ്മാണത്തിലെ വൈദഗ്ദ്ധ്യം കൊണ്ട് സമ്പന്നമായ മന ഇന്ന് പരിപാലിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. പഴയകാലത്തിന്റെ തിരുശേഷിപ്പുകളായ ഇത്തരം മനകളെ സംരക്ഷിക്കാനും നിലനിര്‍ത്തുവാനും സര്‍ക്കാര്‍ അടക്കമുള്ള സംവിധാനങ്ങള്‍ തയ്യാറാകണമെന്നാണ് ആവശ്യം. 

Friday, 1 February 2013

ആറാട്ടുപുഴ ക്ഷേത്രം ചരിത്രം


ആറാട്ടുപുഴ ക്ഷേത്രം ചരിത്രം


എ.ഡി 583ലാണ്‌ പെരുവനം പൂരം ആരംഭിച്ചതെന്ന്‌ ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ അതിനേക്കാള്‍ മുമ്പ്‌ തന്നെ ഇത്‌ ഉണ്ടായിരുന്നു എന്നും ഇടക്കാലത്ത്‌ വച്ച്‌ മുടങ്ങിപ്പോയ പൂരം എ.ഡി. 583-ല്‍ പുനരാരംഭിക്കുക മാത്രമാണ്‌ ചെയ്‌തത്‌ എന്നാണ്‌ മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നത്‌. ആദ്യകാലങ്ങളില്‍ 108 ക്ഷേത്രങ്ങളില്‍ നിന്ന്‌ ദേവീദേവന്മാര്‍ ആറാട്ടുപുഴ പൂരത്തിനെത്തിയിരുന്നു. കേരളത്തിലെ 56 നാട്ടുരാജാക്കന്മാരും പങ്കെടുത്തിരുന്നു.
ഈ ക്ഷേത്രത്തിന്‌ മൂവായിരം വര്‍ഷത്തിലധികം പഴക്കം ഉണ്ടെന്നു കരുതപ്പെടുന്നു. അക്കാലങ്ങളില്‍ ഇത്‌ ദ്രാവിഡ ക്ഷേത്രമായിരുന്നു എന്നും പിന്നീട്‌ കേരളത്തിലെ പ്രബലമായ ബൗദ്ധക്ഷേത്രമായി പരിണമിച്ചു എന്നും കരുതുന്നു. 8-ാം നൂറ്റാണ്ടിലാണ്‌ ഇത്‌ ഹിന്ദുക്കളുടെ കൈകളിലെത്തിച്ചേരുന്നത്‌. പുരാതനവും പ്രശസ്‌തവുമായ ദേവമേള ഉത്സവം ഇവിടെയാണ്‌ നടക്കുക. 108 ആനപ്പുറത്താണ്‌ ഇവിടെ പൂരം നടത്തുക. 108 ആനകള്‍ മുഴുവനും വെവ്വേറെ ക്ഷേത്രങ്ങളില്‍ നിന്നാണു വരുന്നത്‌. ഓരോ ആനകളും ഓരോ ദേവതകളെ പ്രതിനിധീകരിക്കും. ആറാട്ടുപുഴ ശാസ്‌താവ്‌ ആതിഥേയനായിരിക്കും. എല്ലാ ദൈവങ്ങളും ദേവതമാരും ഈ ഉത്സവത്തിന്‌ ഒത്തുകൂടാറുണ്ടെന്ന്‌ വിശ്വസിക്കപ്പെടുന്നു.

പ്രതിഷ്‌ഠ

എല്ലാ ദേവങ്ങളുടേയും ദൈവീക ചേതന ഇവിടുത്തെ പ്രതിഷ്‌ഠയില്‍ ഉണ്ടെന്നാണു വിശ്വാസം. ഇടതു കാലും വലതു കാലും മടക്കി ചമ്രം പിടിഞ്ഞിരുന്ന്‌ ഇടതു കൈ വലത്തേ തുടയില്‍ വിശ്രമിക്കുന്ന രീതിയില്‍ ശന്തമായി ഇരുന്ന്‌ വലതുകാല്‍ മുട്ടില്‍ ഊന്നിയ വലതു കൈയ്യില്‍ അമൃത കലശം ഏന്തിയ ഇവിടുത്തെ ശാസ്‌താ വിഗ്രഹം പ്രശസ്‌തമാണ്‌. ശ്രീരാമന്റെ ഗുരുവായ ഗുരു വസ്‌ഷ്‌ഠന്റെ ദൈവിക ചേതന ഈ ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ കുടിക്കൊള്ളുന്നു എന്നാണ്‌ വിശ്വാസം. മറ്റു പ്രതിഷ്‌ഠകളൊന്നും തന്നെ ഇല്ലാത്ത കേരളത്തിലെ ചുരുക്കം ചില ക്ഷേത്രങ്ങളിലൊന്നാണ്‌ ഈ ക്ഷേത്രം.

വഴിപാടുകള്‍

തിരൂട്ട്‌, അട, നാളികേരമുടയ്‌ക്കല്‍, കരിക്കഭിഷേകം എന്നിവ ദേവനു പ്രിയപ്പെട്ട വഴിപാടുകളാണ്‌. ആറാട്ടുപുഴ ശാസ്‌താവിനു അടയാണ്‌ ഏറ്റവും ഇഷ്ടം. മാസത്തില്‍ 15 ദിവസത്തിലധികം അട വഴിപാട്‌ ഉണ്ടാകും. ദുരിതഹരവും, കാര്യസിദ്ധിയുമാണ്‌ ഫലം.

ആണ്ടുവിശേഷങ്ങള്‍

മാനമാസത്തിലെ പൂരാഘോഷം, മിഥുനത്തിലെ പ്രതിഷ്‌ഠാദിനം, കര്‍ക്കിടകത്തിലെ മഹാഗണപതിഹോമം, ഇല്ലംനിറ, ചിങ്ങത്തിലെ ഉത്രാടം നാളിലെ തൃപ്പുത്തരി, കന്നിമാസത്തിലെ നവരാത്രി ആഘോഷങ്ങള്‍, വിശ്ചികത്തിലെ ദേശവിളക്ക്‌, ധനുമാസത്തിലെ പത്താമുദയ ആഘോഷങ്ങള്‍, എല്ലാ മലയാളമാസത്തിലേയും ഒന്നാം തിയ്യതിയും മുപ്പെട്ടു ശനിയാഴ്‌ചയും പ്രധാന വിശേഷങ്ങലാണ്‌. ആണ്ടു വിശേഷങ്ങളില്‍ പ്രധാനം പൂരം തന്നെയാണ്‌.

ദേവസംഗമം

പെരുവനം ഗ്രാമത്തിലെ 108 ദേവീദേവന്മാരുടെ സംഗമഭൂമിയായിരുന്നു ആറാട്ടുപുഴ. ഇന്ന്‌ ദേവമേളയില്‍ 23 ദേവീദേവന്മാര്‍ പങ്കെടുക്കുന്നുണ്ട്‌. ആറാട്ടുപുഴ പൂരത്തിന്റെ നെടുനായകത്വം വഹിക്കുന്ന തൃപ്രയാര്‍ തേവര്‍ തന്റെ ഗുരുനാഥനെ കാണാന്‍ വരുന്നതാണ്‌ ആറാട്ടുപുഴ പൂരം എന്നാണ്‌ ഐതീഹ്യം. മുപ്പത്തിമുക്കോടി ദേവകള്‍ക്കു പുറമെ യക്ഷകിന്നരഗന്ധര്‍വ്വന്മാരും ആറാട്ടുപുഴ പൂരത്തിനെത്തുന്നു എന്നാണ്‌ വിശ്വാസം. 

ക്ഷേത്രഭരണം

മാടമ്പ്‌, എളമണ്ണ്‌, ചോരുഞ്ചേടത്ത്‌, കരോളില്‍ എളമണ്ണ്‌, ചിറ്റിശ്ശേരി കപ്ലിങ്ങാട്ട്‌, ഓടേടുമേയ്‌ക്കാട്ടൂര്‍ എന്നീ മനകള്‍ക്കാണ്‌ ഊരായ്‌മ സ്ഥാനം. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ്‌ ആറാട്ടുപുഴ ക്ഷേത്രം. 




പങ്കാളികള്‍

പെരുവനത്തുത്സവത്തിനു വന്നിരുന്ന നൂറ്റെട്ട്‌ ദേവന്മാരേയും ഇവിടെ പണ്ട്‌ എഴുന്നള്ളിച്ചിരുന്നു. കുംഭമാസത്തില്‍ കുട്ടനെല്ലൂര്‍ പൂരം കഴിക്കുന്ന വീമ്പ്‌, ചേമ്പ്‌, പനമുക്ക്‌, വെല്ലോര്‍ക്കാവ്‌, കുട്ടനെല്ലൂര്‍ എന്നീ ഭഗവതിമാരും, മേടത്തില്‍ തൃശ്ശൂര്‍ പൂരത്തില്‍ പങ്കുകൊള്ളുന്ന കണിമംഗലം, ചെമ്പൂക്കാവ്‌, കാരമുക്ക്‌, ലാലൂര്‍, ചൂരക്കോട്ടുകാവ്‌, അയ്യന്തോള്‍, നെയ്‌തലക്കാവ്‌ എന്നീ ദേവന്മാരും ഒരുകാലത്ത്‌ ആറാട്ടുപുഴ വന്നിരുന്നരാണ്‌. 108 ക്ഷേത്രങ്ങള്‍ പങ്കെടുത്തിരുന്നുവെങ്കിലും ഇന്ന്‌ 23 ക്ഷേത്രങ്ങളാണ്‌ പൂരത്തില്‍ പങ്ക്‌ ചേരുന്നത്‌. ശാസ്‌താവും ഭഗവതിമാരുമാണ്‌ പൂരത്തിനു പോകുന്ന ദേവതകള്‍. താഴെപറയുന്നവയാണ്‌ 23 ക്ഷേത്രങ്ങള്‍.
തൃപ്രയാര്‍ തേവര്‍

ശാസ്‌താക്ഷേത്രങ്ങള്‍
1. ചാത്തക്കുടം ശ്രീധര്‍മ്മ ശാസ്‌താക്ഷേത്രം
2. ചിറ്റിചച്ചാത്തക്കുടം ശ്രീധര്‍മ്മശാസ്‌താക്ഷേത്രം
3. ചക്കംകുളങ്ങര ശ്രീധര്‍മ്മശാസ്‌താക്ഷേത്രം
4. മാട്ടില്‍ ശ്രീശാസ്‌താക്ഷേത്രം
5. കല്ലേലി ശാസ്‌താക്ഷേത്രം
6. മേടംകുളം ശാസ്‌താക്ഷേത്രം
7. നാങ്കളം ശാസ്‌താക്ഷേത്രം
8. കോടന്നൂര്‍ ശാസ്‌താക്ഷേത്രം
9. നെട്ടിശ്ശേരി ശ്രീശാസ്‌താക്ഷേത്രം
10. തിരുവുള്ളക്കാവ്‌ ധര്‍മ്മശാസ്‌താക്ഷേത്രം
11. ആറാട്ടുപുഴ ക്ഷേത്രം

ഭഗവതിക്ഷേത്രങ്ങള്‍

1. കടലാശ്ശേരി പിഷാരിക്കല്‍ ഭഗവതിക്ഷേത്രം
2. ഊരകം അമ്മത്തിരുവടി ക്ഷേത്രം
3. ചേര്‍പ്പ്‌ ഭഗവതിക്ഷേത്രം
4. തൊട്ടിപ്പാള്‍ ഭഗവതിക്ഷേത്രം
5. അയ്യകുന്ന്‌ പാണ്ഡവഗിരി ദേവീക്ഷേത്രം
6. അന്തിക്കാട്‌ ശ്രീകാര്‍ത്ത്യായനി ക്ഷേത്രം
7. ചൂരക്കോട്ട്‌ ഭഗവതിക്ഷേത്രം
8. എടക്കുന്നി ഭഗവതിക്ഷേത്രം
9. തൈക്കാട്ടുശ്ശേരി ഭഗവതിക്ഷേത്രം
10. പൂനിലാര്‍ക്കാവ്‌ ഭഗവതിക്ഷേത്രം
11. കടുപ്പശ്ശേരി ശ്രീ ദുര്‍ഗ്ഗാ ഭഗവതിക്ഷേത്രം
12. ചാലക്കുടി പിഷാരിക്കല്‍ ഭഗവതിക്ഷേത്രം

ഇതു കൂടാതെ തൃപ്രയാര്‍ തേവര്‍ എന്ന ശാസ്‌താവും മുഖ്യാതിഥിയായെത്തുന്നു.


ആറാട്ടപുഴ പൂരം കൊടിയേറ്റവും ശാസ്‌താവിന്റെ എഴുന്നള്ളിപ്പുകളും


ആറാട്ടപുഴ പൂരം കൊടിയേറ്റവും ശാസ്‌താവിന്റെ എഴുന്നള്ളിപ്പുകളും


മീനമാസത്തിലെ രോഹണി (മാര്‍ച്ച്‌ 30) നക്ഷത്രത്തില്‍ ശുദ്ധികലശത്തോടെയാണ്‌ ആറാട്ടുപുഴ പൂരാഘോഷങ്ങള്‍ക്ക്‌ ആരംഭം കുറിക്കുക. മകയിരം നാളില്‍ കൊടിയേറ്റം. ആര്‍പ്പും കുരവയുമായി അത്യുത്സാഹപൂര്‍വ്വം നാട്ടുകാര്‍ മുറിച്ചുകൊണ്ടു വരുന്ന കവുങ്ങ്‌ ദേശത്തിലാശാരി ചെത്തി മിനുക്കിയാണ്‌ കൊടിമരം തീര്‍ക്കുന്നത്‌. രാത്രി 8.30നും 8.45നും ഇടയിലുള്ള ശുഭമുഹൂര്‍ത്തതില്‍ കൊടിക്കൂറ കെട്ടി ഭക്തജനങ്ങള്‍ ചേര്‍ന്ന്‌ കൊടിമരം ഉയര്‍ത്തുന്നു. തുടര്‍ന്ന്‌ ക്ഷേത്രം ഊരാളന്‍ കൊടിമരത്തില്‍ ദര്‍ഭപ്പുല്ല്‌ ബന്ധിപ്പിക്കുന്ന ചടങ്ങ്‌. അതിനു സേഷം ചമയങ്ങളും വാദ്യഘോഷങ്ങളുമില്ലാതെ ആാനയെ ക്ഷേത്രത്തില്‍ നിന്നും 200 മീറ്ററോളം ദൂരത്തുള്ള ഏഴുകണ്ടം വരെ ആനയിച്ച്‌ ക്ഷേത്രത്തിനഭിമുഖമായി നിര്‍ത്തി പൂരം പുറപ്പാട്‌ ഉദ്‌ഘോഷിച്ചുകൊണ്ട്‌ അടിയന്തിരം മാരാര്‌ ശംഖധ്വനി മുഴക്കുന്നു. അതുവരെ നിശബ്ദമായിരുന്ന വാദ്യങ്ങള്‍ താളമേളങ്ങളുതിര്‍ത്ത്‌ രാത്രി കരിമ്പടത്തില്‍ മയങ്ങുന്ന ആറാട്ടുപുഴയെ പൂരവരവ്‌ അറിയിക്കുന്നു. ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വന്ന ആഘോഷനാളുകള്‍ ആര്‍പ്പും കുരവയ.ുമായിട്ടാണ്‌ ദേശം ഏറ്റുവാങ്ങുക. ശബ്ദങ്ങളൊന്നുമില്ലാതെയാണ്‌ ഏഴു കണ്ടത്തിലേക്ക്‌ വന്നതെങ്കില്‍ തിരിച്ചു പോക്ക്‌ വാദ്യഘോഷങ്ങളോടെയാണ്‌. ചെമ്പടയുടെ താളത്തില്‍ ആര്‍പ്പു വിളികളോടെ ക്ഷേത്രത്തില്‍ പ്രവേശിച്ച്‌ നടപ്പുരയില്‍ മേളം അവസാനിക്കുന്നു. ഇതേ സമയം ക്ഷേത്രത്തിനു പുറത്തുള്ള ആല്‍ത്തറയ്‌ക്കു സമീപം തിരുവായുധ സമര്‍പ്പണം നടക്കുകയായിരിക്കും. മരത്തില്‍ തീര്‍ത്ത അമ്പും, വില്ലും, വാളും, പരിചയും ശാസ്‌താവിന്‌ സമര്‍പ്പിക്കുന്നതാണ്‌ ചടങ്ങ്‌. ഇവ ശാസ്‌താവിന്റെ ആയുധങ്ങളായിട്ടാണ്‌ കണക്കാക്കുന്നത്‌. പൂരം കഴിയുന്നതുവരെ ശാസ്‌താവ്‌ എഴുന്നള്ളുമ്പോള്‍ തിരുവായുധം അകമ്പടിയുണ്ടാകും.

തിരുവാതിരവിളക്ക്‌

തിരുവാതിര നക്ഷത്രം ഉദിച്ചുയരുന്ന മുഹൂര്‍ത്തത്തില്‍ ക്ഷേത്രമതില്‍ക്കകത്ത്‌ തിരുവാതിര വിളക്ക്‌ ആരംഭിക്കുകയായി. പുലര്‍ച്ചെ 2-3 മണിയോടെ ക്ഷേത്രം തന്ത്രിയുടെ അനുമതിയോടെ തിമില പാണിക്കൊട്ടി ഒരു പ്രദക്ഷിണം വച്ച്‌ പഞ്ചാരി മേളത്തിന്റെ അകമ്പടിയോടെ ശാസ്‌താവിനെ ശ്രീകോവിലില്‍ നിന്നും പുറത്തേക്കെഴുന്നള്ളിക്കുന്നു. മേളം അവസാനിക്കുന്നതോടെ പൊന്‍പ്രഭ ചൊരിയുന്ന ദീപക്കാഴ്‌ച.

വിളക്കു മാടത്തില്‍ നിന്നുയരുന്ന ദീപശോഭയില്‍ 5 ആകളുടെ അകമ്പടിയില്‍ സൂര്യപ്രഭ ചൊരിഞ്ഞ്‌ നില്‍ക്കുന്ന ശാസ്‌താവിനെ കണ്ടു വണങ്ങാന്‍ ജനസഞ്ചയങ്ങള്‍ ക്ഷേത്രത്തിനകത്ത്‌ തിങ്ങി നിറയുന്നു. ആറുമണിയോടെ മേളം കൂറുകൊട്ടി കലാശിക്കുന്നു.

തൈക്കാട്ടുശ്ശേരി ക്ഷേത്രത്തിലേക്ക്‌

സര്‍വ്വാലങ്കാര വിഭൂഷിതനായ ശാസ്‌താവ്‌ രാവിലെ 8 മണിക്ക്‌ 3 പ്രാവശ്യം ശംഖു വിളിച്ച്‌ പഞ്ചാരി മേളത്തോടെ മതില്‍ക്കെട്ടിനു പുറത്തേക്കെഴുന്നള്ളുന്നു. ആല്‍ത്തറയ്‌ക്കു സമീപം മേളമവസാനിച്ചാല്‍ ശംഖു വിളിച്ച്‌ നാദസ്വരം, വലന്തലയിലെ ശ്രുതി എന്നിവയുടെ അകമ്പടിയോടെ തൈക്കാട്ടുശ്ശേരി ഭഗവതിക്ഷേത്രത്തിലേക്ക്‌. ഇറക്കിയെഴുന്നള്ളിപ്പ്‌ കഴിഞ്ഞ്‌ ഭഗവതിയോട്‌ ഉപചാരം (ആറാട്ടുപുഴ ക്ഷേത്രത്തിലേക്കുള്ള ഉപചാരം) പറഞ്ഞ്‌ തിരിച്ചുള്ള ഇടവഴി പൂരം.

മടക്കയാത്രയില്‍ ചാത്തക്കുടം ശാസ്‌താക്ഷേത്രത്തില്‍ ഇറക്കിയെഴുന്നള്ളിപ്പ്‌. നാലരയോടെ ആറാട്ടുപുഴയിലേക്ക്‌. എഴുന്നള്ളുന്ന വഴികളിലെല്ലാം കോലം വരച്ച്‌ അരങ്ങു ചാര്‍ത്തി നിലവിളക്കും കര്‍പ്പൂരവും കത്തിച്ച്‌ നിറപറകള്‍ സമര്‍പ്പിച്ച്‌ ഭക്തജനങ്ങള്‍ ശാസ്‌താവിനെ എതിരേല്‍ക്കുന്നു.

നറുകുളങ്ങര ക്ഷേത്രത്തിലേക്ക്‌

നിത്യപൂജകള്‍ക്കും താന്ത്രിക ചടങ്ങുകള്‍ക്കും ശേഷം രാത്രി 9 മണിയോടെ ശാസ്‌താവ്‌ കുത്തു വിളക്കിന്റേയും നാദസ്വരത്തിന്റേയും അകമ്പടിയോടെ നറുകുളങ്ങര ബലരാമക്ഷേത്രത്തിലേക്ക്‌ എഴുന്നള്ളുന്നു. പിറ്റേന്ന്‌ നടക്കുന്ന പെരുവനം പൂരത്തെക്കുറിച്ച്‌ പൂരത്തിലെ മറ്റു പ്രധാന പങ്കാളികളായ ചാത്തകുടം ശാസ്‌താവ്‌, ഊരകത്തമ്മ തിരുവടി, ചേര്‍പ്പ്‌ ഭഗവതി എന്നിവരുമായുള്ള കൂടിയാലോചനയ്‌ക്കാണ്‌ ഈ എഴുന്നള്ളിപ്പ്‌ എന്നു സങ്കല്‍പ്പം. കൊട്ടി പ്രദക്ഷിണത്തിനു ശേഷം പുലര്‍ച്ചെ ഒന്നരയോടെ ക്ഷേത്രത്തില്‍ തിരിച്ചെത്തും. രാത്രിയുടെ അന്ത്യയാമങ്ങളിലും ശാസ്‌താവിനെ എതിരേല്‍ക്കാന്‍ ഭക്തജനങ്ങള്‍ വഴിയോരത്ത്‌ കാത്തു നില്‍പ്പുണ്ടാകും.


പെരുവനം പൂരം

ആറാട്ടുപുഴ പൂരത്തിലെ ശിവസാന്നിധ്യമാണ്‌ പെരുവനത്തെ ഇരട്ടയപ്പന്‍. പെരുവനത്തപ്പന്റെ തിരുസന്നിധിയില്‍ നടക്കുന്ന പൂരത്തില്‍ ഇപ്പോള്‍ 18 ദേവീദേവന്മാരാണ്‌ പങ്കെടുക്കുന്നത്‌. പ്രധാന പൂരങ്ങള്‍ ആറാട്ടുപുഴ ശാസ്‌താവ്‌, ചാത്തകുടം ശാസ്‌താവ്‌, ഊരകത്തമ്മ, ചേര്‍പ്പ്‌ ഭഗവതി എന്നിവരുടേതാണ്‌. പഞ്ചാരിയുടെ ഈറ്റില്ലമെന്ന്‌ പുകള്‍പ്പെറ്റ പെരുവനത്തെ നാട്ടിടവഴികളിലേക്ക്‌ പൂരദിവസം പഞ്ചാരിയും, പാണ്ടിയും പരന്നൊഴുകും. വൈകീട്ട്‌ 4 മണിക്ക്‌ ആരംഭിക്കുന്ന കടലാശ്ശേരി പിഷാരിക്കല്‍ ഭഗവതിയുടെ എഴുന്നള്ളത്തിന്‌ മൂന്ന്‌ ആനകളും പഞ്ചാരിമേളവും അകമ്പടിയേകും. അസ്‌തമയസൂര്യന്റെ പൊന്‍കിരണങ്ങള്‍ ഏറ്റുവാങ്ങി പിഷാരിക്കല്‍ ഭഗവതി ക്ഷേത്ര പ്രദക്ഷിണം നടത്തുന്നു. ഇതോടെ ആറാട്ടുപുഴ ശാസ്‌താവിന്റെ സുപ്രസിദ്ധമായ ഇറക്കപ്പാണ്ടിക്ക്‌ കോലുയരുകയായി. മേളവിദഗ്‌ദര്‌ സ്വയം മറന്നു തീര്‍ക്കുന്ന നാദവിസ്‌മയത്തിന്റെ അനുഭൂതിയില്‍ പൂരപ്രേമികള്‍ ആറാടുന്നു. മേളം കഴിഞ്ഞാല്‍ തൃപുടയോടു കൂടി കിഴക്ക്‌ ആറാട്ടുകുളത്തിനു സമീപം എത്തുന്ന ആറാട്ടുപുഴ ശാസ്‌താവ്‌, തൊട്ടുപിന്നാലെയുള്ള ചാത്തകുടം ശാസ്‌താവിന്റെ പൂരം കഴിഞ്ഞാല്‍ കല്ലേലി, മേടംകുളം ശാസ്‌താക്കന്മാരോടൊപ്പം പെരുവനം ക്ഷേത്രത്തിലേക്ക്‌ എഴുന്നള്ളുകയായി. കിഴക്കേ ഗോപുരം വരെ പഞ്ചാരിമേളം. തെക്കേ ഗോപുരത്തില്‍ മേളം അവസാനിക്കുമ്പോള്‍ ആറാട്ടുപുഴ ശാസ്‌താവ്‌ തന്ത്രി ഇല്ലത്തേക്കും, മറ്റു ദേവന്മാര്‍ ക്ഷേത്ര പ്രദക്ഷിണത്തിനും പോകുന്നു. തൊട്ടിപ്പാള്‍ ഭഗവതിയുടേയും, ചാത്തകുടം ശാസ്‌താവിന്റേയും എഴുന്നള്ളിപ്പിന്‌ 7 ആനകളാണ്‌ അണിനിരക്കുക. തുടര്‍ന്നുള്ള പൂരം ഊരകത്തമ്മ തിരുവടിയുടേതാണ്‌. 7 ആനകളുടെ അകമ്പടിയോടെ പ്രൊഢഗംഭീരമായാണ്‌ ദേവിയുടെ എഴുന്നള്ളത്ത്‌. പഞ്ചാരി മൂന്നാം കാലത്തോടടുക്കുമ്പോള്‍ ക്ഷേത്രമതില്‍ക്കകത്ത്‌ കൂട്ടിയെഴുന്നള്ളിപ്പ്‌. വിളക്ക്‌ എന്നറിയപ്പെടുന്ന ഈ എഴുന്നള്ളിപ്പിന്‌ നെട്ടിശ്ശേരി, കോടന്നൂര്‍, നാങ്കുളം, എടക്കുന്നി, ചക്കംകുളം, ചിറ്റിചാത്തകുടം, തൈക്കാട്ടുശ്ശേരി, മേടംകുളം, കല്ലേലി, പൂനിലാര്‍ക്കാവ്‌, മാട്ടില്‍ എന്നീ ക്ഷേത്രങ്ങളിലെ ദേവീദേവന്മാര്‍ പങ്കെടുക്കുന്നു. ഊരകത്തമ്മയുടെ പൂരം കഴിഞ്ഞ്‌ ദേവി ക്ഷേത്രമതില്‍ക്കകത്ത്‌ പ്രദക്ഷിണം വയ്‌ക്കുന്നതു വരെ നെട്ടിശ്ശേരി, കോടന്നൂര്‌, നാങ്കുളം ശാസ്‌താക്കന്മാര്‍ ശ്രീപാര്‍വ്വതിയുടെ നടയ്‌ക്കു മുന്നില്‍ നിലപാടു നില്‍ക്കും. ചേര്‍പ്പ്‌ ഭഗവതി പഞ്ചവാദ്യത്തോടു കൂടിയാണ്‌ എഴുന്നള്ളുക. മേക്കാവ്‌ ഭഗവതി ക്ഷേത്രത്തിനടുത്തു നിന്നാരംഭിക്കുന്ന പാണ്ടി ക്ഷേത്രമതില്‍ക്കകത്ത്‌ പെട്ടെന്ന്‌ നിര്‍ത്തി വയ്‌ക്കുമ്പോള്‍ ക്ഷേത്രം ഊരാളന്‍ വിളിച്ചു ചോദിക്കും. 'ഇറക്കക്കാര്‌ ആരെങ്കിലും ബാക്കിയുണ്ടോ?' 'അയ്യുന്നു ക്ഷേത്രത്തിന്റെ പ്രതിനിധി ഇറങ്ങിയിട്ടില്ലെന്നു' മറുപടി പറയും. അതോടെ പാണ്ടിമേളം തുടരുന്നു. പിന്നീടുള്ള പൂരം അയ്യുന്നു ഭഗവതിയും ചേര്‍പ്പ്‌ ഭഗവതിയും ഒരുമിച്ചു ചേര്‍ന്നാണ്‌. കിഴക്കേ നടയില്‍ പാണ്ടി പഞ്ചാരിക്കു വഴിമാറുമ്പോള്‍ നിറയുന്ന നാദപ്രപഞ്ചം മേളാസ്വാദകര്‍ക്ക്‌ കര്‍ണ്ണാമൃതമാകുന്നു. പിറ്റേന്ന്‌ ആറാട്ടുപുഴ ശാസ്‌താവ്‌ പെരുവനം ക്ഷേത്രത്തില്‍ വച്ചു ചേര്‍പ്പ്‌ ഭഗവതിയോട്‌ ഉപചാരം പറഞ്ഞ്‌ (ആറാട്ടുപുഴ പൂരത്തിനുള്ള ക്ഷണം) മടങ്ങുമ്പോള്‍ ഊരകം ക്ഷേത്രത്തില്‍ ഇറക്കിയെഴുന്നള്ളിപ്പ്‌, ഉപചാരം (ഇവിടേയും ക്ഷണം). ഭക്തജനങ്ങള്‍ സമര്‍പ്പിക്കുന്ന നിറപറകളെ സ്വീകരിച്ച്‌ ഏകദേശം പതിനൊന്നരയോടെ ആറാട്ടുപുഴ ക്ഷേത്രത്തില്‍ തിരിച്ചെത്തുന്നു.

പിടിക്കപ്പറമ്പ്‌ ക്ഷേത്രത്തിലേക്ക്‌

തറയ്‌ക്കല്‍ പൂരദിവസം രാവിലെ 7 മണിക്ക്‌ പിടിക്കപ്പറമ്പ്‌ ശിവക്ഷേത്രത്തിലേക്ക്‌ ശാസ്‌താവിന്റെ എഴുന്നള്ളത്ത്‌. ഇവിടെ ആനയോട്ടവുമുണ്ട്‌. എഴുന്നള്ളി ചെല്ലുന്ന ദേവന്മാരും ദേവിമാരും ക്ഷേത്രത്തിനു സമീപത്തുള്ള പാടത്തു നിന്നും ഓടി ക്ഷേത്രം വലംവയ്‌ക്കുന്നു. ചാത്തകുടം ശാസ്‌താവിനോട്‌ ഉപചാരം ചൊല്ലി 11 മണിക്ക്‌ തിരിച്ചെത്തുന്ന ശാസ്‌താവ്‌ പറയെടുപ്പിനായി പുഴയ്‌ക്കക്കരെയുള്ള കിഴക്കേമഠം, വടക്കേമഠം, പടിഞ്ഞാറേ മഠം എന്നിവിടങ്ങളിലേക്ക്‌ എഴുന്നള്ളുന്നു. പണ്ടുകാലത്ത്‌ കൊയ്‌ത്തു കഴിഞ്ഞ്‌ നെല്ല്‌ കൂട്ടിയിട്ടിരുന്ന കളപ്പുരകളായിരുന്നു മഠങ്ങള്‍. ഇതിന്റെ ഓര്‍മ്മയുണര്‍ത്താനായി മഠങ്ങള്‍ക്കു സമീപമുള്ള പാടത്ത്‌ ശാസ്‌താവ്‌ എഴുന്നള്ളിച്ചെന്ന ആന കൊമ്പുകുത്തി ചാല്‌ കീറുന്ന ചടങ്ങുണ്ട്‌. കൊമ്പില്‍ പറ്റിപ്പിടിച്ച മണ്ണ്‌ കൃഷിയിടങ്ങളില്‍ വിതറിയാല്‌ സമൃദ്ധി വിളയുമെന്ന്‌ വിശ്വാസം. പറകള്‍ സ്വീകരിച്ച്‌ വൈകീട്ട്‌ 4 മണിയോടെ ക്ഷേത്രത്തില്‍ തിരിച്ചെത്തുന്നു.

തറയ്‌ക്കല്‍ പൂരം

സൂര്യന്‍ കടലിലേക്ക്‌ ചായുമ്പോള്‍ 9 ഗവജീരന്മാരുടെ അകമ്പടിയോടെ ശാസ്‌താവ്‌ ക്ഷേത്രത്തിനു പുറത്ത്‌ തെക്കോട്ടഭിമുഖമായി ഭക്തജനങ്ങള്‍ക്കു ദര്‍ശനം നല്‍കുന്നു. കൈപന്തത്തിന്റെ ശോഭയില്‍ തിളങ്ങുന്ന ശാസ്‌താവിന്റെ തിടമ്പും കോലവും കണ്ട്‌ കൈകൂപ്പി പാണ്ടിമേളത്തിന്റെ മാസ്‌മരികതയില്‍ ജനം അലിഞ്ഞു ചേരുന്നു. മേളത്തോടെ പടിഞ്ഞാറു നിന്നും ഊരകത്തമ്മയും, പഞ്ചവാദ്യത്തോടെ തെക്കു നിന്നും തൊട്ടിപ്പാള്‍ ഭഗവതിയും അണിച്ചേരുമ്പോള്‍ പൂരപ്പാടത്ത്‌ കരിമരുന്നുകള്‍ ചിത്രം വരയ്‌ക്കും. തുടര്‍ന്ന്‌ മൂന്നു ദേവീദേവന്മാരും സംഗമിക്കുന്നു. എഴുന്നള്ളിപ്പുകള്‍ക്കു മധ്യത്തിലായി പായയും,മുണ്ടും വിരിച്ച്‌ ചേങ്ങില വച്ചതിനു ശേഷം മൂന്നു ക്ഷേത്രങ്ങളിലേയും നമ്പൂതിരിമാര്‍ വട്ടമിട്ടിരുന്ന അരി നിറയ്‌ക്കുന്ന ചടങ്ങുണ്ട്‌. ആറാട്ടപുഴ പൂരത്തിന്‌ മന്ദാരം കടവില്‍ ഇറക്കിയെഴുന്നള്ളിക്കുമ്പോള്‍ നിവേദ്യത്തിനുള്ള അരി പകരുന്നതാണിത്‌. ഊരകത്തമ്മയാണ്‌ നിവേദ്യത്തിനുള്ള അരി നല്‍കുക.മൂന്നു ക്ഷേത്രങ്ങളിലേയും അടിയന്തിരക്കാര്‌ മൂന്നു തവണ ശംഖൂതുമ്പോള്‍ വലന്തലയില്‍ മേളം കൊട്ടുന്നു. തൊട്ടിപ്പാള്‍ ഭഗവതി, ശാസ്‌താവിനും ഊരകത്തമ്മ തിരുവടിയ്‌ക്കും ഉപചാരം പറഞ്ഞ്‌ ശാസ്‌താംകടവിലേക്ക്‌ ആറാട്ടിനും, ഊരകത്തമ്മ കീഴോട്ടുകര മനയിലേക്കും പോകുന്നു. മാടമ്പു മനയിലെ പറകള്‍ സ്വീകരിക്കാന്‍ പോകുന്ന ശാസ്‌താവ്‌ ക്ഷേത്രത്തില്‍ തിരിച്ചെത്തി 12 മണിയോടെ നാദസ്വരത്തിന്റേയും ശംഖിന്റേയും അകമ്പടിയോടും, വലന്തല ശ്രുതിയോടും കൂടി പിഷാരിക്കല്‍ ക്ഷേത്രത്തിലേക്ക്‌ എഴുന്നള്ളുന്നു. തറയ്‌ക്കല്‍ പൂരത്തിന്‌ ശാസ്‌താവിന്റെ മുന്നില്‍ കൂട്ടപ്പറ വയ്‌ക്കുന്ന ചടങ്ങുണ്ട്‌.

തൊട്ടിപ്പാള്‍ ക്ഷേത്രത്തിലേക്ക്‌

ആറാട്ടുപുഴ പൂരദിവസം രാവിലെ പാണിക്കൊട്ടി ശാസ്‌താവിനെ പിഷാരിക്കല്‍ ക്ഷേത്രത്തില്‍ നിന്നും തൊട്ടിപ്പാള്‍ ക്ഷേത്രത്തിലേക്ക്‌ എഴുന്നള്ളിക്കുന്നു. ആദ്യകാലങ്ങളില്‍ അവിടെ ആനയോട്ടമുണ്ടായിരുന്നു. കുളം പ്രദക്ഷിണം വച്ച്‌ ആദ്യം എത്തുന്നവര്‍ക്ക്‌ അവില്‍പ്പറ. ഇപ്പോള്‍ സ്ഥലസൗകര്യം ഇല്ലാത്തതിനാല്‍ ഓരോ വര്‍ഷവും ഓരോ ക്ഷേത്രക്കാര്‍ അവില്‍പ്പറ സ്വീകരിക്കുന്നു. ക്ഷേത്രത്തില്‍ ഇറക്കിപ്പൂജ. തൊട്ടിപ്പാള്‍ ഭഗവതിയുടെ പൂരം കഴിഞ്ഞ്‌ ചാത്തകുടം ശാസ്‌താവിനോടൊപ്പം ആറാട്ടപുഴ ശാസ്‌താവിന്റെ ഇടവഴിപൂരം. ചാത്തകുടം ശാസ്‌താവിനൊപ്പം ആറാട്ടപുഴയ്‌ക്ക്‌ ഒരുമിച്ചാണു വരുന്നതെങ്കിലും ആദ്യം ക്ഷേത്രത്തില്‍ പ്രവേശിക്കുക ചാത്തംകുടം ശാസ്‌താവാണ്‌. ചാത്തകുടം ശാസാതാവിന്റെ ഇറക്കിയെഴുന്നള്ളിപ്പ്‌. തുടര്‍ന്ന്‌ ക്ഷേത്രമതില്‍ക്കകത്ത്‌ ഉപചാരം. തൊട്ടിപ്പാള്‍ ഭഗവതി രാത്രിയേ എഴുന്നള്ളൂ.

ആറാട്ടുപുഴ പൂരം

അസ്‌തമയ സൂര്യകാന്തിയില്‍ ഭൂമിയിലെ ഏറ്റവും വലിയ ദേവമേളയ്‌ക്ക്‌ ആതിഥ്യമരുളാന്‍ വൈകീട്ട്‌ 6 മണിയോടെ സര്‍വ്വാഭരണ വിഭൂഷിതനായ ശാസ്‌താവ്‌ ക്ഷേത്രത്തിന്‌ പുറത്തേക്കെഴുന്നള്ളുമ്പോള്‍ ക്ഷേത്രവും പൂരപ്പാടവും ജനസഹസ്രങ്ങളെകൊണ്ട്‌ നിറഞ്ഞിരിക്കും. 15 ആനകള്‍ അണിനിരന്ന്‌, 250 ഓളം മേള വിദഗ്‌ദര്‌ കൈയ്യും മെയ്യും മറന്ന്‌ അവതരിപ്പിക്കുന്ന വിശ്വപ്രസിദ്ധമായ പഞ്ചാരി മഹാസാഗരമായി അലയടിക്കും. പഞ്ചാരി കൊട്ടിക്കലാശുക്കുമ്പോള്‍ ഗജവീരന്മാരുടെ അകമ്പടിയോടെ ശാസ്‌താവ്‌ ഏഴുകണ്ടം വരെ പോകുന്ന കാഴ്‌ച വര്‍ണ്ണനാതീതമാണ്‌. തൃപ്രയാര്‍ തേവര്‌ ക്ഷേത്രത്തില്‍ നിന്നും 350 മീറ്ററോളം രൂരെയുള്ള കൈതവളപ്പില്‍ എത്തിയിട്ടുണ്ടോ എന്ന്‌ അന്വേഷിക്കാനാണത്രേ ശാസ്‌താവ്‌ ഏഴുകണ്ടം വരെ പോകുന്നത്‌. തേവര്‌ എത്തിയിട്ടിലെന്ന്‌ കണ്ട്‌ തിരിച്ച്‌ ക്ഷേത്രമുറ്റത്തെത്തുന്ന ശാസ്‌താവ്‌ നിലപാടുതറയില്‍ എല്ലാവര്‍ക്കും ആതിഥ്യമരുളി നിലപാടു നില്‍ക്കുന്നു.

ശാസ്‌താവ്‌ നിലപാടു തറയിലെത്തിയാല്‍ ദേവീദേവന്മാരുടെ പൂരങ്ങള്‍ ആരംഭിക്കുകയായി. തേവര്‌ കൈതവളപ്പിലെത്തുന്നതു വരെ ഈ എഴുന്നള്ളിപ്പുകള്‍ തുടരുന്നു. ക്ഷേത്രഗോപുരത്തിനും നിലപാടുതറയ്‌ക്കും മധ്യേ തെക്കുവടക്കുള്ള നടയിലും പടിഞ്ഞാറു ഭാഗത്തുള്ള വിശാലമായ പാടത്തുമാണ്‌ കയറ്റഴും ഇറക്കവും. പടിഞ്ഞാറു നിന്നുള്ള വരവുമായി എഴുന്നള്ളിപ്പുകള്‍ നടക്കുന്നത്‌. ഏകദേശം 11 മണിയോടെ തൊട്ടിപ്പാള്‍ ഭഗവതിക്കൊപ്പം ചാത്തകുടം ശാസ്‌താവിന്റെ എഴുന്നള്ളിപ്പാണ്‌ ആദ്യം. 7 ആനകളുടെ അകമ്പടിയോടെ ഗംഭീര പഞ്ചാരിമേളം. തുടര്‍ന്ന്‌ 1 മണിയോടെ പൂനിലാര്‍ക്കാവ്‌, കടുപ്പശ്ശേരി, ചാലക്കുടി, കാട്ടു പിഷാരിക്കല്‍ ഭഗവതിമാര്‍ 5 ആനകളുടേയും പഞ്ചാരിമേളത്തിന്റേയും അകമ്പടിയോടെ എഴുന്നള്ളുന്നു. 12 മണിയോടെ 5 ആനകളും പഞ്ചാരിയുമായി എടക്കുന്നി ഭഗവതിയുടെ എഴുന്നള്ളിപ്പ്‌ ആരംഭിക്കുന്നു. ചാത്തകുടം ശാസ്‌താവിന്റെ പൂരത്തിനുശേഷം എടക്കുന്നി ഭഗവതിയുടെ സാന്നിധ്യത്തില്‍ ചാത്തകുടം ശാസ്‌താവിന്‌ നിലപാടു നില്‍ക്കാന്‍ ഉത്തരവാദിത്വമേല്‍പ്പിച്ച്‌ ആറാട്ടുപുഴ ശാസ്‌താവ്‌ ക്ഷേത്രത്തിലേക്കെഴുന്നള്ളുന്നു.

ഒരു മണിയോടെ അന്തിക്കാട്‌. ചൂരക്കോട്‌ ഭഗവതിമാര്‍ 6 ആനകളുടേയും പഞ്ചാരിമേളത്തിന്റേയും അകമ്പടിയോടെ എഴുന്നള്ളിവരുന്നു. 5 ആനകളും പാണ്ടിമേളവുമായാണ്‌ നെട്ടിശ്ശേരി ശാസ്‌താവിന്റെ എഴുന്നള്ളത്ത്‌. 

ആറാട്ടുപുഴ പാരം നാളില്‍ അര്‍ദ്ധരാത്രി ദേവമേളയ്‌ക്ക്‌ നെടുനായകത്വം വഹിക്കുന്ന തൃപ്രയാര്‍ തേവര്‍ കൈതവളപ്പിലെത്തുന്നു. തൃപ്രയാര്‍ തേവരെ മദ്ധ്യസ്ഥാനത്ത്‌ നിര്‍ത്തി വശങ്ങളിലായി ആനപ്പുറത്ത്‌ 23 ദേവകളേയും അണിനിരത്തപ്പെടുന്നു. ഊരകത്തമ്മ തിരുവടികള്‍ വലതു ഭാഗത്തായും ചേര്‍പ്പ്‌ ഭഗവതി ഇടതുഭാഗത്തായും വരുന്നു. മറ്റു തിടമ്പുകളെല്ലാം പാര്‍ശവങ്ങളിലായി അണിനിരക്കുന്നു. വൈകുണ്‌ഠത്തില്‍ അനന്തശായിയായ സാക്ഷാല്‍ മഹാവിഷ്‌ണു ശ്രീ ഭഗവതിയോടും ഭൂമിദേവിയോടും കൂടി വിരാജിക്കുകയാണ്‌ എന്ന സങ്കല്‍പ്പത്തോടെ പതിനായിരക്കണക്കിന്‌ ഭക്തര്‍ തൊഴുത്‌ പ്രദക്ഷിണം വയ്‌ക്കുന്നു. 101 ആനകളോളം ഉണ്ടായിരുന്ന ചടങ്ങില്‍ നിന്ന്‌ 50 ഓളമായി ചുരുങ്ങിയിട്ടുണ്ട്‌. 50നു മേല്‍ ആനകളുടെ അകമ്പടിയോടെ മെല്ലെ മുന്നോട്ട്‌ ആനയിക്കപ്പെടുന്ന ഈ ചടങ്ങ്‌ സൂര്യന്‍ അടുത്തദിവസം ഉദിച്ചുയരുന്നതു വരെ തുടരുന്നു.


ആറാട്ട്‌

പിറ്റേദിവസം ഉത്രം നാളില്‍ ആറാട്ട്‌ നടത്തപ്പെടുന്നു. കരുവന്നൂര്‍ പുഴയില്‍ മന്ദാരക്കടവില്‍ വച്ചാണ്‌ ആറാട്ട്‌ നടക്കുന്നത്‌. ആറാട്ടുപുഴ പൂരദിവസം അര്‍ദ്ധരാത്രി മുതല്‍ മന്ദാരക്കടവില്‍ ഗംഗാദേവിയുടെ സാന്നിദ്ധ്യമുണ്ടാകുമെന്നാണ്‌ വിശ്വാസം. തേവര്‍ക്കായി താത്‌ക്കാലിക മണ്ഡപം ഒരുക്കുന്നു. അതിനെ വലംവച്ച്‌ മറ്റു ഭഗവതിമാര്‍ ആറാടുന്നു. വിഷഹാരിയായ കടലാശ്ശേരി പിഷാരിക്കല്‍ ഭഗവതിയാണ്‌ ആദ്യം നീരാടുന്നത്‌. എന്നാല്‍ മറ്റു ദേവതകള്‍ ആറാടുകയില്ല. ഇത്‌ ഒരു പ്രത്യേകതയായി കണക്കാക്കപ്പെടുന്നു. പരമപുണ്യമായ ഈ ആറാട്ടില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്ത്‌ നിര്‍വൃതിയടയുന്നു. ആറാട്ടിനു ശേഷം ഊരകത്തമ്മതിരുവടിയും തേവരും ഒരുമിച്ച്‌ ആറാട്ടുപുഴ ക്ഷേത്രത്തിലേക്കുള്ള വഴി മദ്ധ്യേ ശംഖു മുഴക്കുന്നു. ഊരകത്തമ്മതിരുവടിയാണ്‌ ആറാട്ടുപുഴ ക്ഷേത്രം ആദ്യം പ്രദക്ഷിണം വയ്‌ക്കുന്നത്‌.

യാത്രയയപ്പ്‌

ആറാട്ട്‌ കഴിഞ്ഞതിനു ശേഷം ദേവീദേവന്മാരെ യാത്രയയക്കുന്ന ചടങ്ങാണ്‌. ആതിഥേയനായ ആറാട്ടുപുഴ ശാസ്‌താവ്‌ അവരെ ഏഴു കണ്ടം വരെ അനുഗമിച്ച്‌ യാത്രയയക്കുന്നു. ഇതിനിടയ്‌ക്ക്‌ മൂന്നു പ്രാവശ്യം അതിഥിയുടെ ആന പിന്നാക്കം തിരിഞ്ഞ്‌ അതിഥിയുടേയും ആതിഥേയന്റേയും ആനകള്‍ ഒരേ സമയം തുമ്പികൈ ഉയര്‍ത്തി ഉപചാരം പറയുന്നു. പിറ്റേകൊല്ലത്തെ പൂരം നാള്‍ പ്രഖ്യാപിക്കുന്ന ചടങ്ങിനു ശേഷം എല്ലാവരും അടുത്തകൊല്ലം കാണാം എന്ന്‌ ഉപചാരമര്‍പ്പിച്ച്‌ മടങ്ങിപ്പോകുന്നു. അതിഥി പടിഞ്ഞാട്ടും ആതിഥേയന്‍ കിഴക്കോട്ടും നടന്നു നീങ്ങുന്നു. രാജകീയ കിരീടത്തിന്റെ സൂചകമായ മകുടം ഒഴിവാക്കിയാണ്‌ തേവരുടെ മടക്കയാത്ര.

ഗ്രാമബലി

പിറ്റേദിവസം ശാസ്‌താക്കന്മാര്‍ നടന്നു 'ഗ്രാമബലി' നിര്‍വ്വഹിക്കുന്നു. ഗ്രാമത്തിന്റെ രക്ഷയാണ്‌ ഗ്രാമബലികൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. വൈകീട്ട്‌ ശ്രീഭൂതബലി കഴിഞ്ഞാല്‍ ശാസ്‌താവിനെ വാതില്‍മാടത്തില്‍ ആവണപ്പലകയില്‍ എഴുന്നള്ളിച്ച്‌ വയ്‌ക്കുന്നു. തന്ത്രിയുടെ അനുമതിയോടെ യാത്രയാകുന്ന ചടങ്ങാണ്‌ പിന്നീട്‌. വില്ലൂന്നി, തറ, ജലാശയം, ക്ഷേത്രം, നാല്‍വഴിക്കൂട്ട്‌, പെരുവഴി, ഉതമതവൃക്ഷം, ഗ്രാമത്തിന്റെ നാലതിരുകള്‍ എന്നിവിടങ്ങളിലൊക്കെ തന്ത്രി ബലി തൂവുകയും, പിന്നീട്‌ അടുത്തുള്ള ക്ഷേത്രങ്ങളിലും ബലി തൂവുന്നു. എഴുന്നള്ളുന്ന വഴികളിലെല്ലാം കോലം വരച്ച്‌ നിലവിളക്കും, വെള്ളരിയും, നാളികേരവും, തോരണങ്ങലും ചാര്‍ത്തി ആറാട്ടുപുഴ ശാസ്‌താവിനെ ഭക്തിയോടെ എതിരേല്‍്‌ക്കുകയാണ്‌ ചെയ്യുന്നത്‌.

കൊടികുത്ത്‌

ആറാട്ടുപുഴ ക്ഷേത്രത്തില്‍ തിരിച്ചെത്തി ക്ഷേത്രപാലകന്‍ ബലി തൂവി ഗ്രാമബലി അവസാനിക്കുന്നു. ശാസ്‌താവ്‌ ശ്രീകോവിലിനുള്ളിലേക്ക്‌ എഴുന്നള്ളി കഴിഞ്ഞാല്‍ കൊടിമരം ഇളക്കിമാറ്റുന്നു. എല്ലാ ക്ഷേത്രങ്ങളിലും കൊടികുത്തുകയും ചെയ്യുന്നു. ഇതോടു കൂടി പൂരത്തിന്റെ എല്ലാ ചടങ്ങുകളും അവസാനിക്കുകയായി. 


കടപ്പാട്‌ തുഷാര അനീഷ്‌ 

Thursday, 31 January 2013


രുചിയേറും ഒരു രൂപ പലഹാരങ്ങള്‍
ഒരു രൂപയ്‌ക്ക്‌ പലഹാരമോ? ഏതു കാലഘട്ടത്തിലെ കാര്യമാണ്‌ പറയുന്നതെന്നാണോ? സംശയിക്കേണ്ട വിലക്കയറ്റത്തിന്റെ ഈ കാലഘട്ടത്തില്‍ തന്നെയാണ്‌ ഒരു രൂപയ്‌ക്ക്‌ രുചിയേറുന്ന പരിപ്പുവടയും, ഉഴുന്നുവടയും, വെളിച്ചെണ്ണ അപ്പവും, പഴം പൊരിയും, മധുരബോണ്ടയും, മസാല ബോണ്ടയും, പപ്പടവടയും തയ്യാറാക്കി വില്‍ക്കുന്നത്‌. ഇരിങ്ങാലക്കുട തൃശ്ശൂര്‍ റൂട്ടിലെ ഊരകത്തുള്ള ഭാസ്‌ക്കരന്‍, സുലോചന ദമ്പതികളാണ്‌ പലഹാര വില്‍പ്പനയുമായി നാട്ടുകാരുടെ മനസ്സില്‍ൃ ഇടംപിടിച്ചിരിക്കുന്നത്‌. ഊരകം സെന്ററില്‍ കൊടുങ്ങല്ലൂരിലേക്കുള്ള ബസ്സ്‌ സ്റ്റോപ്പില്‍ 3.30, 4 മണിയോടെ സൈക്കിളിന്റെ കാരിയറില്‍ ചില്ലിട്ട അലമാരയില്‍ ഒരു രൂപ പലഹാരങ്ങളുമായി ഭാസ്‌ക്കരേട്ടന്‍ പ്രത്യക്ഷപ്പെടും. സ്‌കൂള്‍ കുട്ടികള്‍, വീട്ടമ്മമാര്‍, ഉദ്യോഗസ്ഥര്‍, കൂലിപ്പണിക്കാര്‍ എന്നിവര്‍
                       പരിപ്പുവടയും, ഉഴുന്നുവടയും, ബോണ്ടയുമെല്ലാം വാങ്ങിയാണ്‌ വീട്ടില്‍ പോകുന്നത്‌. ഇഊരകം വഴി പോകുമ്പോള്‍ ഭാസ്‌ക്കരേട്ടനെ കണ്ടാല്‍ ഊരകത്തിറങ്ങി പലഹാരങ്ങള്‍ വാങ്ങി യാത്ര തുടരുന്നവരുമുണ്ട്‌. ഏറ്റവും കുറഞ്ഞത്‌ പത്തെണ്ണം വച്ചെങ്കിലും ആളുകള്‍ പലഹാരങ്ങള്‍ വാങ്ങും. പരിപ്പുവടയ്‌ക്കും, ബോണ്ടയ്‌ക്കുമാണ്‌ ആരാധകരേറെ. അതിനാല്‍ ഓര്‍ഡര്‍ അനുസരിച്ചാണ്‌ മറ്റു പലഹാരപണികള്‍.

62 വയസ്സെത്തിയ ഭാസ്‌ക്കരേട്ടന്‌ കൂട്ട്‌ ഭാര്യ സുലോചനയാണ്‌. 4 പെണ്‍മക്കളുടെ വിവാഹം കഴിഞ്ഞപ്പോള്‍ വീട്ടില്‍ ഇവര്‍ മാത്രമായി. പൂച്ചിന്നിപ്പാടം മുരളി ടൈല്‍സില്‍ ജോലിക്കാരനായിരുന്ന ഭാസ്‌ക്കരേട്ടന്‍ ഒരിക്കല്‍ വീടിന്‌ ഓലമേയാന്‍ പുരപ്പുറത്തു കയറിയപ്പോള്‍ വീഴുകയും ഒരു ചെവിയുടെ കേള്‍വി ശക്തി നഷ്ടപ്പെടുകയും ചെയ്‌തു. പിന്നീട്‌ ഭാസ്‌ക്കരേട്ടന്‌ ഭാരപ്പെട്ട പണികള്‍ക്കൊന്നും പോകാന്‍ പറ്റാതെയായി. വാതത്തിന്റെ ഉപദേരവമുള്ളതിനാല്‍ പുറം പണികള്‍ക്കൊന്നും പോകാന്‍ സുലോചന ചേച്ചിക്കും കഴിയുന്നില്ല. വീട്ടില്‍ ഒറ്റപ്പെടുകയും മറ്റു പണികള്‍ക്കൊന്നും പോകാന്‍ പറ്റാതെയും വന്നപ്പോഴാണ്‌ കൈയ്യില്‍ തന്നെയുള്ള പലഹാര പണിയിലേക്ക്‌ ഇവര്‍ തിരിഞ്ഞത്‌.

വെളുപ്പിന്‌ 3 മണിക്ക്‌ പലഹാരപ്പണികള്‍ തുടങ്ങും. 6 മണിയാകുമ്പോഴേക്കും രുചിയേറിയ ചൂടന്‍ പലഹാരങ്ങള്‍ റെഡി. ഇവ രാവിലെ തന്നെ വിറ്റു തീരും. പലഹാരങ്ങള്‍ വാങ്ങാന്‍ ആളുകള്‍ ഇവരെത്തേടി വീട്ടിലേക്കും എത്താറുണ്ട്‌. പത്തു മണിയാകുമ്പോഴേക്കും വൈകീട്ടത്തേക്കുള്ള
പലഹാരത്തിനുള്ള പണി തുടങ്ങും. ഇത്‌ മിക്കവാറും പരിപ്പുവടയോ, ഉഴുന്നുവടയോ, പപ്പടവടയോ, ബോണ്ടയോ ആകും. ആദ്യം കടകളില്‍ പലഹാരങ്ങള്‍ കൊടുത്തിരുന്നു. എന്നാല്‍ പൈസ സമയത്തിന്‌ കിട്ടാത്തതിനാല്‍ ഇപ്പോള്‍ കൊടുക്കാറില്ല. ബാറിലും പരിസരത്തും എരിവേറിയ ചൂടന്‍ പരിപ്പുവടയ്‌ക്കാണ്‌ ഡിമാന്റ്‌. അവിടുത്തെ വില്‍പ്പനയ്‌ക്കു ശേഷമാണ്‌ ഊരകം സെന്ററിലേക്ക്‌ ഭാസ്‌ക്കരേട്ടന്റെ സൈക്കിള്‍ ചക്രമുരുളുന്നത്‌.

ഒരു കിലോ പരിപ്പുകൊണ്ട്‌ ഏകദേശം 60 ഓളം പരിപ്പുവടയുണ്ടാക്കാം. ചില പരിപ്പിന്‌ മാവു കുറവായിരിക്കും. രാവിലേയും വൈകീട്ടുമായി 8 കിലോ പരിപ്പിന്‌ ആയിരത്തിനടുത്ത്‌ പരിപ്പു വടകളാണ്‌ ഉണ്ടാക്കുന്നത്‌. ഏറെ ഡിമാന്റുള്ളതും പരിപ്പു വടയ്‌ക്കു തന്നെ. ബോണ്ടയാണെങ്കില്‍ 200നടുത്തു വരെയുണ്ടാക്കും. പള്ളിപ്പെരുന്നാളുകള്‍ക്കും വിവാഹാവശ്യങ്ങള്‍ക്കുമെല്ലാം പരിപ്പുവട ഓര്‍ഡര്‍ ചെയ്യാറുണ്ട്‌. രാമായണ മാസക്കാലത്ത്‌ ചില സംഘടനകള്‍ തൃപ്രയാറിലെത്തുന്ന ഭക്തജനങ്ങള്‍ക്ക്‌ ചുക്കു കാപ്പിയോടൊപ്പം ഭാസ്‌ക്കരേട്ടന്റെ പരിപ്പുവടയും പലഹാരങ്ങളും വിതരണം ചെയ്യാറുണ്ട്‌. 250 മുതല്‍ 1000 എണ്ണം വരെ ഇവിടെ നിന്നും ഓര്‍ഡര്‍ ലഭിക്കാറുണ്ട്‌. ഈ രുചി പിടിച്ചുപോയ പലരും വിദേശത്തേക്കു പോലും പലഹാരങ്ങള്‍ കൂടെകൊണ്ടു പോകാറുണ്ട്‌. ഇതില്‍ നിന്നും പണിക്കാശ്‌ കഴിച്ച്‌ വലിയ ലാഭമൊന്നും കിട്ടുന്നില്ലെങ്കിലും ഈ രുചി ഇഷ്ടപ്പെട്ടു പോയ നിരവധി കുട്ടികളും, ജനങ്ങളും, ഉദ്യോഗസ്ഥരും ഭാസ്‌ക്കരേട്ടനേയും പ്രതീക്ഷിച്ച്‌ ഊരകത്ത്‌ വൈകുന്നേരങ്ങളിലുണ്ടാകും. അതാണ്‌ വയസ്സുകാലത്തും പണിയെടുക്കുന്ന ഭാസ്‌ക്കരേട്ടന്റേയും സുലോചന ചേച്ചിയുടേയും പ്രചോദനം. ഓര്‍ഡര്‍ കൊടുത്താല്‍ കൂടുതലെണ്ണവും, വലിപ്പവുമുള്ള പലഹാരങ്ങളും ഇവര്‍ള ഉണ്ടാക്കികൊടുക്കും. ഇവര്‍ക്കു ശേഷം ഈ രുചി പകരാന്‍ വേറെയാരും ഇല്ലെന്നുള്ള വിഷമത്തിലാണ്‌ പരിപ്പുവടയുടേയും, ബോണ്ടയുടേയും ആരാധകര്‍.

ഇത്‌ പറഞ്ഞറിയിക്കേണ്ടതോ, വായിച്ചറിയേണ്ടതോ അല്ല. ഒരു രൂപ പലഹാരത്തിന്റെ കലര്‍പ്പില്ലാത്ത രുചി ഊരകത്തെത്തി നേരിട്ടറിയുക തന്നെ വേണം. കട്ടന്‍ ചായക്കൊപ്പം പരിപ്പുവട കഴിക്കുമ്പോഴുള്ള രുചി അനുഭവിച്ചറിയുക തന്നെ വേണം. എന്താണിത്ര ആലോചിക്കാന്‍. ഒരു സായാഹ്നത്തില്‍ ഊരകം സെന്ററിലേക്ക്‌ പോവുകയല്ലേ....??
രുചിയേറും ഒരു രൂപ പലഹാരങ്ങള്‍
ഒരു രൂപയ്‌ക്ക്‌ പലഹാരമോ? ഏതു കാലഘട്ടത്തിലെ കാര്യമാണ്‌ പറയുന്നതെന്നാണോ? സംശയിക്കേണ്ട വിലക്കയറ്റത്തിന്റെ ഈ കാലഘട്ടത്തില്‍ തന്നെയാണ്‌ ഒരു രൂപയ്‌ക്ക്‌ രുചിയേറുന്ന പരിപ്പുവടയും, ഉഴുന്നുവടയും, വെളിച്ചെണ്ണ അപ്പവും, പഴം പൊരിയും, മധുരബോണ്ടയും, മസാല ബോണ്ടയും, പപ്പടവടയും തയ്യാറാക്കി വില്‍ക്കുന്നത്‌. ഇരിങ്ങാലക്കുട തൃശ്ശൂര്‍ റൂട്ടിലെ ഊരകത്തുള്ള ഭാസ്‌ക്കരന്‍, സുലോചന ദമ്പതികളാണ്‌ പലഹാര വില്‍പ്പനയുമായി നാട്ടുകാരുടെ മനസ്സില്‍ൃ ഇടംപിടിച്ചിരിക്കുന്നത്‌. ഊരകം സെന്ററില്‍ കൊടുങ്ങല്ലൂരിലേക്കുള്ള ബസ്സ്‌ സ്റ്റോപ്പില്‍ 3.30, 4 മണിയോടെ സൈക്കിളിന്റെ കാരിയറില്‍ ചില്ലിട്ട അലമാരയില്‍ ഒരു രൂപ പലഹാരങ്ങളുമായി ഭാസ്‌ക്കരേട്ടന്‍ പ്രത്യക്ഷപ്പെടും. സ്‌കൂള്‍ കുട്ടികള്‍, വീട്ടമ്മമാര്‍, ഉദ്യോഗസ്ഥര്‍, കൂലിപ്പണിക്കാര്‍ എന്നിവര്‍
                       പരിപ്പുവടയും, ഉഴുന്നുവടയും, ബോണ്ടയുമെല്ലാം വാങ്ങിയാണ്‌ വീട്ടില്‍ പോകുന്നത്‌. ഇഊരകം വഴി പോകുമ്പോള്‍ ഭാസ്‌ക്കരേട്ടനെ കണ്ടാല്‍ ഊരകത്തിറങ്ങി പലഹാരങ്ങള്‍ വാങ്ങി യാത്ര തുടരുന്നവരുമുണ്ട്‌. ഏറ്റവും കുറഞ്ഞത്‌ പത്തെണ്ണം വച്ചെങ്കിലും ആളുകള്‍ പലഹാരങ്ങള്‍ വാങ്ങും. പരിപ്പുവടയ്‌ക്കും, ബോണ്ടയ്‌ക്കുമാണ്‌ ആരാധകരേറെ. അതിനാല്‍ ഓര്‍ഡര്‍ അനുസരിച്ചാണ്‌ മറ്റു പലഹാരപണികള്‍.

62 വയസ്സെത്തിയ ഭാസ്‌ക്കരേട്ടന്‌ കൂട്ട്‌ ഭാര്യ സുലോചനയാണ്‌. 4 പെണ്‍മക്കളുടെ വിവാഹം കഴിഞ്ഞപ്പോള്‍ വീട്ടില്‍ ഇവര്‍ മാത്രമായി. പൂച്ചിന്നിപ്പാടം മുരളി ടൈല്‍സില്‍ ജോലിക്കാരനായിരുന്ന ഭാസ്‌ക്കരേട്ടന്‍ ഒരിക്കല്‍ വീടിന്‌ ഓലമേയാന്‍ പുരപ്പുറത്തു കയറിയപ്പോള്‍ വീഴുകയും ഒരു ചെവിയുടെ കേള്‍വി ശക്തി നഷ്ടപ്പെടുകയും ചെയ്‌തു. പിന്നീട്‌ ഭാസ്‌ക്കരേട്ടന്‌ ഭാരപ്പെട്ട പണികള്‍ക്കൊന്നും പോകാന്‍ പറ്റാതെയായി. വാതത്തിന്റെ ഉപദേരവമുള്ളതിനാല്‍ പുറം പണികള്‍ക്കൊന്നും പോകാന്‍ സുലോചന ചേച്ചിക്കും കഴിയുന്നില്ല. വീട്ടില്‍ ഒറ്റപ്പെടുകയും മറ്റു പണികള്‍ക്കൊന്നും പോകാന്‍ പറ്റാതെയും വന്നപ്പോഴാണ്‌ കൈയ്യില്‍ തന്നെയുള്ള പലഹാര പണിയിലേക്ക്‌ ഇവര്‍ തിരിഞ്ഞത്‌.

വെളുപ്പിന്‌ 3 മണിക്ക്‌ പലഹാരപ്പണികള്‍ തുടങ്ങും. 6 മണിയാകുമ്പോഴേക്കും രുചിയേറിയ ചൂടന്‍ പലഹാരങ്ങള്‍ റെഡി. ഇവ രാവിലെ തന്നെ വിറ്റു തീരും. പലഹാരങ്ങള്‍ വാങ്ങാന്‍ ആളുകള്‍ ഇവരെത്തേടി വീട്ടിലേക്കും എത്താറുണ്ട്‌. പത്തു മണിയാകുമ്പോഴേക്കും വൈകീട്ടത്തേക്കുള്ള
പലഹാരത്തിനുള്ള പണി തുടങ്ങും. ഇത്‌ മിക്കവാറും പരിപ്പുവടയോ, ഉഴുന്നുവടയോ, പപ്പടവടയോ, ബോണ്ടയോ ആകും. ആദ്യം കടകളില്‍ പലഹാരങ്ങള്‍ കൊടുത്തിരുന്നു. എന്നാല്‍ പൈസ സമയത്തിന്‌ കിട്ടാത്തതിനാല്‍ ഇപ്പോള്‍ കൊടുക്കാറില്ല. ബാറിലും പരിസരത്തും എരിവേറിയ ചൂടന്‍ പരിപ്പുവടയ്‌ക്കാണ്‌ ഡിമാന്റ്‌. അവിടുത്തെ വില്‍പ്പനയ്‌ക്കു ശേഷമാണ്‌ ഊരകം സെന്ററിലേക്ക്‌ ഭാസ്‌ക്കരേട്ടന്റെ സൈക്കിള്‍ ചക്രമുരുളുന്നത്‌.

ഒരു കിലോ പരിപ്പുകൊണ്ട്‌ ഏകദേശം 60 ഓളം പരിപ്പുവടയുണ്ടാക്കാം. ചില പരിപ്പിന്‌ മാവു കുറവായിരിക്കും. രാവിലേയും വൈകീട്ടുമായി 8 കിലോ പരിപ്പിന്‌ ആയിരത്തിനടുത്ത്‌ പരിപ്പു വടകളാണ്‌ ഉണ്ടാക്കുന്നത്‌. ഏറെ ഡിമാന്റുള്ളതും പരിപ്പു വടയ്‌ക്കു തന്നെ. ബോണ്ടയാണെങ്കില്‍ 200നടുത്തു വരെയുണ്ടാക്കും. പള്ളിപ്പെരുന്നാളുകള്‍ക്കും വിവാഹാവശ്യങ്ങള്‍ക്കുമെല്ലാം പരിപ്പുവട ഓര്‍ഡര്‍ ചെയ്യാറുണ്ട്‌. രാമായണ മാസക്കാലത്ത്‌ ചില സംഘടനകള്‍ തൃപ്രയാറിലെത്തുന്ന ഭക്തജനങ്ങള്‍ക്ക്‌ ചുക്കു കാപ്പിയോടൊപ്പം ഭാസ്‌ക്കരേട്ടന്റെ പരിപ്പുവടയും പലഹാരങ്ങളും വിതരണം ചെയ്യാറുണ്ട്‌. 250 മുതല്‍ 1000 എണ്ണം വരെ ഇവിടെ നിന്നും ഓര്‍ഡര്‍ ലഭിക്കാറുണ്ട്‌. ഈ രുചി പിടിച്ചുപോയ പലരും വിദേശത്തേക്കു പോലും പലഹാരങ്ങള്‍ കൂടെകൊണ്ടു പോകാറുണ്ട്‌. ഇതില്‍ നിന്നും പണിക്കാശ്‌ കഴിച്ച്‌ വലിയ ലാഭമൊന്നും കിട്ടുന്നില്ലെങ്കിലും ഈ രുചി ഇഷ്ടപ്പെട്ടു പോയ നിരവധി കുട്ടികളും, ജനങ്ങളും, ഉദ്യോഗസ്ഥരും ഭാസ്‌ക്കരേട്ടനേയും പ്രതീക്ഷിച്ച്‌ ഊരകത്ത്‌ വൈകുന്നേരങ്ങളിലുണ്ടാകും. അതാണ്‌ വയസ്സുകാലത്തും പണിയെടുക്കുന്ന ഭാസ്‌ക്കരേട്ടന്റേയും സുലോചന ചേച്ചിയുടേയും പ്രചോദനം. ഓര്‍ഡര്‍ കൊടുത്താല്‍ കൂടുതലെണ്ണവും, വലിപ്പവുമുള്ള പലഹാരങ്ങളും ഇവര്‍ള ഉണ്ടാക്കികൊടുക്കും. ഇവര്‍ക്കു ശേഷം ഈ രുചി പകരാന്‍ വേറെയാരും ഇല്ലെന്നുള്ള വിഷമത്തിലാണ്‌ പരിപ്പുവടയുടേയും, ബോണ്ടയുടേയും ആരാധകര്‍.

ഇത്‌ പറഞ്ഞറിയിക്കേണ്ടതോ, വായിച്ചറിയേണ്ടതോ അല്ല. ഒരു രൂപ പലഹാരത്തിന്റെ കലര്‍പ്പില്ലാത്ത രുചി ഊരകത്തെത്തി നേരിട്ടറിയുക തന്നെ വേണം. കട്ടന്‍ ചായക്കൊപ്പം പരിപ്പുവട കഴിക്കുമ്പോഴുള്ള രുചി അനുഭവിച്ചറിയുക തന്നെ വേണം. എന്താണിത്ര ആലോചിക്കാന്‍. ഒരു സായാഹ്നത്തില്‍ ഊരകം സെന്ററിലേക്ക്‌ പോവുകയല്ലേ....??

Friday, 25 January 2013

അയ്യങ്കാവ്‌ മൈതാനം


അയ്യങ്കാവ്‌ മൈതാനം

ഇരിങ്ങാലക്കുടയുടെ സാംസ്‌ക്കാരിക സാമൂഹ്യ ചരിത്രത്തിന്റെ ഭാഗമാണ്‌ അയ്യങ്കാവ്‌ മൈതാനം. ഇന്ന്‌ നഗരസഭാ മൈതാനം എന്നും വിളിക്കപ്പെടുന്ന അയ്യങ്കാവ്‌ മൈതാനത്തിന്‌ രണഭേരികളുടം മാത്രമല്ല, ഐതിഹ്യത്തിന്റെ പിന്നാമ്പുറ കഥകളും പറയാനുണ്ട്‌.
അയ്യങ്കാവ്‌ എന്നു പേരു വന്നത്‌ ഒരു കാലത്ത്‌ മുകന്ദപുരം കേന്ദ്രമാക്കി ഭരിച്ചിരുന്ന അയ്യന്‍ ചാരുകണ്‌ഠന്‍ എന്ന പുലയ രാജാവുമായി ബന്ധപ്പെട്ടാണെന്നാണ്‌ പൊതുവായ വാമൊഴി ഐതിഹ്യം. അദ്ദേഹം നാടുവാഴിയുടെ സ്ഥാനമായിരുന്നു അയ്യന്‍ ചാരുകണ്‌ഠന്‌ ഉണ്ടായിരുന്നത്‌. മുകുന്ദപുരത്തെ പുലയരാജാവ്‌ എന്ന ശീര്‍ഷകത്തില്‍ ഭാഷാതിലകത്തിലെഴുതിയ ലേഖനത്തിലൂടെ അഡ്വ. കെ.എസ്‌ മേനോന്‍ അത്‌
വ്യക്തമാക്കുന്നുണ്ട്‌. കൂടാതെ, എസ്‌. കെ. വസന്തനെഴുതിയ കേരള ചരിത്ര നിഖണ്ഡുവിലും അതിനെ പരാമര്‍ശിക്കുന്ന സൂചനകളുണ്ട്‌. അരിങ്ങാലക്കുട ടൗണിന്‌ തൊട്ട്‌ വേളൂക്കര പഞ്ചായത്തില്‍ നടവരമ്പ്‌ ഹൈസ്‌കൂളിനു നേരെ കിഴക്കായി മുകന്ദപുരം എന്നു പേരോടുകൂടിയ ക്ഷേത്രം ഇന്നുമുണ്ട്‌. കൂടാതെ ഉദ്ദേശം 1200 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഇന്നത്തെ പട്ടേപ്പാടം എന്ന സ്ഥലത്ത്‌ പന്തലിപ്പാടം എന്ന നാട്ടുരാജാവും അവിടെ തിരുകണ്‌ഠന്‍ എന്ന രാജാവും ഉണ്ടായിരുന്നത്രെ. അല്‍പം പിന്നോക്ക ജാതിക്കാരനായ തിരുകണ്‌ഠന്‍ തന്റെ മകളുടെ കല്യാണത്തിന്‌ ജാതി ശ്രേഷ്‌ഠനായ കൊച്ചിരാജാവിനെ ക്ഷണിച്ചു. ആഗതനായ കൊച്ചിതമ്പുരാന്‍ തിരുകണ്‌ഠന്റെ പ്രശസ്‌തിയിലും വളര്‍ച്ചയിലും അസൂയപൂണ്ട്‌ തിരുകണ്‌ഠനെ ബന്ധിച്ചു. അയ്യന്‍ ചാരുകണ്‌ഠനെന്നായിരുന്നു രാജാവിന്റെ മുഴുവന്‍ പേര്‌. ഈ അയ്യ ചാരുകണ്‌ഠനായി ബന്ധപ്പെട്ടാണ്‌ അയ്യന്‍ങ്കാവ്‌ മൈതാനം ഉണ്ടായത്‌. ചാരുകണ്‌ഠന്‍ തന്റെ സ്ഥാനാരോഹണ ചടങ്ങു നടത്തിയത്‌ ഈ മൈതാനത്തിലായിരുന്നുവെന്ന്‌ പഴമക്കാര്‍ വാമൊഴിയിലൂടെ കിട്ടിയ ചരിത്രത്തെ ആവര്‍ത്തിക്കുന്നു. മൈതാനത്ത്‌ സ്ഥാനാരോഹണ ചടങ്ങു നടത്താന്‍ കാരണം ചാരുകണ്‌ഠന്റെ കുലദേവതയായ കാളി ഈ മൈതാനത്തിനു സമീപമുളള കാവില്‍ വസിച്ചിരുന്നു. അതാണ്‌ ഇന്നത്തെ അയ്യങ്കാവ്‌ ഭഗവതി ക്ഷേത്രം. ക്ഷേത്രത്തിന്റെ സമീപത്തെ മൈതാനം അതിനാല്‍ അയ്യങ്കാവ്‌ മൈതാനമായി. മറ്റൊരു രീതിയില്‍ അയ്യ എന്ന്‌ ദേവിയേയും അയ്യനെന്ന്‌ ദേവനേയും താഴ്‌ന്ന വിഭാഗക്കാര്‍ വിശേഷിപ്പിച്ചിരുന്നു. അയ്യയുടെ അപ്പന്‍ എന്ന അര്‍ഥത്തിലാണ്‌ അയ്യപ്പന്‍ എന്ന വിശേഷണം പോലും ഉണ്ടായത്‌. മാത്രമല്ല അയ്യയുടെ കാവിന്‌ സമീപമുളള മൈതാനം എന്ന അര്‍ത്ഥത്തില്‍ അയ്യ+കാവ്‌ +മൈതാനം= എന്ന്‌ ആകാം. പഴയകാലത്ത്‌ അയ്യ, അയ്യന്‍ വാക്കുകള്‍ സാര്‍വ്വത്രികമായി ഭദ്രകാളിയേയും, ശിവനേയുമാണ്‌ കൂടുതലായി സൂചിപ്പിച്ചിരുന്നത്‌. ദേവീ ഭക്തന്‍മാരായ രാജാക്കന്‍മാരേയും ഈ വിശേഷണം ചേര്‍ത്താണ്‌ വിളിച്ചിരുന്നത്‌. കേരളത്തിന്റെ ചരിത്രത്തില്‍ തെരേസാപ്പളളി താമ്രശാസനത്തില്‍ വിശേഷിപ്പിച്ചിരിക്കുന്ന ഭരണാധികാരിയുടെ പേര്‌ അയ്യ നടികള്‍ തിരുവടികള്‍ എന്നാണ്‌. അയ്യ അപ്പോ ഭഗവതിയുടെ ദാസന്‍ എന്ന അര്‍ത്ഥത്തിലാണ്‌ അയ്യനടികള്‍ എന്ന പേര്‌ വന്നിരിക്കുന്നത്‌.
അഡ്വ. കെ. എസ്‌ മേനോന്റെ ലേഖനത്തില്‍ (മുകുന്ദപുരത്തെ പുലയ രാജാവ്‌) മുകുന്ദപുരം കേന്ദ്രമാക്കി ഒരു പുലയ രാജവംശം ഭരിച്ചിരുന്നുവെന്നും ആദി ചേരന്മാരുടെ വംസത്തില്‍പ്പെട്ട ചെറുമര്‍ തന്നെയായിരുന്നു ഇവരെന്നും പറയുന്നു. പുലയരാജവംശങ്ങള്‍ കേരളത്തില്‍ ചേരവംശരാജാക്കന്മാര്‍ക്കുശേഷവും നിലനിന്നിരുന്നു എന്ന്‌ ചരിത്രം സൂചന നല്‍കുന്നു. പുലയനാര്‍ കോട്ടയും, കോഴിമലയ്യ ഇതിന്‌ ഉദാഹരണങ്ങളാണ്‌. മുകുന്ദപുരം അതിലൊന്നുതന്നെ. ഈ വംശത്തിലെ അവസാനത്തെ രാജാവായിരുന്നു അയ്യന്‍ ചാരുകണ്‌ഠന്‍. കൊച്ചിരാജവംശത്തിനായിരുന്നു മുകുന്ദപുരം ഉള്‍പ്പെടെയുളള പ്രദേശത്തിന്റെ അന്നത്തെ പരമാധികാരം. അതിനാല്‍ തന്നെ നാടുവാഴിയുടെ അധികാരസീമയേ അയ്യന്‍, ചാരുകണ്‌ഠനുണ്ടായിരുന്നുളളൂ. ചാരുകണ്‌ഠനെ പന്തലിപ്പാടത്തുവെച്ചാണ്‌ കൊച്ചിരാജാവ്‌ വധിച്ചതെന്ന്‌ എല്ലാ ചരിത്രകാരന്‍മാരും ഏകദേശ ധാരണയിലെത്തുന്നുണ്ടെങ്കിലും പന്തലിപ്പാടത്തെ സംബന്ധിച്ച്‌ അഭിപ്രായ ഏകീകരണം ഉണ്ടായിട്ടില്ല. അഡ്വ. കെ. എസ്‌. മേനോന്റെ അഭിപ്രായത്തില്‍ പന്തലിപ്പാടം കല്ലേറ്റുംകരയില്‍ ഇന്ന്‌ കേരള ഫീഡ്‌സ്‌ കമ്പനി നില്‍ക്കുന്ന പ്രദേശമാണ്‌.

ചരിത്രത്തിന്റെ ഗതിവിഗതികള്‍ എന്തു തന്നെയായാലും അയ്യന്‍ചാരുകണ്‌ഠന്‍ എന്ന പുലയരാജാവുമായോ, അതുമല്ലെങ്കില്‍ അയ്യങ്കാവ്‌ ഭഗവതിക്ഷേത്രവുമായോ ബന്ധപ്പെട്ടാണ്‌ അയ്യങ്കാവ്‌ മൈതാനത്തിന്റെ ആവിര്‍ഭാവമെന്ന്‌ വ്യക്തം. 1942 ല്‍ ക്വിറ്റ്‌ ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത്‌ ധീരദേശാഭിമാനികള്‍ ദേശീയപതാക ഉയര്‍ത്തിയ സ്ഥലം കൂടിയാണ്‌ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ അയ്യങ്കാവ്‌ മൈതാനം

kadapadu....www.irinjalakuda.com. 

Thursday, 3 January 2013

ഇരിങ്ങാലക്കുടയുടെ സമരമുഖങ്ങള്‍

                                       ഇരിങ്ങാലക്കുടയുടെ സമരമുഖങ്ങള്‍


ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ജീവിതത്തിന്റെ പകിട്ടിലും പുറംപൂച്ചിലും തലമുറയ്‌ക്ക്‌ അിറയാനിടകിട്ടിയിട്ടല്ലാത്ത ഒരുപാടുകാര്യങ്ങളുണ്ട്‌. ഇവിടെയെത്തിതിച്ചേരാന്‍ പിന്നിട്ട വഴികള്‍, യാതനങ്ങള്‍, പോരാട്ടങ്ങള്‍ - പണ്ടിവിടെ നിലനിന്നിരുന്ന ജാതി-മത ജന്മിത്തനാടുവാഴിവ്യവസ്ഥകള്‍, രാജവാഴ്‌ചകള്‍ വിദേശീയാധിപത്യങ്ങള്‍ അങ്ങനെ തട്ടുതട്ടായി നിലനിന്നിരുന്നൊരു സാമൂഹ്യജീവിതവ്യവസ്ഥകളില്‍ ഏറ്റവും അടിത്തട്ടില്‍ കിടന്നിരുന്നവര്‍ അനുഭവിച്ചുപോന്ന പട്ടിണി, ദാരിദ്യം, ചൂഷണം, മര്‍ദനം, അവഹേളനം ഇന്നാര്‍ക്കും കേട്ടാല്‍ വിശ്വാസം വരാത്ത കഥകളാണ്‌.
നൂറ്റാണ്ടുകളായി അടിമത്തത്തിന്റെ നുകം പേറി നടന്നവര്‍, കൂരിരുട്ടില്‍ കഴിഞ്ഞവര്‍ പിന്നെ എങ്ങനെ ഉയിര്‍ത്തെഴുന്നേറ്റു. ചങ്ങലകെട്ടുകള്‍ പൊട്ടിച്ചെറിയാന്‍ എങ്ങനെ ശക്തമായി? അന്ധവിശ്വാസത്തിന്റെയും അനാചാരണങ്ങളുടേയും മാറാലകെട്ടുകള്‍ എങ്ങനെ തൂത്തുമാറ്റി? ആരവര്‍ക്ക്‌ നേത്യത്വം നല്‍കി? മറവിയിലാണ്ടുപോയ ഒരുപാടു കാര്യങ്ങളുണ്ട്‌.

പുതിയ തലമുറയെ കുറ്റം പറഞ്ഞീട്ടുകാര്യമില്ല. അവര്‍ക്കിതൊക്കെ കേട്ടാല്‍ തന്നെപ്പറ്റി പഴകിയ പഴങ്കഥകളായിട്ടേ തോന്നൂ. ആ പഴയസമരഗാഥകളുടെ വീര്യവും ആവേശവും പകര്‍ന്നുകൊടുക്കുവാന്‍ അനുഭവസമ്പത്തും കഴിവും ഉണ്ടായിരുന്ന പഴയ തലമുറ ഏറെക്കുറെ അസ്‌തമിച്ചു കഴിഞ്ഞു.
അപ്പോള്‍ പിന്നെ ആര്‍ക്കും വേണ്ടാത്ത ആ പഴം ചരക്കുകള്‍ ചികഞ്ഞുകൊണ്ടുവരുന്നതെന്തിന്‌? 

ജീവിതം പുതിയ മേഖലകള്‍ തേടി കുതിച്ചു പായുമ്പോള്‍, ഉളളംകൈയ്യിലൊതുങ്ങുന്ന ഒരു കൊച്ചുമൊബൈലില്‍ ലോകം മുഴുവന്‍ സ്‌പന്ദിച്ചു കിട്ടുന്നു. ഭൂമിയില്‍ നിന്നു കുതിച്ച്‌ ചന്ദ്രനിലേക്കും, ചൊവ്വയിലേക്കും എത്തിപ്പെടാന്‍ കഴിവു നേടിയ ശാസ്‌ത്രത്തിന്റെ പുതിയ മുഖങ്ങള്‍.
പിന്നെന്തു വേണം?
പക്ഷെ സുഹ്യത്തേ, മണ്ണിലേക്കു വേരോടിക്കാതെ ഒരു ചെടിക്കും മേലോട്ടു വളരാനാവില്ല. പൊയ്‌പോയകാലത്തിന്റെ പശ്ചാത്തലവും ഈടുവെപ്പുകളും ആത്മാവിലാവഹിക്കാതെ ഒരു സമൂഹത്തിനും പുതുയുഗത്തിലേക്ക്‌ മുന്നേറുവാനാവില്ല.
ഇരിങ്ങാലക്കുടയ്‌ക്കുമുണ്ട്‌ ഒരുപാടു കഥകള്‍ കേട്ടേ തീരൂ, അിറഞ്ഞേ തീരൂ എന്നുളളവ. താഴ്‌ന്ന ജാതിക്കാരെന്നു മുദ്രകുത്തി സമൂഹത്തിന്റെ അടിക്കാടുകളില്‍ തളച്ചിടപ്പെട്ടിരുന്നവര്‍. അനുഭവിച്ച യാതനകള്‍ ചെറുതല്ല. ക്ഷേത്രത്തിനടുത്തുപോലും പോകാന്‍ അവര്‍ക്ക്‌ അനുവാദമുണ്ടായിരുന്നില്ല. അകത്ത്‌ മഹോത്സവങ്ങള്‍ നടക്കും. നാട്ടിലെ ബഹുഭൂരിപക്ഷം വരുന്ന ജനാവലി മതിലിനു പുറത്തു, ചുറ്റുമുളള വഴികള്‍ പോലും അവര്‍ക്ക്‌ നിഷിദ്ധമായിരുന്നു പൊതുകുളങ്ങളില്‍ പോലും കുളിച്ചുകൂടാ, ചായക്കടകളില്‍ കടന്നിരുന്നുകൂടാ, കളളുഷാപ്പുകളില്‍ പോലും പുറത്ത്‌ ഇരിക്കണം. ഒലിയ വീടുകളിലെ വടേക്കേപ്പുറത്ത്‌ പറമ്പില്‍ മണ്ണില്‍ കുഴിയുണ്ടാക്കി മീതെ വാഴയില വെച്ച്‌ താഴ്‌ത്തി കിണ്ണം പോലാക്കി അതിലാണ്‌ കഞ്ഞിയൊഴിച്ചു കൊടുക്കുക. വിശ്വാസം വരുന്നില്ല അല്ലേ? സ്‌ക്കൂളുകളില്‍, വായനാശാലകളില്‍ അന്നും അയിത്തജാതിക്കാര്‍ക്ക്‌ പ്രവേശനമുണ്ടായിരുന്നില്ല.

നമ്മള്‍ പിന്നിട്ട വഴികളെല്ലാം എത്ര പെട്ടെന്നാണ്‌ മറന്നുകളഞ്ഞത്‌. എത്ര ദാരുണ ദുരന്തങ്ങള്‍, എത്ര ഉജ്ജ്വലത്യാഗങ്ങല്‍! എത്ര ചോരപ്പുഴകള്‍, എത്ര ബലികുടീരങ്ങള്‍! കല്ലും മുളളും ചോരപ്പാടുകളും നിറഞ്ഞ എത്ര രണവിഥികള്‍! 
പക്ഷെ നമ്മുടെ പുതിയ തലമുറയോട്‌ ചോദിക്കൂ ഇതൊന്നും അവര്‍ക്കൊരുകാര്യമല്ല-കഥപോലുമല്ല ഇതിലൊക്കെ എന്തിത്രക്കിരിക്കുന്നു. എന്നൊരു പുച്ഛഭാവത്തോടെ അവര്‍ ഏറ്റവും പുതിയ അടിപ്പൊളി പാട്ടിന്റെ ഈരടി മൂളിക്കൊണ്ട്‌ ക്രിക്കറ്റിന്റെ ഏറ്റവും പുതിയ കളിനിലയെക്കുറിച്ചന്വേഷിക്കും. വിദേശികള്‍ക്കെതിരായ സമരത്തിന്റെ മുഖ്യധാരയോടൊപ്പം ഇവിടെ മറ്റൊരു സമരമുഖവും ഉണ്ടായിരുന്നല്ലോ. സാമൂഹ്യപരിവര്‍ത്തനത്തിനുവേണ്ടിയുളള മഹാസമരം. ജാതിക്കും അയിത്തത്തിനും എതിരായി, ജന്മിത്തത്തിനെതിരായി, നാടുവാഴിത്തത്തിനെതിരായി നടന്ന എണ്ണമറ്റ പോരാട്ടങ്ങളുടെ ചരിത്രത്തിനും ഒട്ടും പ്രധാന്യം അല്ലാത്ത ഒരു പങ്ക്‌ ഇരിങ്ങാലക്കുട നിര്‍വഹിച്ചിട്ടുണ്ട്‌. പുതിയ തലമുറയെന്ന പോലെ പഴയതലമുറ പോലും മറന്നുതുടങ്ങിയ ആ സമരകഥയിലെ ഇരുളടഞ്ഞ ചില അദ്ധ്യായങ്ങളും ഈയിടെ കണ്ടുകിട്ടുകയുണ്ടായി. താഴ്‌ന്ന ജാതില്‍പ്പെട്ടവര്‍ക്ക്‌ പൊതുവഴിയിലൂടെ നടക്കാനുളള അവകാശം പോലെ ഇല്ലാത്ത ഒരു കാലം ഉണ്ടായിരുന്നു എന്നു കേട്ടാല്‍ കമ്പോള സംസ്‌ക്കാരത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തിലും കാതടിപ്പിക്കുന്ന ശബ്‌ദഘോഷത്തിനും സായൂജ്യം കണ്ടെത്തുന്ന കുട്ടികള്‍ പറഞ്ഞേക്കാം. ` ഓ അതൊക്കെ വെറും കഥ` എന്ന്‌. മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാനായ വന്ദ്യ വയോധകനായ ശ്രീ.വി.കെ. രാമന്‍ മാസ്റ്ററോടു ചോദിക്കൂ. ബോയ്‌സ്‌ ഹൈസ്‌ക്കൂളിലേക്ക്‌ പഠിക്കാന്‍ പോകണമെങ്കില്‍ പിന്നിലുളള പാണ്ടം താണ്ടി മതില്‍ ചാടി സ്‌ക്കുളിലേക്ക്‌ പോയിരുന്ന കഥ. അുന്നിലൂടെ പോയാല്‍ പരിഹാസം, അവധീരണം, ചിലപ്പോള്‍ മര്‍ദ്ദനവും. കൂടല്‍ മാണിക്യം ക്ഷേത്രത്തിലെ ആറാട്ടെഴുന്നിളളിപ്പിന്റെ മുന്നില്‍ നിന്നകന്നുനില്‍ക്കാഞ്ഞതിന്‌ പോലീസ്‌ ഇടിച്ചു തെറിപ്പിച്ചത്‌ ഒരു നിയമബിരുദധാരിയെ ആയിരുന്നു. കാരണം അദ്ദേഹം അവര്‍ണ്ണനായിരുന്നു.
കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ ചുറ്റുമുളള വഴി കുട്ടംകുളം ജംഗ്‌ഷന്‍ മുതല്‍ പടിഞ്ഞാറോട്ടുളള വഴി അവര്‍ണ്ണര്‍ക്കു മുമ്പില്‍ കൊട്ടിയടക്കപ്പെട്ടവയായിരുന്നു. ഉത്സവത്തിന്റെ ശുദ്ധി തുടങ്ങിയാല്‍ അവിടെയൊക്കെ ബോര്‍ഡ്‌ നാട്ടും. `അവര്‍ണ്ണര്‍ക്ക്‌ പ്രവേശനമില്ല` പോലീസ്‌ കാവല്‍ നില്‍ക്കും. അകത്ത്‌ ഇരുപത്തൊന്നാനകളുമായി ഉത്സവത്തിന്റെ താള മേളമിരമ്പുമ്പേള്‍ അന്യമതക്കര്‍ മാത്രമല്ല ഹിന്ദുമതത്തില്‍പ്പെട്ട താഴ്‌ന്ന ജാതിക്കാര്‍ വരെ ക്ഷേത്രപരിസരത്തില്‍ നിന്ന്‌ ആട്ടിയോടിക്കപ്പെടും.

1946-കുട്ടന്‍കുളം റോഡിലൂടെ പുലയ മഹാസഭ പ്രവര്‍ത്തകരുടെ ഒരു സൈക്കിള്‍ ജാഥ മുന്നറിപ്പില്ലാതെ കടന്നുപോയതില്‍ ക്ഷുഭിതരായ സവര്‍ണ്ണ മേധാവികള്‍ക്ക്‌ മറ്റൊന്നും ചെയ്യാന്‍ കഴിയാതെയായപ്പോള്‍ ദേവസ്വം പുണ്യാഹം നടത്തേണ്ടിവന്നതിന്റെ ചെലവിനായി സഭാഭാരവാഹികളുടെ പേരില്‍ കേസ്‌ ഫയല്‍ ചെയ്‌ത ഒരു സംഭവമുണ്ടായി.
അയിത്തജാതിക്കാര്‍ക്കും അഹിന്ദുക്കളും ഇതിലെ നടക്കരുതെന്ന്‌ എഴുതിയ ബോര്‍ഡ്‌ കുട്ടന്‍കുളത്തിന്‌ കിഴക്കുവശം സ്ഥാപിച്ചിരുന്നത്‌ പൊക്കിയെടുത്ത്‌ കമ്മ്യൂണിസ്റ്റ്‌ പ്രവര്‍ത്തകനായിരുന്ന പി.കെ. കുമാരന്റെ വളപ്പില്‍ കുഴിച്ചുമൂടി. സാക്ഷാല്‍ കുട്ടന്‍കുളം റോഡ്‌ സമരത്തിന്റെ മുന്നോടിയായിരുന്നു ഇത്‌. അയിത്തം തുടങ്ങിയ അനാചാരങ്ങള്‍ക്ക്‌ സംരക്ഷണം നല്‍കി വന്ന നിയമപാലകരുടെ നേരെ ഉയര്‍ത്തെണീറ്റ ജനശക്തി ആഞ്ഞടിച്ച കുട്ടന്‍കുളം സമരം കേരളത്തിന്റെ നവോത്ഥാനചരിത്രത്തിന്റെ ഭാഗമാണ്‌. അതിന്റെ പിറ്റേദിവസം രാജവാഴ്‌ച അറബിക്കടലില്‍ എന്ന മുദ്രാവാക്യവുമായി മുന്നേറിയ പോലീസ്‌ സേറ്റഷന്‍ മാര്‍ച്ചും അയിത്ത പിശാചായ കൊച്ചിമഹാരാജാവിനെ തൂക്കിലേറ്റണം എന്ന്‌ പ്രസംഗിച്ച കെ.വി.കെ. വാര്യരെ അറസ്റ്റ്‌ ചെയ്‌ത്‌ ലോക്കപ്പ്‌ മര്‍ദ്ദനത്തിന്‌ ഇരയാക്കിയതും രാജ്യദ്രോഹകുറ്റത്തിനുളള വിചാരണയും-ഇതെല്ലാം നടന്നത്‌ 1946-ല്‍ ആണെങ്കില്‍ അതിന്‌ എത്രയോ മുന്‍പ്‌ തന്നെ ജാതിക്കും അയിത്തത്തിനും എതിരായ മഹാപ്രസ്ഥാനം മഹാത്മജിയുടെ സന്ദേശങ്ങളുടെ വെളിച്ചത്തില്‍ ഇരിങ്ങാലക്കുടയില്‍ സജീവമായി കഴിഞ്ഞിരുന്നു.
1926-28 കാലഘട്ടത്തില്‍ ഖാദിപ്രചരണം തുടങ്ങിയത്‌ പനമ്പിളളി ഗോവിന്ദമേനോന്റെ നേത്യത്വത്തിലാണ്‌. 1930-ല്‍ ഉപ്പുസത്യാഗ്രഹത്തോടനുബന്ധിച്ച്‌ കോഴിക്കോട്ടുപോയി വട്ടപ്പറമ്പില്‍ രാമമേനോനും പയ്യന്നൂരില്‍ വെച്ച്‌ കൊറ്റായി ഗോപാലമേനോനും അറസ്റ്റുവരിച്ചു.
ഗുരുവായൂര്‍ ക്ഷേത്രപ്രവേശനജാഥക്ക്‌ 1932-ല്‍ ഇരിങ്ങാലക്കുടയില്‍ വച്ച്‌ വമ്പിച്ച സ്വീകരണമാണ്‌ ലഭിച്ചത്‌. പാലിയത്ത്‌ കുഞ്ഞുണ്ണിയച്ചന്റെ നേത്യത്വത്തില്‍ നടന്ന പന്തിഭോജനം നാട്ടില്‍ വലിയ കോളിളക്കമുണ്ടാക്കി. ഈ കാലത്തുതന്നെ പനമ്പിളളി ഗോവിന്ദമേനോന്‍ പ്രസിഡന്റും, പാലിയത്തു കുഞ്ഞുണ്ണിയച്ചന്‍ കെ. ഗോപാലമേനോന്‍, വട്ടപറമ്പില്‍ സീതമ്മ, ടി. രാമവാര്യര്‍ എന്നിവര്‍ കമ്മറ്റിയംഗങ്ങളുമായി ഹരിജനസേവക്‌ സംഘമുണ്ടാക്കി. ഹരിജനങ്ങള്‍ക്കുലള ഒരു നിശാപാഠശാല ഇരിങ്ങാലക്കുടയില്‍ തുടങ്ങി ഗാന്ധിജിയുടെ പ്രധാന ശിഷ്യനായിരുന്ന കോണ്ട വെങ്കിടപ്പയ്യയാണ്‌ അത്‌ ഉത്‌ഘാടനം ചെയ്‌തത്‌.  
ഹരിജനങ്ങള്‍ക്ക്‌ പ്രവേശനമില്ലാതിരുന്ന സംഗമേശവിലാസം സ്‌ക്കുളിലും അന്നത്തെ വിക്‌ടോറിയ ജൂബിലി (ഇന്നത്തെ മഹാത്മാഗാന്ധി ലൈബ്രറി) ലൈബ്രറിയിലും അവര്‍ക്കു പ്രവേശനം അനുവദിച്ചു. സംഗമേശവിലാസം സ്‌ക്കൂളില്‍ ഹരിജനക്കുട്ടികളെ പ്രവേശിപ്പിച്ചത്‌ ആദ്യം കുറെ കോളിളക്കമുണ്ടാക്കി. സവര്‍ണ്ണ രക്ഷിതാക്കള്‍ കുട്ടികളെ പിന്‍വലിച്ചു. സ്‌ക്കൂളില്‍ വിരലിലെണ്ണാവുന്ന കുട്ടികള്‍ മാത്രം. പക്ഷെ മാനേജ്‌മെന്റ്‌ ഉറച്ച നിലപാടെടുത്തതുകൊണ്ടും കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസം നല്‍കാന്‍ മറ്റുമാര്‍ഗ്ഗങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ടും യാഥാസ്ഥതികരുടെ എതിര്‍പ്പ്‌ പതുക്കെ അലിഞ്ഞുപോയി.

അക്കാലത്ത്‌ ഇത്തരം ഒരു സ്‌ക്കൂളിനടുത്ത്‌ സംബന്ധമുണ്ടായിരുന്ന ഒരു നമ്പൂതിരി അന്നത്തെ കൊച്ചിമഹാരാജാവിനും ദിവാനും അപേക്ഷ ഹര്‍ജി അയച്ച ഒരു കഥയുണ്ട്‌. സ്‌ക്കൂള്‍ പരിസരത്ത്‌ അയിത്തക്കാരുടെ വിളയാട്ടം മൂലം തനിക്കു സംബന്ധവീട്ടില്‍ പോകാന്‍ തടസ്സമുണ്ടാകുന്നുവെന്നതായിരുന്നുവത്രെ.
പ്രശസ്‌ത വേദശാസ്‌ത്രപണ്‌ഡിതനായിരുന്ന ദിവാന്‍ സായിപ്പ്‌ നല്‍കിയ മറുപടി.
`മി. നമ്പൂതിരിക്ക്‌ സൗകര്യമുളള മറ്റൊരു സ്ഥലത്തേക്കുസംബന്ധം മാറ്റാന്‍ അനുവാദം തന്നിരിക്കുന്നു.` എന്നോ മറ്റോ ആയിരുന്നുവത്രെ.
പ്രശസ്‌ത വേദശാസ്‌ത്രപണ്‌ഡിതനായിരുന്ന വാചസ്‌പതി പരമേശ്വരന്‍മൂസ്സത്‌ ഹരിജനങ്ങളുടെ നിശാപാഠശാല സന്ദര്‍ശിച്ചപ്പോള്‍ കുട്ടികളുടെ ചാത്തന്‍, പേങ്ങന്‍, കോരന്‍, ചാത്തന്‍, നടത്തിരി തുടങ്ങിയ നാമങ്ങള്‍ മാറ്റി ക്യഷ്‌ണന്‍, രാമന്‍, ഗോവിന്ദന്‍,നാരായണന്‍ എന്നൊക്കെയാക്കി മാറ്റി രജിസ്റ്ററില്‍ ചേര്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കി. 
ഈ പേരുമാറ്റപ്രക്രിയഗാന്ധിജിയുടെ ഹരിജന്‍ പത്രത്തിലും മറ്റു പ്രധാന പത്രങ്ങളിലും വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചുവത്രെ. ഈ മാറ്റങ്ങളെല്ലാം കണ്ടു പരിഭ്രാന്തരായ യാഥാസ്ഥിക പ്രമാണിമാര്‍ 1933-ല്‍ ക്ഷേത്രത്തിനു തൊട്ടുളള കൊച്ചി വലിയ തമ്പുരാന്‍ കോവിലകത്ത്‌ ഒരു അഖിലേന്ത്യാ സനാതനി സമ്മേളനം വിളിച്ചുകൂട്ടി. കേരളത്തിലും പുറത്തുമുളള പല പ്രശസ്‌തരായ വേദ ശാസ്‌ത്രപണ്‌ഡിതന്‍മാരും പങ്കെടുത്തു കൊച്ചിമഹാരാജാവിന്റെ അനുഗ്രഹാശിസ്സുമുണ്ടായിരുന്നു.
സമ്മേളനസ്ഥലത്തിനു പുറത്തുത്തുശിഖ (കുടുമ്മ)യില്ലാത്തവര്‍ക്കു പ്രവേശനമില്ല.` എന്നൊരു വലിയൊരു ബോര്‍ഡും സ്ഥാപിച്ചിരുന്നു.

ഈ സമ്മേളത്തിനെതിരായി ഒരു പ്രതിക്ഷേധതരംഗം ഇവിടെ ഉടലെടുത്തു. പാലിയത്തെ കുഞ്ഞുണ്ണിയച്ഛനായിരുന്നു പ്രതിഷേധപ്രകടങ്ങളുടെ മുന്നണിയില്‍ സനാതനി സമ്മേളനത്തിന്റെ മുഖ്യസംഘാടകന്‍. പാലിയത്തെതന്നെ മറ്റൊരു കുഞ്ഞിയച്ഛനായിരുന്നു-ചെറിയകുഞ്ഞുണ്ണിയച്ഛന്‍.
സനാതനി സമ്മേളനത്തെ എതിര്‍ക്കുകയും അയിത്തം തുടങ്ങിയ അനാചാരങ്ങള്‍ക്കെതിരെ പടപൊരുതുകയും ചെയ്‌തിരുന്ന കുഞ്ഞുണ്ണിയച്ഛന്റേതാണ്‌.
അരുതരുതു വിരോധം ഭിന്നവര്‍ഗ്ഗങ്ങളെല്ലാ
മൊരു ചരടിലിണക്കികോര്‍ത്ത പുഷ്‌പങ്ങളെല്ലൊ 
പൊരുളിതു വെളിവാക്കി കേരളത്തിന്റെ നന്മ-
യ്‌ക്കൊരുമയൊടിനിയത്‌നം ചെയ്യുവിന്‍ നാട്ടുകാരെ

എന്ന പ്രസിദ്ധമായ ശ്ലോകം.
സനാതനികളുടെ സമ്മേളനം നടക്കുന്ന ദിവസം തന്നെയാണ്‌ കൂടല്‍മാണിക്യം ക്ഷേത്രനടയ്‌ക്കല്‍ കുഞ്ഞുണ്ണിയച്ഛന്റെ നേത്യത്വത്തില്‍ ഹരിജനസേവക്‌ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ക്ഷേത്രപ്രവേശന സമ്മേളനം നടത്തിയത്‌. അയിത്തപ്പിശാചിന്റെ കോലം അവിടെ നിന്ന്‌ കെട്ടിയെടുത്ത്‌ കോവിലകത്തിന്റെ പടിക്കല്‍ കൊണ്ടുപോയി കത്തിച്ചു. ആകെ സംഘര്‍ഷനിര്‍ഭരമായിരുന്നു അന്തരീക്ഷം.


ഹരിജനസേവക്‌ സംഘത്തിന്റെ കേരല സെക്രട്ടറിയായിരുന്ന എസ്‌. നീലകണ്‌ഠന്‍അദ്ദേഹത്തിനുണ്ടായിരുന്ന പിന്‍കുടുമയുടെ ബലത്തില്‍ സനാതനികളുടെ സമ്മേളനത്തില്‍ കടന്നുകൂടി സംസാരിക്കാന്‍ ധീരസാഹസികമായി മുതിര്‍ന്നു. പക്ഷേ അദ്ദേഹത്തെ തിരിച്ചറിഞ്ഞ സനാതനികള്‍ ബഹളം കൂട്ടി. നീലകണ്‌ഠയ്യരോട്‌ ഇറങ്ങിപ്പോകാനാവശ്യപ്പെട്ടു. അയ്യര്‍ കൂട്ടാക്കിയില്ല. ഒടുവില്‍ പോലീസെത്തി അദ്ദേഹത്തെ വലിച്ചിഴച്ച്‌ പുറത്തേയ്‌ക്കുകൊണ്ടുപോവുകയാണുണ്ടായത്‌.

ഇതേ സമയത്തുണ്ടായ ഗാന്ധിജിയുടെ ഇരിങ്ങാലക്കുട സന്ദര്‍ശനം അവസ്‌മരണീയമായ മറ്റൊരദ്ധ്യായമായിരുന്നു. വട്ടപ്പറമ്പില്‍ രാമന്‍മേനോനായിരുന്നു സ്വീകരണ കമ്മറ്റി ചെയര്‍മാന്‍.വി.ബാലക്യഷ്‌ണമേനോന്‍, പി.എം. മാധവമേനോന്‍ തുടങ്ങിയവരും പ്രവര്‍ത്തകരില്‍ ഉള്‍പ്പെട്ടിരുന്നു. കാട്ടൂര്‍ റോഡിന്റെ വടക്കുഭാഗത്തുളള പാടത്തായിരുന്നു സമ്മേളനം. വമ്പിച്ചൊരു ജനാവലിയാണ്‌ അന്നവിടെ തടിച്ചുകൂടിയത്‌. ആ ജനാവലി മുഴുവന്‍ ഗാന്ധിജിയുടെ ചെറിയ ശബ്ദത്തിലുളള പ്രസംഗം മൈക്കൊന്നുമില്ലാതെ കേട്ടുവെന്ന കാര്യം ഇന്ന്‌ വിശ്വസിക്കാന്‍ പ്രയാസമാകും. ഗാന്ധിജിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത്‌ പനമ്പിളളി ഗോവിന്ദമേനോനാണ്‌.

മംഗള പത്രങ്ങളൊന്നും സ്വീകരിക്കാത്ത ഗാന്ധിജി ഒരു ഹരിജന്‍ ബാലന്‍ സമര്‍പ്പിച്ച മംഗളപത്രം ഇവിടെ വച്ച്‌ സ്വീകരിക്കുകയും അത്‌ ലേലം വിളിക്കുകയും ചെയ്‌തു. തട്ടില്‍ ജോസഫ്‌ എന്നൊരാള്‍ അത്‌ എട്ട്‌ ഉറുപ്പികക്ക്‌ ലേലം വിളിക്കുകയും ചെയ്‌തു.

വട്ടപ്പറമ്പില്‍ സുഭദ്ര, മാരാത്ത്‌ രാജരാജേശ്വരി എന്നീ ബാലികമാര്‍ തങ്ങളുടെ ആഭരണങ്ങള്‍ അഴിച്ച്‌ ഗാന്ധിജിയുടെ കാല്‌ക്കല്‍ സമര്‍പ്പിച്ചു. മഹാത്‌ജി വിശ്രമിച്ചതും ലഘുഭക്ഷണം കഴിച്ചതും ഇരിങ്ങാലക്കുടയിലെ ഗവണ്‍മെന്റ്‌ ട്രാവല്ലേഴ്‌സ്‌ ബംഗ്ലാവിലാണ്‌.

1942 ജനുവരി 9, 10, 11 തിയ്യതികളില്‍ ഇരിങ്ങാലക്കുടയില്‍ വെച്ച്‌ നടത്തുവാനൊരിങ്ങിയ പ്രജാമണ്ഡല സമ്മേളനവും അതിന്റെ നിരോധനവും തുടര്‍ന്നുണ്ടായ നിയമലംഘനവും ദേശീയ സമരചരിത്രത്തിലെ ഉജ്ജ്വലമായ മറ്റൊരദ്ധ്യായമാണ്‌.

1941 ഡിസംബറില്‍ പ്രജാമണ്ഡലത്തിനകത്തു തന്നെ ഇവിടുത്തെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ ഗ്രൂപ്പ്‌ രൂപം കൊണ്ടിരുന്നു. അമ്പാടി ശങ്കരന്‍കുട്ടിമേനോന്‍, കെ.വി.കെ. വാരിയര്‍, വട്ടപ്പറമ്പില്‍ ശങ്കരകുട്ടിമേനോന്‍, എം.ടി. കൊച്ചുമാണി, സി.എസ്‌. വാരിയര്‍ തുടങ്ങിയവരായിരുന്നു ആ ഗ്രൂപ്പിലെ പ്രമുഖര്‍.

1942-ലെ പ്രജാമണ്ഡലം സമ്മേളനത്തില്‍ ഇവര്‍ സജീവപങ്കുവഹിച്ചിരുന്നു. സമ്മേളനം നിരോധിക്കപ്പെട്ടപ്പോള്‍ പ്രധാന പ്രവര്‍ത്തകരെയൊക്കെ അറസ്റ്റ്‌ ചെയ്‌തു. 11-ാം തിയ്യതി ഉച്ചക്കു മുന്‍പായി ഇവരില്‍ ചിലരെ മോചിപ്പിച്ചു. ഇനി സമ്മേളനം നടക്കുകയില്ല എന്ന വിശ്വാസത്തോടെ, മോചിക്കപ്പെട്ടവരില്‍ ഇ. ഗോപാലക്യഷണമേനോന്‍, വട്ടപ്പറമ്പില്‍ ശങ്കരകുട്ടിമേനോന്‍, എം.ടി. കൊച്ചുവാണി എന്നിവര്‍നേരെ ഇരിങ്ങാലക്കുടക്ക്‌ ബസ്സ്‌ കയറി. മൂന്നുപേരും മാപ്രാണത്തിറങ്ങി ഉള്‍വഴികളിലൂടെ ഓടി. കൂത്തുപറമ്പിലൊരു വീട്ടില്‍ പുതൂര്‍ അച്യുതമേനോന്റെ വസതിയില്‍ നിന്ന്‌ കൊണ്ടുവന്നിരുന്ന ത്രിവര്‍ണ്ണ പതാകയെടുത്ത്‌ ശങ്കരന്‍കുട്ടിമേനോന്‍ ഷര്‍ട്ടിനുളളില്‍ ഒളിപ്പിച്ചു. അവിടെ നിന്ന്‌ പാട്ടമാളി റോഡ്‌, പേഷ്‌ക്കാര്‍ റോഡ്‌ ചെട്ടിപ്പറമ്പ്‌ വഴി അയ്യങ്കാവിനെ സമീപിച്ചു. അവിടം പോലീസ്‌ വലയത്തിലായിരുന്നു. ചുറ്റും ജനങ്ങള്‍ തടിച്ചു നിന്നിരുന്നു. എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന ഉത്‌കണ്‌ഠയോടെ...........

പ്ലാനനുസരിച്ച്‌ ശങ്കരന്‍കുട്ടിമേനാന്‍ മുന്നില്‍ നിന്ന്‌ പോലീസ്‌ വലയത്തിലെത്തി. പോലീസ്‌ തടഞ്ഞു. കടക്കാന# ശ്രമിച്ചപ്പോള്‍ ബലം പ്രയോഗിച്ച്‌ പിന്‍മാറാനുളള ശ്രമമായി. എല്ലാവരുടേയും ശ്രദ്ധയങ്ങോട്ടായപ്പോള്‍ കൊച്ചുമാണിയും ഗോപാലക്യഷ്‌ണമേനോനും പോലീസ്‌ വലയത്തിന്റെ ഒരു വിടവിലൂടെ മൈതാനമദ്ധ്യത്തിലേക്ക്‌ പാഞ്ഞു. ആകെ ബഹളമായി. ഈ തക്കത്തില്‍ ശങ്കരന്‍കുട്ടിമേനോനും കുതറിയോടി നടുവിലെത്തി.

അരയില്‍ ചുറ്റിയിരുന്ന ദേശീയപതാക കൈയിലുയര്‍ത്തി കൊച്ചിരാജ്യ പ്രജാമണ്ഡലം സിന്ദാബാദ്‌ എന്ന്‌ തെഗണ്ടപൊട്ടുമാറ്‌ മുദ്രവാക്യം വിളിച്ചു.

നൂറ്‌ കണക്കിമാളുകള്‍ പോലീസിനെ വെട്ടിച്ച്‌ മൈതാനത്തേക്കോടിക്കയറി. പാഞ്ഞെത്തിയ പോലീസുകാരോട്‌ വി.എസ്‌.പറഞ്ഞു. `രണ്ട്‌ മിനിറ്റ്‌ ഞാന്‍ സംസാരിക്കും. എന്നിട്ടെന്നെ അറസ്റ്റ്‌ ചെയ്യാം.`

എന്തോ, പോലീസ്‌ അതനുസരിച്ചു. പക്ഷെ, മൂന്നുപേരെയും ഠാണാവിലുളളസ്റ്റേഷനിലെത്തിച്ചശേഷം ലടന്നത്‌ ക്രൂരമായ ലോക്കപ്പ്‌ മര്‍ദ്ദനമാണ്‌. ശങ്കരന്‍കുട്ടിമേനോന്റെ ഒരു ചെവിയുടെ കേള്‍വി നഷ്ടപ്പെട്ടത്‌ ആമര്‍ദ്ദനത്തിന്റെ ഫലമായാണ്‌.

ഈ നിയമലംഘന വാര്‍ത്ത ബി.ബി.സി. വരെ പ്രക്ഷേപണം ചെയ്‌തുവത്രെ