Saturday, 24 November 2012

ഗുരുവായൂര്‍ ഏകാദശി


                                      ഗുരുവായൂര്‍ ഏകാദശി





ഗുരുവായൂര്‍ ഏകാദശി. വൃശ്ചികമാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണു ഗുരുവായൂര്‍ ഏകാദശിയായി ആഘോഷിക്കുന്നത്‌. ദേവഗുരുവും വായുദേവനും ചേര്‍ന്ന്‌ ദുരുവായൂരില്‍ പ്രതിഷ്‌ഠ നടത്തിയതും ഈ ദിവസമാണ്‌. അതിനാല്‍ ഇന്ന്‌ പ്രതിഷ്‌ഠാദിനം കൂടിയാണ്‌. ശ്രീകൃഷ്‌ണന്‍ അര്‍ജ്ജുനന്‌ ഗീത ഉപദേശിച്ച ദിവസവും ഏകാദശി നാളായതിനാല്‍ ഇന്നേ ദിവസം ഗീതാദിനമായും ആഘോഷിച്ചു വരുന്നു. മേല്‍പ്പത്തൂര്‍ നാരായണന്‍ ഭട്ടതിരിപ്പാട്‌ നാരായണീയം രചിച്ച്‌ ഗുരുവായൂരപ്പന്‌ സമര്‍പ്പിചതും ഏകാദശി ദിനത്തിലാണ്‌. ഏകാദശി ദിനത്തില്‍ വ്രതം നോറ്റ്‌ ഗുരുവായൂരപ്പനെ ദര്‍ശിക്കുന്നതിന്‌ പതിനായിരങ്ങളാണ്‌ ഇന്നു ഗുരുവായൂരിലെത്തുന്നത്‌. ദശമിനാളില്‍ പുലര്‍ച്ചെ തുറക്കുന്ന ഭഗവാന്റെ ശ്രീകോവില്‍ ദ്വാദശിനാളില്‍ രാവിലെ 9 മണി വരെ തുറന്നിരിക്കും. 54 മണിക്കൂറോളം ഭക്തര്‍ക്കു ദര്‍ശന സൗഭാഗ്യം ലഭിക്കുന്ന അവസരമാണ്‌ ഈ ദിനങ്ങള്‍. പൂജകള്‍, ദീപാരാധന എന്നിവയ്‌ക്കായി കുറച്ചു സമയം മാത്രമേ നട അടയ്‌ക്കുകയുള്ളു. ഏകാദശിക്ക്‌ ഭക്തര്‍ വ്രതാനുഷ്‌ഠാനത്തോടെ കഴിഞ്ഞു കൂടുമ്പോള്‍ ഭഗവാന്‌ വിഭവ സമൃദ്ധമായ സദ്യയാണ്‌. ഏകാദശി വ്രതമെടുക്കുന്നവര്‍ക്കു ഗോതമ്പുചോറ്‌, കാളന്‍, പുഴുക്ക്‌, ഗോതമ്പുപായസം എന്നിവയോടെ പ്രത്യേക സദ്യ ക്ഷേത്രം ഊട്ടുപുരയില്‍ നല്‍കും. ഏകാദശി വ്രതം നോറ്റു ഗുരുവായൂരപ്പനെ ദര്‍ശിക്കാനെത്തുന്ന ഭക്തര്‍ ദ്വാദശി പണം സമര്‍പ്പിച്ചാണു മടങ്ങുക. ത്രയോദശി ദിവസം നടക്കുന്ന ത്രയോദശി ഊട്ട്‌ എന്ന ചടങ്ങോടെയാണ്‌ ഏകാദശി ചടങ്ങുകള്‍ സമാപിക്കുക.

No comments:

Post a Comment