ഇരിങ്ങാലക്കുടയുടെ സമരമുഖങ്ങള്‍
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ജീവിതത്തിന്റെ പകിട്ടിലും പുറംപൂച്ചിലും തലമുറയ്‌ക്ക്
അിറയാനിടകിട്ടിയിട്ടല്ലാത്ത ഒരുപാടുകാര്യങ്ങളുണ്ട്. ഇവിടെയെത്തിതിച്ചേരാന്‍
പിന്നിട്ട വഴികള്‍, യാതനങ്ങള്‍, പോരാട്ടങ്ങള്‍ - പണ്ടിവിടെ നിലനിന്നിരുന്ന ജാതി-മത
ജന്മിത്തനാടുവാഴിവ്യവസ്ഥകള്‍, രാജവാഴ്‌ചകള്‍ വിദേശീയാധിപത്യങ്ങള്‍ അങ്ങനെ
തട്ടുതട്ടായി നിലനിന്നിരുന്നൊരു സാമൂഹ്യജീവിതവ്യവസ്ഥകളില്‍ ഏറ്റവും അടിത്തട്ടില്‍
കിടന്നിരുന്നവര്‍ അനുഭവിച്ചുപോന്ന പട്ടിണി, ദാരിദ്യം, ചൂഷണം, മര്‍ദനം, അവഹേളനം
ഇന്നാര്‍ക്കും കേട്ടാല്‍ വിശ്വാസം വരാത്ത കഥകളാണ്.
നൂറ്റാണ്ടുകളായി
അടിമത്തത്തിന്റെ നുകം പേറി നടന്നവര്‍, കൂരിരുട്ടില്‍ കഴിഞ്ഞവര്‍ പിന്നെ എങ്ങനെ
ഉയിര്‍ത്തെഴുന്നേറ്റു. ചങ്ങലകെട്ടുകള്‍ പൊട്ടിച്ചെറിയാന്‍ എങ്ങനെ ശക്തമായി?
അന്ധവിശ്വാസത്തിന്റെയും അനാചാരണങ്ങളുടേയും മാറാലകെട്ടുകള്‍ എങ്ങനെ തൂത്തുമാറ്റി?
ആരവര്‍ക്ക് നേത്യത്വം നല്‍കി? മറവിയിലാണ്ടുപോയ ഒരുപാടു കാര്യങ്ങളുണ്ട്.
പുതിയ
തലമുറയെ കുറ്റം പറഞ്ഞീട്ടുകാര്യമില്ല. അവര്‍ക്കിതൊക്കെ കേട്ടാല്‍ തന്നെപ്പറ്റി
പഴകിയ പഴങ്കഥകളായിട്ടേ തോന്നൂ. ആ പഴയസമരഗാഥകളുടെ വീര്യവും ആവേശവും
പകര്‍ന്നുകൊടുക്കുവാന്‍ അനുഭവസമ്പത്തും കഴിവും ഉണ്ടായിരുന്ന പഴയ തലമുറ ഏറെക്കുറെ
അസ്‌തമിച്ചു കഴിഞ്ഞു.
അപ്പോള്‍ പിന്നെ ആര്‍ക്കും വേണ്ടാത്ത ആ പഴം ചരക്കുകള്‍
ചികഞ്ഞുകൊണ്ടുവരുന്നതെന്തിന്?
ജീവിതം പുതിയ മേഖലകള്‍ തേടി കുതിച്ചു
പായുമ്പോള്‍, ഉളളംകൈയ്യിലൊതുങ്ങുന്ന ഒരു കൊച്ചുമൊബൈലില്‍ ലോകം മുഴുവന്‍
സ്‌പന്ദിച്ചു കിട്ടുന്നു. ഭൂമിയില്‍ നിന്നു കുതിച്ച് ചന്ദ്രനിലേക്കും,
ചൊവ്വയിലേക്കും എത്തിപ്പെടാന്‍ കഴിവു നേടിയ ശാസ്‌ത്രത്തിന്റെ പുതിയ
മുഖങ്ങള്‍.
പിന്നെന്തു വേണം?
പക്ഷെ സുഹ്യത്തേ, മണ്ണിലേക്കു വേരോടിക്കാതെ ഒരു
ചെടിക്കും മേലോട്ടു വളരാനാവില്ല. പൊയ്‌പോയകാലത്തിന്റെ പശ്ചാത്തലവും ഈടുവെപ്പുകളും
ആത്മാവിലാവഹിക്കാതെ ഒരു സമൂഹത്തിനും പുതുയുഗത്തിലേക്ക്
മുന്നേറുവാനാവില്ല.
ഇരിങ്ങാലക്കുടയ്‌ക്കുമുണ്ട് ഒരുപാടു കഥകള്‍ കേട്ടേ തീരൂ,
അിറഞ്ഞേ തീരൂ എന്നുളളവ. താഴ്‌ന്ന ജാതിക്കാരെന്നു മുദ്രകുത്തി സമൂഹത്തിന്റെ
അടിക്കാടുകളില്‍ തളച്ചിടപ്പെട്ടിരുന്നവര്‍. അനുഭവിച്ച യാതനകള്‍ ചെറുതല്ല.
ക്ഷേത്രത്തിനടുത്തുപോലും പോകാന്‍ അവര്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. അകത്ത്
മഹോത്സവങ്ങള്‍ നടക്കും. നാട്ടിലെ ബഹുഭൂരിപക്ഷം വരുന്ന ജനാവലി മതിലിനു പുറത്തു,
ചുറ്റുമുളള വഴികള്‍ പോലും അവര്‍ക്ക് നിഷിദ്ധമായിരുന്നു പൊതുകുളങ്ങളില്‍ പോലും
കുളിച്ചുകൂടാ, ചായക്കടകളില്‍ കടന്നിരുന്നുകൂടാ, കളളുഷാപ്പുകളില്‍ പോലും പുറത്ത്
ഇരിക്കണം. ഒലിയ വീടുകളിലെ വടേക്കേപ്പുറത്ത് പറമ്പില്‍ മണ്ണില്‍ കുഴിയുണ്ടാക്കി
മീതെ വാഴയില വെച്ച് താഴ്‌ത്തി കിണ്ണം പോലാക്കി അതിലാണ് കഞ്ഞിയൊഴിച്ചു കൊടുക്കുക.
വിശ്വാസം വരുന്നില്ല അല്ലേ? സ്‌ക്കൂളുകളില്‍, വായനാശാലകളില്‍ അന്നും
അയിത്തജാതിക്കാര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല.
നമ്മള്‍ പിന്നിട്ട
വഴികളെല്ലാം എത്ര പെട്ടെന്നാണ് മറന്നുകളഞ്ഞത്. എത്ര ദാരുണ ദുരന്തങ്ങള്‍, എത്ര
ഉജ്ജ്വലത്യാഗങ്ങല്‍! എത്ര ചോരപ്പുഴകള്‍, എത്ര ബലികുടീരങ്ങള്‍! കല്ലും മുളളും
ചോരപ്പാടുകളും നിറഞ്ഞ എത്ര രണവിഥികള്‍!
പക്ഷെ നമ്മുടെ പുതിയ തലമുറയോട്
ചോദിക്കൂ ഇതൊന്നും അവര്‍ക്കൊരുകാര്യമല്ല-കഥപോലുമല്ല ഇതിലൊക്കെ
എന്തിത്രക്കിരിക്കുന്നു. എന്നൊരു പുച്ഛഭാവത്തോടെ അവര്‍ ഏറ്റവും പുതിയ അടിപ്പൊളി
പാട്ടിന്റെ ഈരടി മൂളിക്കൊണ്ട് ക്രിക്കറ്റിന്റെ ഏറ്റവും പുതിയ
കളിനിലയെക്കുറിച്ചന്വേഷിക്കും. വിദേശികള്‍ക്കെതിരായ സമരത്തിന്റെ മുഖ്യധാരയോടൊപ്പം
ഇവിടെ മറ്റൊരു സമരമുഖവും ഉണ്ടായിരുന്നല്ലോ. സാമൂഹ്യപരിവര്‍ത്തനത്തിനുവേണ്ടിയുളള
മഹാസമരം. ജാതിക്കും അയിത്തത്തിനും എതിരായി, ജന്മിത്തത്തിനെതിരായി,
നാടുവാഴിത്തത്തിനെതിരായി നടന്ന എണ്ണമറ്റ പോരാട്ടങ്ങളുടെ ചരിത്രത്തിനും ഒട്ടും
പ്രധാന്യം അല്ലാത്ത ഒരു പങ്ക് ഇരിങ്ങാലക്കുട നിര്‍വഹിച്ചിട്ടുണ്ട്. പുതിയ
തലമുറയെന്ന പോലെ പഴയതലമുറ പോലും മറന്നുതുടങ്ങിയ ആ സമരകഥയിലെ ഇരുളടഞ്ഞ ചില
അദ്ധ്യായങ്ങളും ഈയിടെ കണ്ടുകിട്ടുകയുണ്ടായി. താഴ്‌ന്ന ജാതില്‍പ്പെട്ടവര്‍ക്ക്
പൊതുവഴിയിലൂടെ നടക്കാനുളള അവകാശം പോലെ ഇല്ലാത്ത ഒരു കാലം ഉണ്ടായിരുന്നു എന്നു
കേട്ടാല്‍ കമ്പോള സംസ്‌ക്കാരത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തിലും
കാതടിപ്പിക്കുന്ന ശബ്‌ദഘോഷത്തിനും സായൂജ്യം കണ്ടെത്തുന്ന കുട്ടികള്‍ പറഞ്ഞേക്കാം. `
ഓ അതൊക്കെ വെറും കഥ` എന്ന്. മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാനായ വന്ദ്യ വയോധകനായ
ശ്രീ.വി.കെ. രാമന്‍ മാസ്റ്ററോടു ചോദിക്കൂ. ബോയ്‌സ് ഹൈസ്‌ക്കൂളിലേക്ക് പഠിക്കാന്‍
പോകണമെങ്കില്‍ പിന്നിലുളള പാണ്ടം താണ്ടി മതില്‍ ചാടി സ്‌ക്കുളിലേക്ക് പോയിരുന്ന
കഥ. അുന്നിലൂടെ പോയാല്‍ പരിഹാസം, അവധീരണം, ചിലപ്പോള്‍ മര്‍ദ്ദനവും. കൂടല്‍ മാണിക്യം
ക്ഷേത്രത്തിലെ ആറാട്ടെഴുന്നിളളിപ്പിന്റെ മുന്നില്‍ നിന്നകന്നുനില്‍ക്കാഞ്ഞതിന്
പോലീസ് ഇടിച്ചു തെറിപ്പിച്ചത് ഒരു നിയമബിരുദധാരിയെ ആയിരുന്നു. കാരണം അദ്ദേഹം
അവര്‍ണ്ണനായിരുന്നു.
കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ ചുറ്റുമുളള വഴി കുട്ടംകുളം
ജംഗ്‌ഷന്‍ മുതല്‍ പടിഞ്ഞാറോട്ടുളള വഴി അവര്‍ണ്ണര്‍ക്കു മുമ്പില്‍
കൊട്ടിയടക്കപ്പെട്ടവയായിരുന്നു. ഉത്സവത്തിന്റെ ശുദ്ധി തുടങ്ങിയാല്‍ അവിടെയൊക്കെ
ബോര്‍ഡ് നാട്ടും. `അവര്‍ണ്ണര്‍ക്ക് പ്രവേശനമില്ല` പോലീസ് കാവല്‍ നില്‍ക്കും.
അകത്ത് ഇരുപത്തൊന്നാനകളുമായി ഉത്സവത്തിന്റെ താള മേളമിരമ്പുമ്പേള്‍ അന്യമതക്കര്‍
മാത്രമല്ല ഹിന്ദുമതത്തില്‍പ്പെട്ട താഴ്‌ന്ന ജാതിക്കാര്‍ വരെ ക്ഷേത്രപരിസരത്തില്‍
നിന്ന് ആട്ടിയോടിക്കപ്പെടും.
1946-കുട്ടന്‍കുളം റോഡിലൂടെ പുലയ മഹാസഭ
പ്രവര്‍ത്തകരുടെ ഒരു സൈക്കിള്‍ ജാഥ മുന്നറിപ്പില്ലാതെ കടന്നുപോയതില്‍ ക്ഷുഭിതരായ
സവര്‍ണ്ണ മേധാവികള്‍ക്ക് മറ്റൊന്നും ചെയ്യാന്‍ കഴിയാതെയായപ്പോള്‍ ദേവസ്വം പുണ്യാഹം
നടത്തേണ്ടിവന്നതിന്റെ ചെലവിനായി സഭാഭാരവാഹികളുടെ പേരില്‍ കേസ് ഫയല്‍ ചെയ്‌ത ഒരു
സംഭവമുണ്ടായി.
അയിത്തജാതിക്കാര്‍ക്കും അഹിന്ദുക്കളും ഇതിലെ നടക്കരുതെന്ന്
എഴുതിയ ബോര്‍ഡ് കുട്ടന്‍കുളത്തിന് കിഴക്കുവശം സ്ഥാപിച്ചിരുന്നത് പൊക്കിയെടുത്ത്
കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്ന പി.കെ. കുമാരന്റെ വളപ്പില്‍ കുഴിച്ചുമൂടി.
സാക്ഷാല്‍ കുട്ടന്‍കുളം റോഡ് സമരത്തിന്റെ മുന്നോടിയായിരുന്നു ഇത്. അയിത്തം
തുടങ്ങിയ അനാചാരങ്ങള്‍ക്ക് സംരക്ഷണം നല്‍കി വന്ന നിയമപാലകരുടെ നേരെ ഉയര്‍ത്തെണീറ്റ
ജനശക്തി ആഞ്ഞടിച്ച കുട്ടന്‍കുളം സമരം കേരളത്തിന്റെ നവോത്ഥാനചരിത്രത്തിന്റെ
ഭാഗമാണ്. അതിന്റെ പിറ്റേദിവസം രാജവാഴ്‌ച അറബിക്കടലില്‍ എന്ന മുദ്രാവാക്യവുമായി
മുന്നേറിയ പോലീസ് സേറ്റഷന്‍ മാര്‍ച്ചും അയിത്ത പിശാചായ കൊച്ചിമഹാരാജാവിനെ
തൂക്കിലേറ്റണം എന്ന് പ്രസംഗിച്ച കെ.വി.കെ. വാര്യരെ അറസ്റ്റ് ചെയ്‌ത് ലോക്കപ്പ്
മര്‍ദ്ദനത്തിന് ഇരയാക്കിയതും രാജ്യദ്രോഹകുറ്റത്തിനുളള വിചാരണയും-ഇതെല്ലാം
നടന്നത് 1946-ല്‍ ആണെങ്കില്‍ അതിന് എത്രയോ മുന്‍പ് തന്നെ ജാതിക്കും
അയിത്തത്തിനും എതിരായ മഹാപ്രസ്ഥാനം മഹാത്മജിയുടെ സന്ദേശങ്ങളുടെ വെളിച്ചത്തില്‍
ഇരിങ്ങാലക്കുടയില്‍ സജീവമായി കഴിഞ്ഞിരുന്നു.
1926-28 കാലഘട്ടത്തില്‍ ഖാദിപ്രചരണം
തുടങ്ങിയത് പനമ്പിളളി ഗോവിന്ദമേനോന്റെ നേത്യത്വത്തിലാണ്. 1930-ല്‍
ഉപ്പുസത്യാഗ്രഹത്തോടനുബന്ധിച്ച് കോഴിക്കോട്ടുപോയി വട്ടപ്പറമ്പില്‍ രാമമേനോനും
പയ്യന്നൂരില്‍ വെച്ച് കൊറ്റായി ഗോപാലമേനോനും അറസ്റ്റുവരിച്ചു.
ഗുരുവായൂര്‍
ക്ഷേത്രപ്രവേശനജാഥക്ക് 1932-ല്‍ ഇരിങ്ങാലക്കുടയില്‍ വച്ച് വമ്പിച്ച സ്വീകരണമാണ്
ലഭിച്ചത്. പാലിയത്ത് കുഞ്ഞുണ്ണിയച്ചന്റെ നേത്യത്വത്തില്‍ നടന്ന പന്തിഭോജനം
നാട്ടില്‍ വലിയ കോളിളക്കമുണ്ടാക്കി. ഈ കാലത്തുതന്നെ പനമ്പിളളി ഗോവിന്ദമേനോന്‍
പ്രസിഡന്റും, പാലിയത്തു കുഞ്ഞുണ്ണിയച്ചന്‍ കെ. ഗോപാലമേനോന്‍, വട്ടപറമ്പില്‍ സീതമ്മ,
ടി. രാമവാര്യര്‍ എന്നിവര്‍ കമ്മറ്റിയംഗങ്ങളുമായി ഹരിജനസേവക് സംഘമുണ്ടാക്കി.
ഹരിജനങ്ങള്‍ക്കുലള ഒരു നിശാപാഠശാല ഇരിങ്ങാലക്കുടയില്‍ തുടങ്ങി ഗാന്ധിജിയുടെ പ്രധാന
ശിഷ്യനായിരുന്ന കോണ്ട വെങ്കിടപ്പയ്യയാണ് അത് ഉത്‌ഘാടനം ചെയ്‌തത്.
ഹരിജനങ്ങള്‍ക്ക് പ്രവേശനമില്ലാതിരുന്ന സംഗമേശവിലാസം സ്‌ക്കുളിലും അന്നത്തെ
വിക്‌ടോറിയ ജൂബിലി (ഇന്നത്തെ മഹാത്മാഗാന്ധി ലൈബ്രറി) ലൈബ്രറിയിലും അവര്‍ക്കു
പ്രവേശനം അനുവദിച്ചു. സംഗമേശവിലാസം സ്‌ക്കൂളില്‍ ഹരിജനക്കുട്ടികളെ
പ്രവേശിപ്പിച്ചത് ആദ്യം കുറെ കോളിളക്കമുണ്ടാക്കി. സവര്‍ണ്ണ രക്ഷിതാക്കള്‍
കുട്ടികളെ പിന്‍വലിച്ചു. സ്‌ക്കൂളില്‍ വിരലിലെണ്ണാവുന്ന കുട്ടികള്‍ മാത്രം. പക്ഷെ
മാനേജ്‌മെന്റ് ഉറച്ച നിലപാടെടുത്തതുകൊണ്ടും കുട്ടികള്‍ക്ക് വിദ്യാഭ്യാസം
നല്‍കാന്‍ മറ്റുമാര്‍ഗ്ഗങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ടും യാഥാസ്ഥതികരുടെ എതിര്‍പ്പ്
പതുക്കെ അലിഞ്ഞുപോയി.
അക്കാലത്ത് ഇത്തരം ഒരു സ്‌ക്കൂളിനടുത്ത്
സംബന്ധമുണ്ടായിരുന്ന ഒരു നമ്പൂതിരി അന്നത്തെ കൊച്ചിമഹാരാജാവിനും ദിവാനും അപേക്ഷ
ഹര്‍ജി അയച്ച ഒരു കഥയുണ്ട്. സ്‌ക്കൂള്‍ പരിസരത്ത് അയിത്തക്കാരുടെ വിളയാട്ടം മൂലം
തനിക്കു സംബന്ധവീട്ടില്‍ പോകാന്‍
തടസ്സമുണ്ടാകുന്നുവെന്നതായിരുന്നുവത്രെ.
പ്രശസ്‌ത വേദശാസ്‌ത്രപണ്‌ഡിതനായിരുന്ന
ദിവാന്‍ സായിപ്പ് നല്‍കിയ മറുപടി.
`മി. നമ്പൂതിരിക്ക് സൗകര്യമുളള മറ്റൊരു
സ്ഥലത്തേക്കുസംബന്ധം മാറ്റാന്‍ അനുവാദം തന്നിരിക്കുന്നു.` എന്നോ മറ്റോ
ആയിരുന്നുവത്രെ.
പ്രശസ്‌ത വേദശാസ്‌ത്രപണ്‌ഡിതനായിരുന്ന വാചസ്‌പതി
പരമേശ്വരന്‍മൂസ്സത് ഹരിജനങ്ങളുടെ നിശാപാഠശാല സന്ദര്‍ശിച്ചപ്പോള്‍ കുട്ടികളുടെ
ചാത്തന്‍, പേങ്ങന്‍, കോരന്‍, ചാത്തന്‍, നടത്തിരി തുടങ്ങിയ നാമങ്ങള്‍ മാറ്റി
ക്യഷ്‌ണന്‍, രാമന്‍, ഗോവിന്ദന്‍,നാരായണന്‍ എന്നൊക്കെയാക്കി മാറ്റി രജിസ്റ്ററില്‍
ചേര്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കി.
ഈ പേരുമാറ്റപ്രക്രിയഗാന്ധിജിയുടെ ഹരിജന്‍
പത്രത്തിലും മറ്റു പ്രധാന പത്രങ്ങളിലും വളരെ പ്രാധാന്യത്തോടെ
പ്രസിദ്ധീകരിച്ചുവത്രെ. ഈ മാറ്റങ്ങളെല്ലാം കണ്ടു പരിഭ്രാന്തരായ യാഥാസ്ഥിക
പ്രമാണിമാര്‍ 1933-ല്‍ ക്ഷേത്രത്തിനു തൊട്ടുളള കൊച്ചി വലിയ തമ്പുരാന്‍ കോവിലകത്ത്
ഒരു അഖിലേന്ത്യാ സനാതനി സമ്മേളനം വിളിച്ചുകൂട്ടി. കേരളത്തിലും പുറത്തുമുളള പല
പ്രശസ്‌തരായ വേദ ശാസ്‌ത്രപണ്‌ഡിതന്‍മാരും പങ്കെടുത്തു കൊച്ചിമഹാരാജാവിന്റെ
അനുഗ്രഹാശിസ്സുമുണ്ടായിരുന്നു.
സമ്മേളനസ്ഥലത്തിനു പുറത്തുത്തുശിഖ
(കുടുമ്മ)യില്ലാത്തവര്‍ക്കു പ്രവേശനമില്ല.` എന്നൊരു വലിയൊരു ബോര്‍ഡും
സ്ഥാപിച്ചിരുന്നു.
ഈ സമ്മേളത്തിനെതിരായി ഒരു പ്രതിക്ഷേധതരംഗം ഇവിടെ ഉടലെടുത്തു.
പാലിയത്തെ കുഞ്ഞുണ്ണിയച്ഛനായിരുന്നു പ്രതിഷേധപ്രകടങ്ങളുടെ മുന്നണിയില്‍ സനാതനി
സമ്മേളനത്തിന്റെ മുഖ്യസംഘാടകന്‍. പാലിയത്തെതന്നെ മറ്റൊരു
കുഞ്ഞിയച്ഛനായിരുന്നു-ചെറിയകുഞ്ഞുണ്ണിയച്ഛന്‍.
സനാതനി സമ്മേളനത്തെ
എതിര്‍ക്കുകയും അയിത്തം തുടങ്ങിയ അനാചാരങ്ങള്‍ക്കെതിരെ പടപൊരുതുകയും ചെയ്‌തിരുന്ന
കുഞ്ഞുണ്ണിയച്ഛന്റേതാണ്.
അരുതരുതു വിരോധം ഭിന്നവര്‍ഗ്ഗങ്ങളെല്ലാ
മൊരു
ചരടിലിണക്കികോര്‍ത്ത പുഷ്‌പങ്ങളെല്ലൊ
പൊരുളിതു വെളിവാക്കി കേരളത്തിന്റെ
നന്മ-
യ്‌ക്കൊരുമയൊടിനിയത്‌നം ചെയ്യുവിന്‍ നാട്ടുകാരെ
എന്ന പ്രസിദ്ധമായ
ശ്ലോകം.
സനാതനികളുടെ സമ്മേളനം നടക്കുന്ന ദിവസം തന്നെയാണ് കൂടല്‍മാണിക്യം
ക്ഷേത്രനടയ്‌ക്കല്‍ കുഞ്ഞുണ്ണിയച്ഛന്റെ നേത്യത്വത്തില്‍ ഹരിജനസേവക് സമാജത്തിന്റെ
ആഭിമുഖ്യത്തില്‍ ക്ഷേത്രപ്രവേശന സമ്മേളനം നടത്തിയത്. അയിത്തപ്പിശാചിന്റെ കോലം
അവിടെ നിന്ന് കെട്ടിയെടുത്ത് കോവിലകത്തിന്റെ പടിക്കല്‍ കൊണ്ടുപോയി കത്തിച്ചു. ആകെ
സംഘര്‍ഷനിര്‍ഭരമായിരുന്നു അന്തരീക്ഷം.
ഹരിജനസേവക് സംഘത്തിന്റെ കേരല
സെക്രട്ടറിയായിരുന്ന എസ്. നീലകണ്‌ഠന്‍അദ്ദേഹത്തിനുണ്ടായിരുന്ന പിന്‍കുടുമയുടെ
ബലത്തില്‍ സനാതനികളുടെ സമ്മേളനത്തില്‍ കടന്നുകൂടി സംസാരിക്കാന്‍ ധീരസാഹസികമായി
മുതിര്‍ന്നു. പക്ഷേ അദ്ദേഹത്തെ തിരിച്ചറിഞ്ഞ സനാതനികള്‍ ബഹളം കൂട്ടി.
നീലകണ്‌ഠയ്യരോട് ഇറങ്ങിപ്പോകാനാവശ്യപ്പെട്ടു. അയ്യര്‍ കൂട്ടാക്കിയില്ല. ഒടുവില്‍
പോലീസെത്തി അദ്ദേഹത്തെ വലിച്ചിഴച്ച്
പുറത്തേയ്‌ക്കുകൊണ്ടുപോവുകയാണുണ്ടായത്.
ഇതേ സമയത്തുണ്ടായ ഗാന്ധിജിയുടെ
ഇരിങ്ങാലക്കുട സന്ദര്‍ശനം അവസ്‌മരണീയമായ മറ്റൊരദ്ധ്യായമായിരുന്നു. വട്ടപ്പറമ്പില്‍
രാമന്‍മേനോനായിരുന്നു സ്വീകരണ കമ്മറ്റി ചെയര്‍മാന്‍.വി.ബാലക്യഷ്‌ണമേനോന്‍, പി.എം.
മാധവമേനോന്‍ തുടങ്ങിയവരും പ്രവര്‍ത്തകരില്‍ ഉള്‍പ്പെട്ടിരുന്നു. കാട്ടൂര്‍ റോഡിന്റെ
വടക്കുഭാഗത്തുളള പാടത്തായിരുന്നു സമ്മേളനം. വമ്പിച്ചൊരു ജനാവലിയാണ് അന്നവിടെ
തടിച്ചുകൂടിയത്. ആ ജനാവലി മുഴുവന്‍ ഗാന്ധിജിയുടെ ചെറിയ ശബ്ദത്തിലുളള പ്രസംഗം
മൈക്കൊന്നുമില്ലാതെ കേട്ടുവെന്ന കാര്യം ഇന്ന് വിശ്വസിക്കാന്‍ പ്രയാസമാകും.
ഗാന്ധിജിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത് പനമ്പിളളി
ഗോവിന്ദമേനോനാണ്.
മംഗള പത്രങ്ങളൊന്നും സ്വീകരിക്കാത്ത ഗാന്ധിജി ഒരു ഹരിജന്‍
ബാലന്‍ സമര്‍പ്പിച്ച മംഗളപത്രം ഇവിടെ വച്ച് സ്വീകരിക്കുകയും അത് ലേലം
വിളിക്കുകയും ചെയ്‌തു. തട്ടില്‍ ജോസഫ് എന്നൊരാള്‍ അത് എട്ട് ഉറുപ്പികക്ക് ലേലം
വിളിക്കുകയും ചെയ്‌തു.
വട്ടപ്പറമ്പില്‍ സുഭദ്ര, മാരാത്ത് രാജരാജേശ്വരി
എന്നീ ബാലികമാര്‍ തങ്ങളുടെ ആഭരണങ്ങള്‍ അഴിച്ച് ഗാന്ധിജിയുടെ കാല്‌ക്കല്‍
സമര്‍പ്പിച്ചു. മഹാത്‌ജി വിശ്രമിച്ചതും ലഘുഭക്ഷണം കഴിച്ചതും ഇരിങ്ങാലക്കുടയിലെ
ഗവണ്‍മെന്റ് ട്രാവല്ലേഴ്‌സ് ബംഗ്ലാവിലാണ്.
1942 ജനുവരി 9, 10, 11
തിയ്യതികളില്‍ ഇരിങ്ങാലക്കുടയില്‍ വെച്ച് നടത്തുവാനൊരിങ്ങിയ പ്രജാമണ്ഡല സമ്മേളനവും
അതിന്റെ നിരോധനവും തുടര്‍ന്നുണ്ടായ നിയമലംഘനവും ദേശീയ സമരചരിത്രത്തിലെ ഉജ്ജ്വലമായ
മറ്റൊരദ്ധ്യായമാണ്.
1941 ഡിസംബറില്‍ പ്രജാമണ്ഡലത്തിനകത്തു തന്നെ ഇവിടുത്തെ
ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പ് രൂപം കൊണ്ടിരുന്നു. അമ്പാടി
ശങ്കരന്‍കുട്ടിമേനോന്‍, കെ.വി.കെ. വാരിയര്‍, വട്ടപ്പറമ്പില്‍ ശങ്കരകുട്ടിമേനോന്‍,
എം.ടി. കൊച്ചുമാണി, സി.എസ്. വാരിയര്‍ തുടങ്ങിയവരായിരുന്നു ആ ഗ്രൂപ്പിലെ
പ്രമുഖര്‍.
1942-ലെ പ്രജാമണ്ഡലം സമ്മേളനത്തില്‍ ഇവര്‍
സജീവപങ്കുവഹിച്ചിരുന്നു. സമ്മേളനം നിരോധിക്കപ്പെട്ടപ്പോള്‍ പ്രധാന
പ്രവര്‍ത്തകരെയൊക്കെ അറസ്റ്റ് ചെയ്‌തു. 11-ാം തിയ്യതി ഉച്ചക്കു മുന്‍പായി ഇവരില്‍
ചിലരെ മോചിപ്പിച്ചു. ഇനി സമ്മേളനം നടക്കുകയില്ല എന്ന വിശ്വാസത്തോടെ,
മോചിക്കപ്പെട്ടവരില്‍ ഇ. ഗോപാലക്യഷണമേനോന്‍, വട്ടപ്പറമ്പില്‍ ശങ്കരകുട്ടിമേനോന്‍,
എം.ടി. കൊച്ചുവാണി എന്നിവര്‍നേരെ ഇരിങ്ങാലക്കുടക്ക് ബസ്സ് കയറി. മൂന്നുപേരും
മാപ്രാണത്തിറങ്ങി ഉള്‍വഴികളിലൂടെ ഓടി. കൂത്തുപറമ്പിലൊരു വീട്ടില്‍ പുതൂര്‍
അച്യുതമേനോന്റെ വസതിയില്‍ നിന്ന് കൊണ്ടുവന്നിരുന്ന ത്രിവര്‍ണ്ണ പതാകയെടുത്ത്
ശങ്കരന്‍കുട്ടിമേനോന്‍ ഷര്‍ട്ടിനുളളില്‍ ഒളിപ്പിച്ചു. അവിടെ നിന്ന് പാട്ടമാളി
റോഡ്, പേഷ്‌ക്കാര്‍ റോഡ് ചെട്ടിപ്പറമ്പ് വഴി അയ്യങ്കാവിനെ സമീപിച്ചു. അവിടം
പോലീസ് വലയത്തിലായിരുന്നു. ചുറ്റും ജനങ്ങള്‍ തടിച്ചു നിന്നിരുന്നു. എന്തോ
സംഭവിക്കാന്‍ പോകുന്നു എന്ന ഉത്‌കണ്‌ഠയോടെ...........
പ്ലാനനുസരിച്ച്
ശങ്കരന്‍കുട്ടിമേനാന്‍ മുന്നില്‍ നിന്ന് പോലീസ് വലയത്തിലെത്തി. പോലീസ് തടഞ്ഞു.
കടക്കാന# ശ്രമിച്ചപ്പോള്‍ ബലം പ്രയോഗിച്ച് പിന്‍മാറാനുളള ശ്രമമായി. എല്ലാവരുടേയും
ശ്രദ്ധയങ്ങോട്ടായപ്പോള്‍ കൊച്ചുമാണിയും ഗോപാലക്യഷ്‌ണമേനോനും പോലീസ് വലയത്തിന്റെ
ഒരു വിടവിലൂടെ മൈതാനമദ്ധ്യത്തിലേക്ക് പാഞ്ഞു. ആകെ ബഹളമായി. ഈ തക്കത്തില്‍
ശങ്കരന്‍കുട്ടിമേനോനും കുതറിയോടി നടുവിലെത്തി.
അരയില്‍ ചുറ്റിയിരുന്ന
ദേശീയപതാക കൈയിലുയര്‍ത്തി കൊച്ചിരാജ്യ പ്രജാമണ്ഡലം സിന്ദാബാദ് എന്ന്
തെഗണ്ടപൊട്ടുമാറ് മുദ്രവാക്യം വിളിച്ചു.
നൂറ് കണക്കിമാളുകള്‍ പോലീസിനെ
വെട്ടിച്ച് മൈതാനത്തേക്കോടിക്കയറി. പാഞ്ഞെത്തിയ പോലീസുകാരോട് വി.എസ്.പറഞ്ഞു.
`രണ്ട് മിനിറ്റ് ഞാന്‍ സംസാരിക്കും. എന്നിട്ടെന്നെ അറസ്റ്റ്
ചെയ്യാം.`
എന്തോ, പോലീസ് അതനുസരിച്ചു. പക്ഷെ, മൂന്നുപേരെയും
ഠാണാവിലുളളസ്റ്റേഷനിലെത്തിച്ചശേഷം ലടന്നത് ക്രൂരമായ ലോക്കപ്പ് മര്‍ദ്ദനമാണ്.
ശങ്കരന്‍കുട്ടിമേനോന്റെ ഒരു ചെവിയുടെ കേള്‍വി നഷ്ടപ്പെട്ടത് ആമര്‍ദ്ദനത്തിന്റെ
ഫലമായാണ്.
ഈ നിയമലംഘന വാര്‍ത്ത ബി.ബി.സി. വരെ പ്രക്ഷേപണം
ചെയ്‌തുവത്രെ
















No comments:
Post a Comment