Saturday, 24 November 2012

വര്‍ദ്ധിച്ചു വരുന്ന റോഡപകടങ്ങള്‍ക്ക്‌ പ്രധാന കാരണം റോഡുകാണാത്ത വിധത്തില്‍ വളര്‍ന്നു നില്‍ക്കുന്ന പൊന്തക്കാടുകളും, പരസ്യ ചിത്ര ബോര്‍ഡുകളുമാണ്‌. ഏതു വലുപ്പത്തിലും നിറത്തിലും നിമിഷങ്ങള്‍ക്കകം തയ്യാറാക്കുന്ന ഫ്‌ളക്‌സുകള്‍ വന്നതോടെ അതും ഒരു തലവേദനയായി. കടകളുടേയും, ഉത്സവങ്ങളുടേയും, സിനിമയുടേയും, സിനിമാ സ്‌പോര്‍ട്‌സ്‌ താരങ്ങളുടേയും ഫ്‌ളക്‌സുകള്‍ക്കു പുറമെ രാഷ്ട്രീയ പാര്‍ട്ടികളുടേയും ഫ്‌ളക്‌സുകള്‍ വഴി മുടക്കികളാകുന്നു. ഇതെടുത്തു മാറ്റുന്നതു പോലും സംഘര്‍ഷങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്‌. അതിനു പുറമെയാണ്‌ ഗട്ടറുകള്‍. അപകടങ്ങള്‍ ഒളിപ്പിച്ചു വയ്‌ക്കുന്ന പൊന്തക്കാടുകളും, ബോര്‍ഡുകളും നീക്കം ചെയ്‌ത്‌ യാത്ര സുരക്ഷിതവും സുഗമമവുമാക്കുക എന്ന സദുദ്ദേശ്യത്തോടെ  ഫ്‌ളക്‌സുകള്‍ വയ്‌ക്കുന്നവര്‍ യാത്രക്കാര്‍ക്ക്‌ ശല്യമാകാത്ത രീതിയില്‍ അവ സ്ഥാപിക്കുകയും നിശ്ചിത സമയം കഴിഞ്ഞാല്‍ അത്‌ നീക്കം ചെയ്യാനും ശ്രദ്ധിക്കണം. മാത്രമല്ല ഇത്തരം കാര്യങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രത്യേകം ശ്രദ്ധ വയ്‌ക്കുകയും വേണം

No comments:

Post a Comment